അവൻ ഗിറ്റാർ വായിച്ചുകൊണ്ടിരുന്നു;ഡോക്ടർമാർ ശസ്ത്രക്രിയ തുടർന്നു;”ഗിറ്റാറിസ്റ്റ് ഡൈസ്റ്റോണിയ”രോഗം ബാധിച്ച ബംഗ്ലാദേശി യുവാവിനെ ശസ്ത്രക്രിയക്ക് വിധേയമാനാക്കിയത് ഭഗവാൻ മഹാവീർ ജയിൻ ആശുപത്രിയിൽ.

ബെംഗളൂരു : രോഗി ഗ്വിറ്റാർ വായിച്ചു കൊണ്ടേ ഇരുന്നു, അതേ സമയം ഡോക്ടർമാർ രോഗിയുടെ നാഡികളിലെവിടെയോ ഉള്ള പ്രശ്നം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ സംഭവം നടന്നത് നഗരത്തിലെ ഭഗവാൻ മഹാവീർ ജയിൻ ആശുപത്രിയിൽ.

ഒരു വീഡിയോ ഗെയിം കമ്പോസിംഗ് സ്ഥാപനത്തിൽ ബാക്ഗ്രൗണ്ട് ശബ്ദം ഗിറ്റാറിൽ വായിച്ചു കൊടുക്കുന്ന ജോലിയാണ് ബംഗ്ലാദേശുകാരനായ തമ്പ്കിൻ അലിയുടേത്.

2013ലാണ് അദ്ദേഹത്തെ അസുഖം പിടികൂടുന്നത്, ഒരു ദിവസം 10 മണിക്കുറോളം ഗിറ്റാർ വായിച്ചിരുന്ന യുവാവിന്റെ ഇടതു കൈവിരലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു. ബംഗ്ലാദേശിൽ അന്വോഷിച്ചപ്പോൾ ഇതിന് ചികിൽസ ഉള്ളതായി  കണ്ടെത്താൻ കഴിഞ്ഞില്ല.

  അഞ്ച് വർഷം തികയ്ക്കും, പക്ഷേ...": കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ

2017 ൽ ഇതേ ആശുപത്രി ഗിറ്റാറിസ്റ്റ് സ് ഡൈസ്റ്റോണിയ ശസ്ത്രക്രിയയിലുടെ ഭേദമാക്കിയ വാർത്ത പത്രങ്ങളിൽ കൂടി കണ്ടതോടെ ,ഇതേ അശുപത്രിയിലെ സീനിയർ നാഡി രോഗ വിദഗ്ദൻ ശരൻ ശ്രീനിവാസനെ ബന്ധപ്പെടുകയായിരുന്നു, 2017ൽ ചികിൽസ തേടിയ അഭിഷേക് പ്രസാദിനെയും ബന്ധപ്പെട്ട് യാഥാർത്യം മനസ്സിലാക്കി.

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ട് പോലും കയ്യിലുള്ള ഒരു ഗിറ്റാർ വിറ്റും 2.25 ലക്ഷം രൂപയുണ്ടാക്കി. വീട്ടിൽ മറ്റുള്ളവരെ അറിയിക്കാതെ ഒരു അമ്മാവനേയും കൂട്ടി ബെംഗളൂരുവിലേക്ക് പറന്നു.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

ഗിറ്റാർ വായിക്കുന്നവരിൽ .ഇടതു കയ്യിലെ അവസാനത്തെ രണ്ട് വിരൽ തുടർച്ചയായി ഉപയോഗിക്കാതെ സംഭവിക്കുന്ന ഒരസുഖമാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും; അന്തിമ തീരുമാനം ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us