പ്രിട്ടോറിയ : പതിനാലു വര്‍ഷത്തെ തന്റെ ക്രിക്കറ്റ് ജീവിതത്തിനു വിരാമം കുറിച്ച് എ ബി ഡി എന്ന എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയെഴ്സ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു …കഠിനമായ തീരുമാനമാണെങ്കിലും ഇതാണ് യഥാര്‍ത്ഥ സമയമെന്നും , പുതു തലമുറയ്ക്ക് വേണ്ടി വഴിമാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .. ” 144 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി 20 മത്സരങ്ങളും കളിച്ചു ..സത്യം പറഞ്ഞാല്‍ ഞാന്‍ ക്ഷീണിതനാണ് ”.അദ്ദേഹം ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത് … വെടിക്കെട്ട് ബാറ്റിംഗിന്റെ…
Read MoreDay: 23 May 2018
ലോണ്‍ തിരിച്ചടവ് മുടക്കിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ സുഗ്രീവാജ്ഞ ..! കടുത്ത നടപടികള്‍ക്ക് കടക്കുന്നതിനു മുന്‍പ് 83000 കോടിയോളം തിരിച്ചടച്ചു തടിയൂരി രണ്ടായിരത്തോളം കമ്പനികള്‍!!
ന്യൂഡല്‍ഹി : വന്‍ തുക ബാങ്ക് ലോണ്‍ എടുത്തു മുങ്ങിയ കോര്‍പ്പറേറ്റ് മുതലാളിമാരുടെ പേരില്‍ കേന്ദ്രത്തിനു നേരിടേണ്ടി വന്ന പ്രതിസന്ധികളെ തിരുത്തി കുറിക്കാന്‍ കടുത്ത നിയമ നടപടികള്‍ ആവിഷ്കരിക്കുകയാണ് മോഡി സര്‍ക്കാര്‍ …മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റിന്റെ രേഖകള്‍ അനുസരിച്ച് വായ്പ്പാ തിരിച്ചടവ് മുടക്കിയ 2100 കമ്പനികള്‍ക്ക് ബാങ്ക് തൊണ്ണൂറു ദിവസത്തെ തിരിച്ചടവിനു സമയം അനുവദിക്കുകയും ,അഥവാ അടയ്ക്കാത്ത പക്ഷം ‘നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റ്’ ആയി പ്രഖ്യാപിച്ചു ,കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഉത്തരവിറക്കിയപ്പോള്‍ രണ്ടായിരത്തോളം കമ്പനികളാണു തങ്ങളുടെ കുടിശ്ശിക അടച്ചു തീര്‍ത്തത് ..ഇത്തരത്തില്‍ 83,000 കോടിയാണ്…
Read Moreനിപാ വൈറസ്: മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്
മംഗലാപുരം: നിപാ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. ഇരുപതു വയസ്സ് പ്രായമുള്ള യുവതിയും എഴുപത്തഞ്ചുകാരനായ പുരുഷനുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവര്‍ ഇരുവരും കേരളത്തിലെത്തിയിരുന്നതായും നിപാ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും രക്തം മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്നവ ഉള്‍പ്പെടെയുള്ള എട്ടുജില്ലകളില്‍ രോഗബാധയുണ്ടായിട്ടുണ്ടോ എന്നു വ്യക്തമാക്കുന്ന പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാമരാജനഗര്‍, മൈസൂരു, കൊടഗു, ദക്ഷിണകന്നഡ, ഉത്തര കന്നഡ, ഷിവമോഗ, ചിക്കമംഗ്ളൂര്…
Read Moreനിപാ വൈറസ് ബാധ കോട്ടയത്തും, കണ്ണൂരില്‍ ജാഗ്രത; വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നെത്തി.
കോട്ടയം: നിപാ വൈറസ് ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയത്ത് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് വന്ന ആളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാള്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കും. കണ്ണൂര്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. നിപാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാദാപുരം ചെക്യാത്ത് സ്വദേശി അശോകന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തിലാണ് ജാഗ്രത പുലര്‍ത്തുന്നത്. തലശ്ശേരി ആശുപത്രിയില്‍ അശോകനെ ചികിത്സിച്ച നഴ്സിനും പനി ഉള്ളതിനാല്‍ ഇവരെ പ്രത്യേക…
Read Moreലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ പുത്തന്‍ കറന്‍സി പുറത്തിറക്കി റഷ്യ ….നൂറു റൂബിള്‍ നോട്ടില്‍ വിരിഞ്ഞു നില്‍ക്കുന്നത് ‘കാല്‍പ്പന്ത് വസന്തം ‘…!
