നിപാ വൈറസ്: ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പേവാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്യാണി (62) ആണ്​ മരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ നിപ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി.

ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്നു കല്ല്യാണി. കുറ്റ്യാടി നരിപ്പറ്റ സ്വദേശിനിയായ കല്യാണിയുടെ ഒരു ബന്ധുവും മുന്‍പ് നിപാ ബാധിച്ച്‌​ മരിച്ചിരുന്നു.

ഇതിനിടെ വവ്വാലോ, പശു, പന്നി തുടങ്ങിയ മൃഗങ്ങളോ അല്ല നിപാ വൈറസിന്‍റെ ഉറവിടമെന്ന് കണ്ടെത്തിയതിനാല്‍ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ പോലീസും രംഗത്തെത്തി.  രോഗലക്ഷണവുമായി ആദ്യം മരിച്ച സാബിത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് സംഘം അന്വേഷിക്കുന്നത്. മുഖ്യമായും സബിത്തിനന്‍റെയും സാലിഹൈന്‍റെയും വിദേശയാത്രാ വിവരങ്ങളാണ് പരിശോധിക്കുക. ഇതിനു പുറമെ, മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിനു വിധേയമാക്കുന്നുണ്ട്. ലിനിയുടെ ഭർത്താവ് സജീഷിനോട് ഇതു സംബന്ധിച്ച് പൊലീസ് അന്വേഷിച്ചതായും സൂചനയുണ്ട്.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

അതേസമയം, നിപാ വൈറസ്​ പ്രതിരോധത്തെ കുറിച്ച്‌​ ചര്‍ച്ച ചെയ്യാനായി ഇന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗതീരുമാനമനുസരിച്ച് അവശ്യഘട്ടങ്ങളില്‍ മാത്രമേ രോഗികളെ മെഡിക്കല്‍ കോളജില്‍ അഡ്​മിറ്റ്​ ചെയ്യുകയുള്ളൂ.  അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന്​ ഡിസ്​ചാര്‍ജ്​ ചെയ്​ത്​ തിരക്ക്​ ഒഴിവാക്കാനാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

കൂടാതെ ജീവനക്കാര്‍ക്ക്​ അടിയന്തിര ഘട്ടങ്ങളില്‍ മാത്രം ലീവ്​ അനുവദിച്ചാല്‍ മതിയെന്നും ജീവനക്കാര്‍ നിര്‍ബന്ധമായും ഡ്രസ്​കോര്‍ഡ്​ പാലിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗം ജീവനക്കാര്‍ പരമാവധി കുറക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts