ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍ണാടക തെരഞ്ഞെടുപ്പ് രംഗം തികഞ്ഞ ആവേശത്തിലാണ്. മുഖ്യ എതിരാളികളായ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി സംസ്ഥാനത്തുണ്ട്. പ്രചാരണരംഗം ചൂടുപിടിച്ചിരിക്കുന്ന കര്‍ണാടകയില്‍ മൂന്നു പാര്‍ട്ടികളും ശക്തമായ പ്രചാരണത്തിലാണ്. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രത്യേകത തന്നെ. പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗവും വ്യത്യസ്തമായിരുന്നില്ല. ഇന്നലെ സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ 2019 ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനം നിരസിക്കില്ല എന്ന് രാഹുല്‍…
Read MoreMonth: May 2018
വീണ്ടും വ്യജ വാര്‍ത്തകളുമായി സോഷ്യല്‍ മീഡിയ;റംസാന്‍ മാസത്തില്‍ നിരവധി കള്ളന്മാര്‍ യാചകവേഷത്തില്‍ കേരളത്തിലേക്ക് വരും എന്ന രീതിയില്‍ കേരള പോലീസിന്റെ പ്രചരിക്കുന്ന കുറിപ്പിന്റെ യഥാര്‍ത്ഥ്യമെന്ത്?
സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഒരു കുറവും ഇല്ല,അതില്‍ പലതും സത്യമാണ് എന്ന് കരുതി നമ്മളില്‍ പലരും ഷെയര്‍ ചെയ്തുകൊണ്ടുമിരിക്കും,ഈ പരമ്പരയില്‍ ഏറ്റവും പുതിയതാണ് കേരള പോലിസ് അറിയിപ്പ് എന്ന രീതിയില്‍ ,കേരള പോലീസിന്റെ ലെറ്റര്‍ ഹെഡിനോട് സമാനമായ ഒരു ചിത്രത്തോടെ സന്ദേശം പ്രചരിക്കുന്നു. “കേരള പോലിസ് അറിയിപ്പ്” എന്ന് തുടങ്ങുന്ന സന്ദേശത്തില്‍ പറയുന്നത്,റംസാന്‍ മാസത്തില്‍ നിരവധി യാചകര്‍ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്.ഇവര്‍ കൊടും ക്രിമിനലുകളാണ് . അവര്‍ വീട്ടില്‍ വന്നാല്‍ കതകു തുറക്കാതെ പറഞ്ഞു വിടുക”ഇങ്ങനെ പോകുന്ന വാര്‍ത്തയുടെ അവസാനം”റംസാന്‍…
Read Moreവ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: ബിജെപി സര്‍ക്കാര്‍ യന്ത്രങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകത്തിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ അന്വേഷണം വേണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അന്വേഷണം നടത്തട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു. മാത്രമല്ല ബിജെപി സര്‍ക്കാര്‍ യന്ത്രങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ബിജെപിയുടെ നിരീക്ഷണത്തിലാണെന്നും ഇത് പന്ത്രണ്ടാമത്തെ തവണയാണ് താന്‍ തെരഞ്ഞെടുപ്പില്‍ മല്‍ത്സരിക്കുന്നതെങ്കിലും ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ റെയ്ഡ് നടക്കുന്നതെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവസാനിക്കാനിരിക്കവേ നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിനായിരത്തോളം വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകളാണ് ഇന്നലെ കണ്ടെടുത്തത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ്…
Read Moreലോകം വീണ്ടും എബോളയുടെ പിടിയിലേയ്ക്ക്
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെയാണ് കോംഗോ ആരോഗ്യമന്ത്രാലയം ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കിടയില്‍ 21 കേസുകളാണ് ഇത്തരത്തില്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 17 മരിച്ചു. നിരവധി പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എബോളബാധ തടയാൻ വിദഗ്ധസംഘത്തെ മേഖലയിലേക്ക് നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 2014-15 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നുപിടിച്ചപ്പോൾ…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും
ബംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കലാശക്കൊട്ട്. അവസാനഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ റാലികള്‍ ഉണ്ടാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 4 റാലികളില്‍ പങ്കെടുക്കും. ബംഗാര പേട്ട്, ചിക്കമംഗലൂര്‍, ബെലഗാവി, ബീദര്‍ എന്നിവടങ്ങളിലാണ് പ്രധാനമന്ത്രിയുടെ റാലികള്‍ നടക്കുക. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു സ്ഥലങ്ങളില്‍ പ്രവര്‍ത്തകരെ സംബോധന ചെയ്യും. ഹുബാലി, സഹകാര്‍ നഗര്‍ എന്നിവിടങ്ങളിലാണ് ഇത്. കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ…
Read Moreജാലഹള്ളിയില്‍ ഒരു ഫ്ലാറ്റില്‍ നിന്നും രണ്ടായിരത്തോളം വ്യാജ വോട്ടര്‍ ഐ ഡികള്‍ പിടിച്ചെടുത്തു;”ഇത് തെരഞ്ഞെടുപ്പു അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശ്രമം”സദാനന്ദ ഗൌഡ.
ബെംഗളൂരു:രണ്ടായിരത്തോളം വ്യജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജലഹള്ളിയിലെ ഒരു ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു,ഇതിനു പിന്നില്‍ അവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുനി രത്ന നായിഡുവാണെന്നു കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡ ആരോപിച്ചു. മുനി രത്ന നായിഡു ഒരു ഗുണ്ട ആണെന്നും ,60,000 ഓളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടെന്നും അതില്‍ ചില ത് മാത്രമാണ് ഇവയെന്നും ഗൌഡ പറഞ്ഞു. “എങ്ങനെ രണ്ടായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരിടത്ത് വരും,അഞ്ചു ലാപ്ടോപ്പുകള്‍ ,ആയിരത്തോളം ഫോം 6 രശീതികള്‍ എന്നിവ കണ്ടെടുത്തു,ഉടന്‍ തന്നെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു മാറ്റിവക്കണം”മുന്‍…
Read Moreകാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്നയെ ബെംഗളൂരുവിൽ കണ്ടതായി വിവരം;സ്ഥിരീകരണമില്ല.
ബെംഗളൂരു: കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്നയെ ബെംഗളൂരുവിൽ കണ്ടതായി വിവരം. മഡിവാളയിലുള്ള ആശ്വാസ് ഭവനിൽ കഴിഞ്ഞയാഴ്ച ഒരു സുഹ്യത്തിനോടൊപ്പം ജസ്ന എത്തിയതായാണ് സൂചന . വാഹനാപകടത്തിൽ പരുക്കേറ്റ ഇവർ ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയതിനു ശേഷം, മൈസൂരുവിലേയ്ക്ക് പോയെന്നും സൂചനയുണ്ട്. ശനിയാഴ്ചയാണ് സുഹൃത്തിനൊപ്പം ജസ്‌ന മടിവാളയിലുള്ള ആശ്വാസ് ഭവനിൽ എത്തിയത്. പിന്നീട് നഗരത്തിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ബെംഗളൂരുവിൽ നിംഹാൻസ് ഹോസ്പിറ്റലിൽ ചികിത്സ തേടിയെന്നും, പിന്നീട് മൈസൂരുവിലേക്കെന്നും പറഞ്ഞ് പോയെന്നുമാണ് സൂചന. ജസ്‌നയെ ബെംഗളൂരുവിൽ കണ്ടെന്ന വാർത്തയെതുടർന്ന് ആന്റോ ആന്റണി എം…
Read Moreപ്രധാനമന്ത്രിയുടെ കാടിളക്കിയുള്ള പ്രചാരണങ്ങള്‍ക്കും ബിജെപിയെ രക്ഷിക്കാനാകില്ല;ഏറ്റവും പുതിയ അഭിപ്രായ സര്‍വെയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുൻതൂക്കമെന്നു പുതിയ സർവേഫലം. ലോക്നീതി–സിഎസ്ഡിഎസ്–എബിപി ഏപ്രിൽ 27 മുതൽ മേയ് മൂന്നുവരെ നടത്തിയ സർവേയിൽ കോൺഗ്രസിന് 224ൽ 92 മുതൽ 102 വരെ സീറ്റ് ലഭിക്കാമെന്നാണു കണ്ടെത്തൽ. ഇതേ സംഘം ഏപ്രിൽ 13 മുതൽ 18 വരെ നടത്തിയ സർവേയിൽ കോൺഗ്രസിന് 85–91 സീറ്റ് ആണു പ്രവചിച്ചിരുന്നത്. ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസമാദ്യം പ്രചാരണം തുടങ്ങിയതിനു ശേഷമുള്ള സർവേയാണിതെന്നതും ശ്രദ്ധേയം. പുതിയ സർവേയിൽ 79–89 സീറ്റാണു ബിജെപിക്കു കണക്കുകൂട്ടുന്നത്. ആദ്യ സർവേയിൽ ഇത്…
Read Moreകേരളത്തിൽ പരാതി സമര്‍പ്പിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകേണ്ട, ഇനി ‘തുണ’യുണ്ട്!
ഓണ്‍ലൈനായി പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിക്കാന്‍ സഹായിക്കുന്ന സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കമായി. പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച്…
Read Moreതുംകൂരില്‍ പ്രൈവറ്റ് ബസില്‍ നിന്ന് പിടിച്ചെടുത്തത് 3 കോടി രൂപ..!!
ബെംഗലൂരു : ഇലക്ഷന്‍ തിയതി അടുത്തതോടെ വ്യാപകമായ രീതിയില്‍ കള്ളപ്പണവും ഒഴുകുകയാണ് ..തിങ്കളാഴ്ച സിറ്റിയില്‍ നിന്നും ശിവ മോഗയിലേക്ക് തിരിച്ച സ്വകാര്യ ബസില്‍ നിന്നും പോലീസ് മൂന്നു കോടി രൂപയാണ് പിടിച്ചെടുത്തത് …ഉടമസ്ഥന്‍ ഇല്ലാതെ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ച രണ്ടു പോളിത്തീന്‍ ബാഗിലാണ് രണ്ടായിരവും അഞ്ഞൂറുമടങ്ങുന്ന നോട്ടുകെട്ടുകള്‍ കാണപ്പെട്ടത് ..രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 1.30 ഓടെ തുംകൂര്‍ കയത്ത സാന്ദ്രാ ടോള്‍ ഗേറ്റില്‍ വെച്ചായിരുന്നു പോലീസ് ബസ് പരിശോധിച്ചത് …വണ്ടിയില്‍ ആ സമയം 25 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു … …
Read More