നമ്മ മെട്രോ നിർമാണത്തിനായി മുറിച്ച മരങ്ങൾക്കു പകരം വൈറ്റ്ഫീൽഡിലെ സത്യസായി ആശുപത്രി ഗ്രൗണ്ടിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ബിഎംആർസിഎൽ.

ബെംഗളൂരു : നമ്മ മെട്രോ നിർമാണത്തിനായി മുറിച്ച മരങ്ങൾക്കു പകരം വൈറ്റ്ഫീൽഡിലെ സത്യസായി ആശുപത്രി ഗ്രൗണ്ടിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ബിഎംആർസിഎൽ. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന കെആർപുരം-വൈറ്റ്ഫീൽഡ് റീച്ചിലെ നിർമാണപ്രവൃത്തികളുടെ ഭാഗമായാണു 108 മരങ്ങൾ മുറിച്ചുനീക്കിയത്.

ആകെ 1075 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നാണു ബിഎംആർസിഎൽ കണക്ക്. മുറിച്ചുമാറ്റിയ മരങ്ങൾക്കു പകരം മരങ്ങൾ നട്ടുപിടിപ്പിക്കാൻ സ്ഥലം നൽകാൻ സത്യസായി ആശുപത്രി ട്രസ്റ്റ് നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. പരിസ്ഥിതി സംഘടനയായ ഗ്രീൻ സെഞ്ചുറിയുടെ സഹകരണത്തോടെയാണു മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts