തുംകൂരില്‍ പ്രൈവറ്റ് ബസില്‍ നിന്ന് പിടിച്ചെടുത്തത് 3 കോടി രൂപ..!!

ബെംഗലൂരു : ഇലക്ഷന്‍ തിയതി അടുത്തതോടെ വ്യാപകമായ രീതിയില്‍ കള്ളപ്പണവും ഒഴുകുകയാണ് ..തിങ്കളാഴ്ച സിറ്റിയില്‍ നിന്നും ശിവ മോഗയിലേക്ക് തിരിച്ച സ്വകാര്യ ബസില്‍ നിന്നും പോലീസ് മൂന്നു കോടി രൂപയാണ് പിടിച്ചെടുത്തത് …ഉടമസ്ഥന്‍ ഇല്ലാതെ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ച രണ്ടു പോളിത്തീന്‍ ബാഗിലാണ് രണ്ടായിരവും അഞ്ഞൂറുമടങ്ങുന്ന നോട്ടുകെട്ടുകള്‍ കാണപ്പെട്ടത് ..രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 1.30 ഓടെ തുംകൂര്‍ കയത്ത സാന്ദ്രാ ടോള്‍ ഗേറ്റില്‍ വെച്ചായിരുന്നു പോലീസ് ബസ് പരിശോധിച്ചത് …വണ്ടിയില്‍ ആ സമയം 25 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു …
 
അഞ്ജാതമായ ഫോണ്‍ സന്ദേശമനുസരിച്ച് ശിവ മോഗയില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചു അയക്കുന്ന പണമാണെന്നു ചൂണ്ടികാട്ടിയാണ് ബസിന്റെ പേരും നമ്പരും കണ്ട്രോള്‍ റൂമിലേക്ക് നല്‍കിയത് …സി സി ടി വി ക്യാമറകളുടെ അഭാവം കൊണ്ട് മറ്റും ഇപ്പോള്‍ കൃത്യമായ വിശകലനം നല്‍കാന്‍ ഏതായാലും പോലീസിന് കഴിയില്ലെന്ന് സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts