ബെംഗളൂരു : സുഖസൗകര്യങ്ങളും ഉറക്കവും വെടിഞ്ഞ് കർണാടകയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ പ്രയത്നിക്കണമെന്നു ബുത്തുതല സമിതി അധ്യക്ഷന്മാരോടു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാജ്യത്തിന് ഏറ്റവുമധികം വരുമാനം നൽകിയിരുന്ന നഗരമായ ബെംഗളൂരുവിനെ സിദ്ധരാമയ്യ സർക്കാർ നശിപ്പിച്ചു. കർണാടകയിൽ ഭരണമാറ്റം അനിവാര്യമാണ്. 2014നു ശേഷം ബിജെപി 14 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു വിജയിച്ചു. 15ാമത്തെ സംസ്ഥാനം കർണാടകയായിരിക്കണം.യുപിഎ സർക്കാർ 88000 കോടിരൂപ വികസന ഫണ്ട് അനുവദിച്ചപ്പോൾ മോദി സർക്കാർ മൂന്നുലക്ഷം കോടി രൂപയാണ് കർണാടകയ്ക്ക് അനുവദിച്ചത്. ഇതിൽ 2.12 ലക്ഷം കോടി രൂപ സിദ്ധരാമയ്യ സർക്കാരിന്റെ അഴിമതിയിൽ മുങ്ങിപ്പോയെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൻകീഴിൽ സംസ്ഥാനത്ത് 24 ബിജെപി, ആർഎസ്എസ് പ്രവർത്തകരാണു മരിച്ചത്. ബിജെപി അധികാരത്തിലേറിയാൽ ഇതിന് ഉത്തരവാദികളായവർ ജയിലഴി എണ്ണും. മോദി സർക്കാർ ജനജീവിതം സുഗമമാക്കാൻ പരിശ്രമിക്കുമ്പോൾ, സിദ്ധരാമയ്യ ജനത്തെ കൊലചെയ്യാനാണു ശ്രമിക്കുന്നതെന്നും ആരോപിച്ചു.1982ൽ ബിജെപിയുടെ ബുത്തുതല സമിതി പ്രസിഡന്റായിരുന്ന കാലം അമിത് ഷാ അനുസ്മരിച്ചു. ബിജെപിയിൽ മാത്രമേ ബൂത്തുതല സമിതി പ്രസിഡന്റ് പാർട്ടി ദേശീയ പ്രസിഡന്റാകുകയുള്ളൂ. കോലാർ, ചിക്കബെല്ലാപുര, ബെംഗളൂരു ഗ്രാമജില്ല എന്നിവിടങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലെ ബുത്തുതല സമിതി പ്രസിഡന്റുമാരുടെ കൺവൻഷനാണ് ദേവനഹള്ളിയിൽ സംഘടിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.