നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി

കൊച്ചി: കൊച്ചിയില്‍ നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളിലാണ് കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെമാറ്റി.

ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. പള്ളിയിലെ കുമ്പസാര കൂടിന് സമീപമാണ് ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി എട്ടുമണിക്കാണ് സംഭവം. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

ചുരിദാറിട്ട യുവതിയും മറ്റൊരു കുട്ടിയുടെ കൈ പിടിച്ച് ജീന്‍സും ഷര്‍ട്ടുമണിഞ്ഞ യുവാവുമാണ് ദൃശ്യത്തിലുള്ളത്. സമീപത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുഞ്ഞിനെ ഇവര്‍ ഉപേക്ഷിച്ചത്. ഉപേക്ഷിക്കുന്നതിന് മുമ്പ് യുവാവ് കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്തിനാണ് അയാള്‍ ആ കുഞ്ഞിനെ ഉപേക്ഷിക്കു മുന്‍പ് അതിന്‍റെ നെറുകയില്‍ ഉമ്മവച്ചത്.  പൊറ്റാന്‍ കഴിയില്ലെങ്കില്‍ ജന്മം കൊടുക്കേണ്ടിയിരുന്നോ? സമീപത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുഞ്ഞിനെ ഇയാള്‍ ഉപേക്ഷിക്കുന്നത് അത് വീഡിയോയില്‍ നന്നായി മനസ്സിലാകുന്നുണ്ട്. ഞങ്ങള്‍ മലയാളികള്‍ എന്ന ഫെയ്സ്ബുക്ക്‌ ഗ്രൂപ്പ്‌ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts