ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പരസ്യമായി പിന്തുണച്ച് ലിംഗായത്ത് മഠാധിപതികളുടെ കൂട്ടായ്മ രംഗത്ത്. സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകണമെന്ന വിദഗ്ധസമിതി ശുപാർശ സംസ്ഥാന സർക്കാർ തുടർനടപടിക്കായി കേന്ദ്രത്തിനു സമർപ്പിച്ച പശ്ചാത്തലത്തിലാണിത്. വിവിധ മഠാധിപതികൾ ഉൾപ്പെടെ മുപ്പതോളം മുതിർന്ന സന്യാസിമാർ പങ്കെടുത്ത യോഗം, ന്യൂനപക്ഷ പദവി ആവശ്യത്തെ പിന്തുണയ്ക്കാൻ ബിജെപിയോട് ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം 18നു ബസവ ജയന്തിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. സ്വതന്ത്രമതമെന്ന ആവശ്യത്തെ സിദ്ധരാമയ്യ സർക്കാരാണ് പിന്തുണച്ചതെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ…
Read MoreMonth: April 2018
തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ഇന്റലിജൻസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി.
ബെംഗളൂരു : തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ഇന്റലിജൻസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി. ഇക്കാര്യത്തിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകും. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യ തോൽക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് സഹായത്തോടെ സിദ്ധരാമയ്യ സുരക്ഷിത മണ്ഡലം തേടുകയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ജെഡിഎസ് അധികാരത്തിലെത്തുമെന്നും കുമാരസ്വാമി പറഞ്ഞു. വടക്കൻ കർണാടകയിൽ 45 സീറ്റും പഴയ മൈസൂരു മേഖലയിൽ 70 സീറ്റും നേടും. പ്രചാരണത്തിന്റെ ഭാഗമായി സഖ്യകക്ഷിയായ ബിഎസ്പിയുടെ നേതാവ് മായാവതി ഉടൻ സംസ്ഥാനത്തെത്തുമെന്നും കുമാരസ്വാമി പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നു;വിനോദ സഞ്ചാരികള്‍ 50% കുറഞ്ഞു;വിവാഹങ്ങളുടെ “സ്പിരിറ്റ്” നഷ്ട്ടപ്പെട്ടു.
ബെംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ മെടിക്കരി യില്‍ ഉള്ള ഹോംസ്റ്റേകള്‍ നടത്തുന്നവര്‍ എല്ലാം വലിയ ദുഖത്തിലാണ്,വിനോദ സഞ്ചാരികളുടെ വരവില്‍ അമ്പതു ശതമാനത്തോളം കുറവ് വന്നതായാണ് അവര്‍ അവകാശപ്പെടുന്നത്. ഹോം സ്റ്റേ കളില്‍ ലൈസെന്‍സ് ഇല്ലാതെ തന്നെ മദ്യം ശേഖരിച്ച് വക്കുന്നതും വിളമ്പുന്നതും ഒരു സാധാരണ സംഭവമായിരുന്നു എന്നാല്‍ പെരുമാറ്റ ചാട്ടം വന്നതോടെ പോലിസ് അനധികൃതമായി മദ്യം വിളമ്പുന്നവര്‍ക്ക് എതിരെ പോലിസ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങി ,അത് മൂലം വിനോദ സഞ്ചാരികളുടെ വരവില്‍ കുറവ് വന്നു എന്നാണ് ഹോംസ്റ്റേകള്‍ നടത്തുന്നവര്‍ അവകാശപ്പെടുന്നത്. അതെ സമയം…
Read Moreസുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി റിസര്‍വോയറില്‍ മുങ്ങി മരിച്ചു.
ബെംഗളൂരു: ഇന്നലെ ചാമരാജ നഗറിലെ യരംബാടി റിസര്‍വോയറില്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു,ബാനസവാടി സ്വദേശിയായ നികിത എന്നാ വിദ്യാര്‍ത്ഥിനി യാണ് തന്റെ കൂട്ടുകാരെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തില്‍ മുങ്ങി മരിച്ചത്. തന്റെ ഒരു കൂട്ടുകാരി വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട നീന്തല്‍ അറിയാത്ത നികിത റിസര്‍വോയറിലേക്ക് എടുത്ത് ചാടുകയായിരുന്നു.ഇന്നലെ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കാന്‍ ചാമരാജ നഗറില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. പോസ്റ്റ് മോര്‍ട്ടതിന് ശേഷം മൃത ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുതതായി രാമപുര പോലിസ് അറിയിച്ചു.
Read Moreകേരളത്തിലെ വിമാനത്താവളങ്ങള്‍ പരിശോധന കര്‍ശനമാക്കി;കഴിഞ്ഞ ഒരു വര്‍ഷം സ്വര്‍ണ കള്ളക്കടത്തുകാര്‍ കൂടുതല്‍ ഉപയോഗിച്ചത് ബെംഗളൂരു വിമാനത്താവളം;പിടിച്ചതു 100 കിലോ സ്വര്‍ണം.
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഒരുവർഷത്തിനിടെ പിടിച്ചതു 100 കിലോയുടെ കള്ളക്കടത്തു സ്വർണം. 30.5 കോടി രൂപ വിലമതിക്കും. മലയാളികളും സ്ത്രീകളും ഉൾപ്പെടെ 34 പേരാണ് ഇക്കാലയളവിൽ സ്വർണക്കടത്തിന് അറസ്റ്റിലായത്. പിടിയിലായവരിൽ വിദേശികളുമുണ്ട്. പിടിച്ചെടുത്ത സ്വർണം മുൻ സാമ്പത്തിക വർഷത്തെക്കാൾ രണ്ടിരട്ടിയോളം വരും. 34.5 കിലോ സ്വർണമാണു കഴിഞ്ഞ തവണ പിടിച്ചെടുത്തത്. ലായനി രൂപത്തിലാക്കിയും വിമാനത്തിന്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ചുമുള്ള നവീന മാർഗങ്ങളിലൂടെയും സ്വർണം കടത്താൻ ശ്രമിച്ചവരുണ്ട്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ തേച്ചുപിടിപ്പിച്ച് മുകളിൽ ബാൻഡേജ് ഇട്ടെത്തിയ ആളും പിടിയിലായി.…
Read Moreപ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു;ജിഗ്നേഷ് മേവനിക്കെതിരെ കേസ്.
ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മേളന വേദിയിലേക്ക് കസേരകള്‍ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്ത ദളിത് നേതാവും ഗുജറാത്തില്‍ നിന്നുള്ള എം എല്‍ എ യുമായ ജിഗ്നേഷ് മേവനിക്കെതിരെ കേസ്. 15 കര്‍ണാടകയില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്താന്‍ യുവാക്കള്‍ അദ്ധേഹത്തിന്റെ ശരീരത്തിലേക്ക് കസേരകള്‍ വലിച്ചെറിഞ്ഞു ആക്രമിക്കണം എന്ന് മേവനി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പരിപാടിയുടെ ചുമതലയുള്ള ഫ്ലയിംഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥന്‍ ടോ ജയന്ത് നല്‍കിയ പരാതിയിലാണ് പോലിസ് കേസ് എടുത്തത്.പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരിലുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്.
Read More108 കിലോ കഞ്ചാവുമായി ഒൻപതു മലയാളികൾ പിടിയില്‍.
ബെംഗളൂരു : ഒഡീഷയിൽ നിന്നു ബെംഗളൂരുവിലേക്കു കടത്തിയ 108 കിലോ കഞ്ചാവുമായി ഒൻപതു മലയാളികൾ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ നൈനേഷ്(നന്ദകുമാർ–36), ഷിനാസ്, നബീൽ, മുഷ്താഖ്, കൊച്ചി സ്വദേശികളായ അനസ്, പ്രജീൽദാസ്, ഷാഫി, മലപ്പുറം സ്വദേശി അക്ഷയ്കുമാർ, തിരുവനന്തപുരം സ്വദേശി സാജൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ദിരാനഗറിലെ വീടിനു മുന്നിൽ നിന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്നു കഞ്ചാവുമായെത്തിയ ഇവരുടെ രണ്ടു കാറുകൾ പുലർച്ചെ ക്രൈംബ്രാഞ്ച് വളയുകയായിരുന്നു. ഇന്ദിരാനഗറിൽ നൈനേഷിന്റെ വീട്ടിൽ നിന്ന് ഒരു കിലോ കഞ്ചാവും എട്ടു മൊബൈൽഫോണും പിടിച്ചെടുത്തു. കേരളം, തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ കഞ്ചാവ്…
Read Moreഒരു അപ്പാര്‍ട്ട്മെന്റിന്റെ വില 35 കോടി രൂപ! സംഭവം ബെംഗളൂരുവില്‍ തന്നെ.
