ബെംഗളൂരു : കർണാടക തിരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കാൻ കേരളത്തിൽ നിന്ന് 1475 പൊലീസ് ഉദ്യോഗസ്ഥർ. ഇവരിൽ 250 വനിതകളുണ്ട്. 725 പേരടങ്ങുന്ന കേരള ആംഡ് പൊലീസ് (കെഎപി) ഈ മാസം മൂന്നുമുതൽ കർണാടകയിലുണ്ട്. മൈസൂരു, ചാമരാജ്നഗർ, മണ്ഡ്യ, ഹാസൻ, ദക്ഷിണ കന്നഡ ജില്ലകളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ വിവിധ ജില്ലകളിൽ നിന്നുമായി 750 പേർ ഇന്നലെയെത്തി.
ആദ്യ സംഘത്തെ പാർട്ടി കമാൻഡർ ആർ. ആദിത്യയും രണ്ടാം സംഘത്തെ കാർത്തികേയ ഗോകുൽചന്ദ്ര ഐപിസുമാണ് നയിക്കുന്നത്. തലശേരി എഎസ്പി ചൈത്ര തെരേസ ജോണിനാണ് വനിതകളുടെ ചുമതല. വോട്ടെണ്ണൽ കഴിയുംവരെ കർണാടകയിൽ സുരക്ഷാ ചുമതലയുള്ളതായി സംഘത്തിലെ നിതിൻ ശ്രീ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.