മോസ്കോ :ലോകകപ്പ് ഫുട്ബോള്‍ 2018 ആതിഥ്യം വഹിക്കുന്ന റഷ്യ , സ്മരണാര്‍ത്ഥമായി നൂറു റൂബിളിന്റെ പുതിയ നോട്ടു പുറത്തിറക്കി ആഘോഷിച്ചു …ഫുട്ബോള്‍ പ്രതിഭയെ നോക്കിനില്ക്കുന്ന പുതുതലമുറയോട് ഉപമിക്കുന്ന രീതിയിലാണ് ഒരു വശത്ത്,മറുവശത്ത് ഫുട്ബോള്‍ ചിത്രത്തില്‍ റഷ്യയുടെ ഭൂപടം ആലേഖനം ചെയ്ത രീതിയിലുമാണ് കറന്‍സി രൂപപ്പെടുത്തിയിരിക്കുന്നത് ….മാത്രമല്ല’ 2018 വേള്‍ഡ് കപ്പ് ഫുട്ബോള്‍ ഇന്‍ റഷ്യ ‘എന്നും പതിച്ചിട്ടുണ്ട് .. ഈ മാസം അവസാനത്തോടെ റഷ്യയിലെ എല്ലാ ലോക്കല്‍ ബാങ്കുകളിലും നോട്ടുകള്‍ എത്തിതുടങ്ങുമെണ്ണ് അധികൃതര്‍ അറിയിച്ചു …ഇത്തരത്തില്‍ നൂറു രൂബിളിന്റെ പത്തു മില്യന്‍ കറന്‍സികള്‍…
Read Moreജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ സത്യാ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബെംഗളൂരു∙ കർണാടകയിൽ ജനതാദൾ സെക്കുലർ–കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെല്ലാം ചടങ്ങു വീക്ഷിക്കാൻ എത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ…
Read Moreതൂത്തുക്കുടി വെടിവെപ്പ് ആസൂത്രിതമെന്ന് സംശയം
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. വെടിവെപ്പില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അതേസമയം, പോലീസ് വെടിവെപ്പ് ആസൂത്രിതമായി നടത്തിയതാണെന്നാണ് സൂചന. സമരത്തില്‍ പങ്കെടുത്ത ചിലരെ തിരഞ്ഞു പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല, ആകാശത്തേക്ക് വെടിവയ്ക്കാതിരുന്നതും സംശയത്തിനു വഴിവയ്ക്കുന്നു. മേഖലയില്‍ അഞ്ചിലേറെ പേര് ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144 വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. അതിന് പിന്നാലെയാണ് സമരക്കാര്‍ ഉത്തരവ്…
Read Moreതിരുവോണം മൂന്നുമാസം അകലെ;ട്രെയിന്‍ ടിക്കെറ്റുകള്‍ എല്ലാം വെയിറ്റിംഗ് ലിസ്റ്റില്‍!
ബെംഗളൂരു : ഓണാവധിക്കു ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്ക്. ഓഗസ്റ്റ് 23നാണ് നാട്ടിലേക്കു കനത്ത തിരക്ക്. ഈ ദിവസം ബെംഗളൂരുവിൽനിന്നു നാട്ടിലേക്ക് എട്ടു ട്രെയിനുണ്ടെങ്കിലും ഇവയിൽ ആറെണ്ണത്തിലെയും ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. പകൽ പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റി(12677), കൊച്ചുവേളി എസി എക്സ്പ്രസ്(22677) എന്നിവയിലാണു ടിക്കറ്റുകൾ ശേഷിക്കുന്നത്. തിരുവോണം മൂന്നുമാസം അകലെയെങ്കിലും ഇപ്പോഴേ ടിക്കറ്റ് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണു ബെംഗളൂരു മലയാളികൾ. അവസാന നിമിഷം സ്വകാര്യബസുകളിൽ ടിക്കറ്റ് ചാർജ് നാലായിരം രൂപവരെയാകാറുണ്ട്. ഉൽസവകാലങ്ങളിൽ റെയിൽവേ സ്പെഷൽ ട്രെയിൻ അനുവദിക്കുമെന്ന് ഉറപ്പുമില്ല. അതിനാൽ 500 രൂപയിൽ…
Read Moreഏഴു തവണ എംഎല്‍എ ആയ റോഷന് ബൈഗിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ കൂട്ടായ്മ
ബെംഗളൂരു : ശിവാജിനഗറിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ റോഷൻ ബെയ്ഗ് എംഎൽഎക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ കൂട്ടായ്മ. ഏഴു തവണ എംഎൽഎയായ റോഷൻ ബെയ്ഗിനെ പരിഗണിച്ചില്ലെങ്കിൽ മറ്റേതെങ്കിലും മുസ്ലിം നേതാക്കൾക്ക് ഈ പദവി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അതേ സമയം കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ് ഇതു തീരുമാനിക്കേണ്ടതെന്ന് റോഷൻ ബെയ്ഗ് പിന്നീട് പറഞ്ഞു. വടക്കൻ കർണാടകയിൽനിന്നുള്ള ലിംഗായത്ത് നേതാക്കളിൽ ആരെയെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഖില ഭാരത വീരശൈവ മഹാസഭ കത്തെഴുതിയിരുന്നു.
Read Moreകാട്ടാനകളുടെ വരവു മുൻകൂട്ടി അറിയിക്കാനുള്ള എസ്എംഎസ് സംവിധാനവുമായി കർണാടക വനംവകുപ്പ്.
ബെംഗളൂരു : കാട്ടാനകളുടെ വരവു മുൻകൂട്ടി അറിയിക്കാനുള്ള എസ്എംഎസ് സംവിധാനവുമായി കർണാടക വനംവകുപ്പ്. കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ വനാതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്നവർക്കാണു പുതിയ മുന്നറിയിപ്പു സംവിധാനം വരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ബെന്നാർഘട്ടെ വന്യജീവിസങ്കേതം, കനക്പുര റോഡ് എന്നിവിടങ്ങളിൽ നടപ്പിലാക്കിയ പരിഷ്കാരമാണു മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ചാമരാജ്നഗർ, ബന്ദിപ്പൂർ, നാഗർഹോളെ, സകലേഷ്പുര, മടിക്കേരി, വിരാജ്പേട്ട് എന്നിവിടങ്ങളിലാണു കാട്ടാനകൾ വ്യാപക നാശം വിതയ്ക്കുന്നത്. സോളർ വൈദ്യുതി വേലികളും കിടങ്ങുകളും കൊണ്ട് ആനകളുടെ വരവു തടയാൻ കഴിയാത്തതിനാലാണു പുതിയ പരീക്ഷണം. സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ചാണ് ആനകളുടെ വരവു തിരിച്ചറിയുന്നതെന്നു വൈൽഡ് ലൈഫ് പ്രിൻസിപ്പൽ…
Read More