പ്രധാനമന്ത്രിയുടെ കാടിളക്കിയുള്ള പ്രചാരണങ്ങള്‍ക്കും ബിജെപിയെ രക്ഷിക്കാനാകില്ല;ഏറ്റവും പുതിയ അഭിപ്രായ സര്‍വെയില്‍ കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷി.

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുൻതൂക്കമെന്നു പുതിയ സർവേഫലം. ലോക്നീതി–സിഎസ്ഡിഎസ്–എബിപി ഏപ്രിൽ 27 മുതൽ മേയ് മൂന്നുവരെ നടത്തിയ സർവേയിൽ കോൺഗ്രസിന് 224ൽ 92 മുതൽ 102 വരെ സീറ്റ് ലഭിക്കാമെന്നാണു കണ്ടെത്തൽ. ഇതേ സംഘം ഏപ്രിൽ 13 മുതൽ 18 വരെ നടത്തിയ സർവേയിൽ കോൺഗ്രസിന് 85–91 സീറ്റ് ആണു പ്രവചിച്ചിരുന്നത്.

ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസമാദ്യം പ്രചാരണം തുടങ്ങിയതിനു ശേഷമുള്ള സർവേയാണിതെന്നതും ശ്രദ്ധേയം. പുതിയ സർവേയിൽ 79–89 സീറ്റാണു ബിജെപിക്കു കണക്കുകൂട്ടുന്നത്. ആദ്യ സർവേയിൽ ഇത് 89–95 ആയിരുന്നു. ജനതാദൾ എസിനു 34–42 സീറ്റ് ലഭിച്ചേക്കാം. കഴിഞ്ഞ മാസത്തെ സർവേയിൽ 32–38 സീറ്റ് ആയിരുന്നു പ്രവചിച്ചിരുന്നത്.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

ആദ്യ സർവേ നടക്കുമ്പോൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ജനതാദൾ–എസിനു കാര്യമായ സ്വാധീനമുള്ള പഴയ മൈസൂരു മേഖല ഒഴികെ ഹൈദരാബാദ്–കർണാടക, തീരദേശമേഖല, മുംബൈ കർണാടക മേഖലകളിലെല്ലാം കോൺഗ്രസിനു മേൽക്കൈ ലഭിക്കാം. ഇതേസമയം ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയ ശുപാർശ കോൺഗ്രസിനു വലിയ ഗുണമുണ്ടാക്കില്ല.

സിദ്ധരാമയ്യ സർക്കാരിന്റെ ഭരണം പൂർണ സംതൃപ്തി നൽകുന്നുവെന്നു സർവേയിൽ പങ്കെടുത്ത 29% പേരും മോദിയുടെ ഭരണമാണു നല്ലതെന്ന് 23% പേരും അഭിപ്രായപ്പെടുന്നു. ദേശീയ വിഷയങ്ങളെക്കാൾ വോട്ടർ‌മാർക്കു താൽപര്യം സംസ്ഥാന വിഷയങ്ങളിലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കു യെഡിയൂരപ്പയെക്കാൾ ആറു ശതമാനം അധിക പിന്തുണ സിദ്ധരാമയ്യയ്ക്കുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചശേഷമുള്ള ജനപ്രീതി വിലയിരുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മുന്നിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts