നവവധുവായ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്തു; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: നാല് മാസം മുമ്പ് വിവാഹിതയായ സ്വകാര്യ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയെ സൗത്ത് ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മൈസൂരു സ്വദേശിനി നിഹാരികയാണ് പുത്തേനഹള്ളിയിൽ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കാർത്തിക്കിനെയാണ് നിഹാരിക വിവാഹം കഴിച്ചിരുന്നത്, എന്നാൽ അവരുടെ ബന്ധം ദൃഢമുള്ളതായിരുന്നില്ല. കാർത്തികും കുടുംബവും അവളെ പലപ്പോഴും മാനസികമായി പീഡിപ്പിച്ചിരുന്നു. വിവാഹബന്ധത്തിൽ നിഹാരിക അസ്വസ്ഥയായിരുന്നു ഇതിനിടെ നിഹാരിക ഭർത്താവിന്റെ വീട് വിട്ട് മൂത്ത സഹോദരിയുടെ അടുത്തേക്ക് താമസം മാറുകയും ചെയ്തു.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

ഇരു കുടുംബങ്ങളിലെയും മുതിർന്നവർ ദമ്പതികൾക്കിടയിൽ മധ്യസ്ഥത പുലർത്തി, നിഹാരിക കാർത്തിക്കിന്റെ വീട്ടിലേക്ക് മടങ്ങി. എന്നാൽ കാർത്തിക് അവളുമായി വീണ്ടും വഴക്കിട്ടു. അസ്വസ്ഥയായ നിഹാരിക പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. നിഹാരികയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കാർത്തിക്കിനെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts