കത്തുവ പീഡനം: പ്രതികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ രാജിവച്ചു.

ശ്രീനഗര്‍: കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ അക്രമികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ രാജിവച്ചു. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി. ജമ്മു-കശ്മീര്‍ വനം വകുപ്പ് മന്ത്രി ലാല്‍ സിംഗ്, വാണിജ്യകാര്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സാത് ശര്‍മ്മയ്ക്കാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. മന്ത്രിമാരുടെ നിലപാട് ജമ്മു കശ്മീര്‍ സര്‍ക്കാരിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്. ബിജെപി നേതാക്കളുമായി സംസാരിച്ച…

Read More

വീണ്ടും മലയാളികള്‍ക്കെതിരെ യുള്ള ആക്രമണം;കലാശിപാളയത്ത് പുലർച്ചെ ബസിറങ്ങിയ മലയാളിയെ വെട്ടിപ്പരിക്കേല്‍പിച്ച് പണവും മൊബൈൽ ഫോണും കവർന്നു.

ബെംഗളൂരു : കലാശിപാളയത്ത് പുലർച്ചെ ബസിറങ്ങിയ മലയാളിയെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ കതിരൂർ സ്വദേശിയും ബെംഗളൂരു കമ്മനഹള്ളിയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനുമായ സിദ്ദീഖിന്റെ ഇരുപതിനായിരം രൂപയും 15000 രൂപ വിലയുള്ള മൊബൈൽ ഫോണുമാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ സിദ്ദീഖിന്റെ വലതുകൈയ്ക്ക് ആഴത്തിൽ മുറിവേറ്റു. കയ്യിൽ ആറു തുന്നൽ ഇടേണ്ടിവന്നു. സ്വകാര്യ ബസിൽ പുലർച്ചെ അഞ്ചേകാലോടെയാണു കലാശിപാളയത്ത് എത്തിയത്. കമ്മനഹള്ളിയിലേക്കുള്ള ബസ് പിടിക്കാനായി കെആർ മാർക്കറ്റിലേക്കു ഫുട്പാത്തിലൂടെ നടന്നുപോകവെയാണ് അക്രമികൾ ചാടിവീണത്. കവർച്ചാശ്രമം എതിർത്ത സിദ്ദീഖിനു മർദനമേറ്റു. മൊബൈൽ…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: 20 സ്വര്‍ണ്ണം നേടി ഇന്ത്യ.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 2 സ്വര്‍ണം കൂടി. ഇതോടെ 20 സ്വര്‍ണ്ണ മെഡലുകള്‍ നേടി ഇന്ത്യ മെഡല്‍ നിലയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി വരികയാണ്‌. ഇന്ന് ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണ്ണം നേടി. അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ്  സുവർണ നേട്ടം സ്വന്തമാക്കിയത്. കൂടാതെ ബോക്‌സിങ് 52 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗൗരവ് സോളങ്കി സ്വര്‍ണം നേടി. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിളില്‍ സഞ്ജീവ്…

Read More

വൈദ്യുതികമ്പിയിൽ നിന്നു ഷോക്കേറ്റ് പൊള്ളലേറ്റ ആറു വയസ്സുകാരനു 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

ബെംഗളൂരു : വൈദ്യുതികമ്പിയിൽ നിന്നു ഷോക്കേറ്റ് പൊള്ളലേറ്റ ആറു വയസ്സുകാരനു 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കഴിഞ്ഞ വർഷം വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്കു വൈദ്യുതാഘാതമേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി പൂർണമായും സുഖം പ്രാപിക്കുകയോ സ്കൂളിൽ പോയി തുടങ്ങുകയോ ചെയ്തിട്ടില്ല. രക്ഷിതാക്കളുടെ പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷനാണ് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക പവർ ട്രാൻസ്‌മിഷൻ കോർപറേഷനോട്(കെപിടിസിഎൽ) ഉത്തരവിട്ടത്. ഈ തുക കുട്ടിയുടെ പ്ലാസ്റ്റിക് സർജറിക്ക് ഉപയോഗിക്കാനാകുമെന്നു കമ്മിഷൻ ചെയർപഴ്സൻ കൃപ ആൽവ പറഞ്ഞു.

Read More

ഐപിഎല്‍: പ​​ഞ്ചാ​​ബി​​നെ​​തി​​രേ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നു മിന്നും ജയം.

ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ലി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബി​​നെ​​തി​​രേ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നു മിന്നും ജയം. കിരീടഫേവറിറ്റുകളിലൊന്നായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ ജയമാണ്. ഒരിക്കല്‍ക്കൂടി വിജയികളെ തീരുമാനിക്കാന്‍ അവസാന ഓവറിലേക്കു നീണ്ട പോരില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ആര്‍സിബി നാലു വിക്കറ്റിനു തോല്‍പ്പിക്കുകയായിരുന്നു. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത പ​​ഞ്ചാ​​ബ് 19.2 ഓ​​വ​​റി​​ൽ 155 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് 159 റൺസ് നേടി ജയം സ്വന്തമാക്കി. റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി ഉ​​മേ​​ഷ് യാ​​ദ​​വ് മൂ​​ന്നും ക്രി​​സ് വോ​​ക്സ്, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ,…

Read More

നവാസ് ഷരിഫിന് ആജീവനാന്ത രാഷ്ട്രീയ നിരോധനം ഏര്‍പ്പെടുത്തി പാക് സുപ്രീം കോടതി.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചു വരണമെന്ന മുന്‍ പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്ക് കടഞ്ഞാണിട്ട് പാക് സുപ്രിം കോടതി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പൊതുസ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നതിനും നവാസ് ഷരീഫിന് പാക് സുപ്രിം കോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഭരണഘടനയിലെ 62(1)(f) വകുപ്പ് പ്രകാരമാണ് വിലക്കേപ്പെടുത്തിയത്. ഈ വിധിയനുസരിച്ച് നവാസ് ഷരീഫിന് ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. അഞ്ചു ജഡ്ജിമാരുടെ ബെഞ്ചാണ് ഭരണഘടനയിലെ വ്യവസ്ഥകൾ വിശദീകരിച്ചുകൊണ്ട് ഏകകണ്ഠേന ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. നിര്‍ണ്ണായകമായ പാ​​​​​​നാമ​​​​​​​​​​ഗേ​​​​​​റ്റ് അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കേ​​​​​​സി​​​​​​ൽ നവാസ് ഷരീഫ് കുറ്റക്കാരനെന്ന്‍ പാ​കിസ്ഥാന്‍ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി വിധിച്ചതിനെതുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം രാജി വച്ചത്. ഷെരീഫ്…

Read More

യുഎസ്,യുകെ,ഫ്രാൻസ് സംയുക്ത സൈന്യം സിറിയയ്ക്കു നേരെ ആക്രമണം തുടങ്ങി.

ഡമാസ്കസ്: അമേരിക്കയും സഖ്യകക്ഷികളും സിറിയയ്ക്കു നേരെ ആക്രമണം തുടങ്ങിയെന്ന് റിപ്പോർട്ട്. രാസായുധങ്ങൾ സംഭരിച്ച മേഖലകളിലാണ് ആക്രമണം. യുഎസ്,യുകെ,ഫ്രാൻസ് സംയുക്ത സൈന്യമാണ് ആക്രമണം നടത്തുന്നത്. ആക്രമണ വാർത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തു. സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങൾ മുഴുവൻ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം സിറിയയിൽ ഉണ്ടായ രാസായുധാക്രണണത്തിന് തിരിച്ചടി നൽകുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. രാസായുധാക്രമണത്തെ അപലപിച്ച് തെരേസ മേ ഉൾപ്പടെയുള്ള ലോക നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സംയുക്തസൈന്യം ഡമാസ്കസ് പ്രദേശത്ത് ആക്രമണം നടത്തുന്നതെന്നാണ്…

Read More

‘പെണ്‍കുട്ടികള്‍ക്ക് എതിരെ ഉണ്ടാകുന്ന അതിക്രമം രാജ്യത്തിന് നാണക്കേട്‌’; നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലും ജമ്മു കാശ്മീരിലെ കത്തുവ ജില്ലയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ സംഭവത്തിലും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുസംഭവത്തിലും ഇരയായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി, പെണ്‍കുട്ടികള്‍ക്ക് എതിരെ ഉണ്ടാകുന്ന അതിക്രമം രാജ്യത്തിന് നാണക്കേടാണെന്നും വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പതിനാറുകാരിയെ പീഡിപ്പിച്ചത് ബിജെപി നിയമസഭാംഗമാണ്. കാശ്മീരില്‍ എട്ടുവയസുകാരി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലും സംഘപരിവാര്‍ നേതാക്കന്മാര്‍ ഉള്‍പ്പെട്ടിരുന്നു. जिस तरह की घटनाएं हमने बीते दिनों में…

Read More

കേരളത്തിൽ ഡോക്ടര്‍മാരുടെ സമരത്തിനെതിരെ കര്‍ശന നടപടി; ശമ്പളം നൽകില്ലെന്ന് സര്‍ക്കുലര്‍.

തിരുവനന്തപുരം: ഒ.പി സമയം നീട്ടിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് നിയമ വിരുദ്ധമാണെന്നും ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. വിട്ടു നില്‍ക്കുന്ന ദിവസങ്ങളെ അനധികൃത അവധിയായി കണക്കാക്കും. പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Read More

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് അഭിപ്രായ സര്‍വേ.

ബെംഗളൂരു: മെയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് അഭിപ്രായ സര്‍വേ. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഇന്ത്യ ടുഡേ-കാര്‍വി നടത്തിയ സര്‍വേയില്‍ പറയുന്നു. 90 മുതല്‍ 101 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നും മുഖ്യ പ്രതിപക്ഷമായ ബിജെപി 78 മുതല്‍ 86 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 224 അംഗ നിയമസഭയില്‍ 112 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. അതേസമയം ദേവ ഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ (എസ്) സംസ്ഥാനത്തെ…

Read More
Click Here to Follow Us