ബെംഗളൂരു:നഗരത്തിൽ സ്വന്തമായി അപാർട്മെന്റ് വാങ്ങുന്നതിന് റെക്കോർഡ് തുക മുടക്കി ഉത്തരേന്ത്യൻ വ്യവസായികൾ. യുബി സിറ്റിയിലെ രണ്ട് ആഡംബര അപാർട്മെന്റുകൾ ഓരോന്നും 35 കോടിരൂപയ്ക്കാണ് വിറ്റഴിഞ്ഞത്. നേരത്തെ വിവാദവ്യവസായി വിജയ്മല്യയുടെ ഉടമസ്ഥതയിലായിരുന്ന യുബി സിറ്റിയിലെ കിങ്ഫിഷർ ടവേഴ്സിലെ അപാർട്മെന്റുകളാണ് റെക്കോർഡ് തുകയ്ക്ക് വിറ്റഴിഞ്ഞത്. അഞ്ചാം നിലയിലെ 8450 ചതുരശ്ര അടിയുള്ള ഫ്ലാറ്റിനാണ് സ്റ്റാർടപ് സിഇഒ കൂടിയായ അമിത് ചാവ്‌ല തുക നൽകിയത്. രണ്ടാമത്തെ ഫ്ലാറ്റ് വാങ്ങിയ ഫാർമസ്യൂട്ടിക്കൽ വിതരണക്കാരൻ പേര് വെളിപ്പെടുത്താൻ തയാറായില്ല. പ്രസ്റ്റീജ് ഗ്രൂപ്പും വിജയ് മല്യയും ചേർന്ന് നിർമിച്ച അപാർട്മെന്റിലെ മുകളിലെ രണ്ട്…
Read Moreബാംഗ്ലൂര്‍ മലയാളീസ് സോണിന്റെ വാര്‍ഷികാഘോഷവും ഈസ്റ്റെര്‍-വിഷു ആഘോഷങ്ങളും നാളെ ഇന്ദിര നഗറില്‍.
ബെംഗളൂരു:ബാംഗ്ലൂര്‍ മലയാളിസ് സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷവും ഈസ്റ്റെര്‍ -വിഷു ആഘോഷങ്ങളും നാളെ ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡിൽ ന്യു ഹൊറിസൺ സ്കൂളിന് സമീപമുള്ള ഇ സി എ ക്ലബ് നമ്പർ 8 ൽ നടക്കും. വിവിധ കലാപരിപാടികൾ കോർത്തിണക്കി നടത്തുന്ന ആഘോഷം രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം നാലു മണിക്ക് അവസാനിക്കും.
Read Moreവോട്ടർമാരുടെ സൌകര്യാര്‍ത്ഥം തിരഞ്ഞെടുപ്പ് കമ്മിഷൻ മൂന്നു മൊബൈൽ ആപ്പുകള്‍ പുറത്തിറക്കി.
ബെംഗളൂരു :വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ മൂന്നു മൊബൈൽ ആപ് ഇറക്കി. പോളിങ് ഓഫിസർമാരുടെ ഫോൺനമ്പരുകൾ അടങ്ങിയ ഇലക്‌ഷൻ ഓഫിസേഴ്സ് ഡയറക്ടറി, പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് പരാതി അറിയിക്കാനുള്ള മോഡൽ കോഡ് ഓഫ് കോൺഡക്ട്, തിരഞ്ഞെടുപ്പ് വിവരങ്ങൾ അറിയാനുള്ള ഇലക്‌ഷൻ ക്വിസ് എന്നിവയാണ് പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണു ലക്ഷ്യമെന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഓം പ്രകാശ് റാവത്ത് പറഞ്ഞു.
Read More