ആദ്യ 2ഷിഫ്റ്റുകളിൽ ജോലി ചെയ്ത് മൂന്നാമത്തെ ഷിഫ്റ്റിൽ 4 മണിയോടെ സമരം തുടങ്ങാൻ ജീവനക്കാർ;താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് സമരത്തെ നേരിടാൻ ബിഎംആർസിഎൽ;കോടതിയുടെ ഇടപെടൽ പ്രതീക്ഷിച്ച് യാത്രക്കാർ.

ബെംഗളൂരു : മെട്രോ ട്രെയിൻ സർവീസുകൾ അനിശ്ചിതത്വത്തിലാക്കി ജീവനക്കാർ ഇന്ന്മുതൽ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കെ ഹൈക്കോടതി ഇടപെടൽ പ്രതീക്ഷിച്ച് യാത്രക്കാർ. സമരം നേരിടാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനും (ബിഎംആർസിഎൽ) മുൻകരുതൽ സ്വീകരിച്ചു തുടങ്ങി. ഓഫിസ് ദിവസമായ ഇന്ന് ആദ്യ രണ്ടു ഷിഫ്റ്റ് മുടങ്ങില്ലെന്നു സമരത്തിന് ആഹ്വാനം ചെയ്ത ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (ബിഇആർഇയു) ഉറപ്പു നൽകിയിട്ടുണ്ട്.

സമരവുമായി ബന്ധപ്പെട്ട കേസ് രാവിലെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിനുശേഷമാകും സമരം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ വൈകിട്ടു നാലുമുതൽ ജീവനക്കാർ പണിമുടക്കുമെന്ന് യൂണിയൻ വ്യക്തമാക്കി. അതേസമയം കരാർ ജീവനക്കാരെയും അവശ്യഘട്ടത്തിൽ സർവീസ് നടത്താൻ പരിശീലനം ലഭിച്ചവരെയും ഉൾപ്പെടുത്തി സർവീസുകൾ മുടക്കം കൂടാതെ നടത്താനുള്ള നീക്കത്തിലാണ് ബിഎംആർസിഎൽ.

  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

കഴിഞ്ഞ രണ്ടുതവണയും ഹൈക്കോടതി ഇടപെടലിനെ തുടർന്ന് അവസാന നിമിഷം ജീവനക്കാർ സമരം മാറ്റിവച്ചിരുന്നു. ഇത്തവണയും ഇത്തരം ഇടപെടലുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് യാത്രക്കാരും മാനേജ്മെന്റും. ഓഫിസ് ജോലിക്കാർ ഉൾപ്പെടെ ദിവസേന 3.7 ലക്ഷം പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. ബെംഗളൂരുവിൽ പതിവില്ലാതെ മഴ കനത്തതും മെട്രോ ട്രെയിനുകളിലെ തിരക്കു കൂട്ടിയിട്ടുണ്ട്. ഇന്ന് മുതൽ മെട്രോ പണിമുടക്കിയാൽ ഇവരെല്ലാം മറ്റുമാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. ഇതു നഗരത്തിൽ വൻ ഗതാഗതക്കുരുക്കിനും വഴിവച്ചേക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
[masterslider id="10"]

Related posts