കൊവിഡ് ഹോസ്പിറ്റലുകളിൽ പ്രതിമാസ ഫയർ ഓഡിറ്റുകൾ ഉണ്ടായിരുന്നില്ല

ബെംഗളൂരു : വൻ തീപിടിത്തത്തെ തുടർന്ന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ആശുപത്രിയിൽ കൊവിഡ് രോഗികൾ മരിച്ച ഒരു ദിവസം പിന്നീടുമ്പോൾ,സമാനമായ സംഭവത്തെ കർണാടകയിലും റിപ്പോർട് ചെയ്തു. ശിവമോഗയിലെ മക്ഗാൻ ടീച്ചിംഗ് ജില്ലാ ആശുപത്രിയിലെ സീലിംഗ് എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു.ഞായറാഴ്ച ആണ് സംഭവം എന്നാൽ എസി എസ്കേപ്പിലെ ഫ്രിയോൺ വാതകം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

തീപിടിത്തം ഉണ്ടായാൽ ഉപയോഗിക്കാനുള്ള ഹോസ് സ്ഥാപിക്കാൻ ആശുപത്രിക്ക് താങ്ങാൻ കഴിയാത്തതിനാൽ എട്ട് കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാനത്തോട് അഭ്യർത്ഥിച്ചതായി ആശുപത്രി ഡയറക്ടർ ഒ എസ് സിദ്ധപ്പ പറഞ്ഞു.“ഫയർ സ്പ്രിംഗ്ളറുകൾ, തെർമോസ്റ്റാറ്റുകൾ, സ്മോക്ക് ഡിറ്റക്ടറുകൾ എന്നിവ മറ്റ് സ്വകാര്യ ഹോസ്പിറ്റൽ പോലെ സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയിലും അവയില്ല,” ആശുപത്രി അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

മാസത്തിലൊരിക്കലെങ്കിലും കോവിഡ് സൗകര്യങ്ങളെക്കുറിച്ച് ഫയർ ഓഡിറ്റ് നടത്താൻ ഓരോ ജില്ലയിലും ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന 2020 ഡിസംബറിലെ സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാർ പാലിച്ചിരുന്നു, എന്നാൽ സമിതികൾ എല്ലാ മാസവും സൗകര്യങ്ങൾ ഓഡിറ്റ് ചെയ്തിരുന്നില്ല. അപകടം ഉണ്ടാകാൻ കാരണം കമ്മറ്റിയുടെ അശ്രദ്ധ ആണെന്ന് പരക്കെ വിമർശനം ഉയരുന്നുണ്ട്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
[masterslider id="10"]

Related posts