ആലിംഗന വിവാദം: വിദ്യാര്‍ത്ഥിക്ക് സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം

തിരുവനന്തപുരം: മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ആലിംഗന വിവാദത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം. 91% മാര്‍ക്ക് നേടിയാണ്‌ അര്‍ജുന്‍ മികച്ച വിജയം കരസ്ഥമാക്കിയത്.

പാശ്ചാത്യ സംഗീത മത്സരത്തില്‍ വിജയിച്ച സഹപാഠിയായ പെണ്‍കുട്ടിയെ ആലിംഗനം ചെയ്തതിന്‍റെ  പേരില്‍ സ്‌കൂള്‍ മാനേജ്മെന്‍റ് പുറത്താക്കുകയും തുടര്‍ന്ന് കുട്ടികള്‍ ബാലാവകാശ കമ്മിഷനെ സമീപിച്ച് തിരിച്ചെടുക്കാന്‍ ഉത്തരവ് നേടുകയും ചെയ്തു. എന്നാല്‍, സ്‌കൂള്‍ മാനേജ്മെന്‍റ് അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ശശി തരൂര്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ മിത്രയെ തിരിച്ചു പ്രവേശിപ്പിച്ചത്.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

ഈ സംഭവത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ സ്‌കൂള്‍ മാനേജ്മെന്‍റിന്‍റെ മനുഷ്യത്വവിരുദ്ധമായ നടപടിക്കെതിരെ രംഗത്ത് വരുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് ആറുമാസത്തോളം വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്മെന്‍റ് സ്‌കൂളില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് ശശി തരൂര്‍ എംപി ഈ വിഷയത്തില്‍ ഇടപെടുകയും അര്‍ജുനെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ തുടര്‍ന്നു പഠിക്കാനും അനുവദിച്ചിരുന്നു.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

പ്രതിസന്ധികള്‍ക്കിടയിലും മകന്‍ മികച്ച വിജയം നേടിയതില്‍ അഭിമാനമുണ്ടെന്ന് അര്‍ജുന്‍റെ പിതാവ് അരുണ്‍ മിത്ര പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts