ബെംഗളൂരു : 22 ഞായറാഴ്ച കാലത്ത് 10 മണിക്ക് ജാലഹള്ളി നോര്‍ത്ത് വെസ്റ്റ് കേരളസമാജം ഹാളില്‍ വച്ച് സര്‍ഗധാര ”വര്‍ണ്ണലയം”എന്ന പരിപാടി നടത്തുന്നു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുനില്‍ ഉപാസന, ചിത്രകാരനും സിനിമാ സംവിധായകനുമായ ദീപേഷ് , ഗായകന് അകലൂര്‍ രാധാകൃഷ്ണന് എന്നിവരെ ആദരിക്കുന്നു. കുട്ടികളുടെ ചിത്രരചനാമത്സരം, സിനിമാപ്രദര്‍ശനം,കവിത, മലയാള ഗാനാലാപനം എന്നിവയും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 9964352148.
Read MoreDay: 20 April 2018
പദ്മശ്രീ മീനാക്ഷിയമ്മയുടെ കളരിപ്പയറ്റും മേതിൽ ദേവികയുടെ നൃത്തവും കാണാൻ വരുന്നോ? രുചികരമായ വള്ളസദ്യയും കഴിച്ച് മടങ്ങാം.
ബെംഗളൂരു : സമർപ്പണം ട്രസ്റ്റും മഹാദേവ പുര മലയാളീ ഫോറവും ചേർന്ന് ഏപ്രിൽ 29 ന് ഞായറാഴ്ച വൈറ്റ് ഫീൽഡിൽ ഉള്ള ബ്രിഗേഡ് എം എൽ ആർ കൺവെൻഷൻ സെന്ററിൽ വച്ചു നടത്തുന്ന പരിപാടിയിൽ പദ്മശ്രീ മീനാക്ഷിയമ്മയുടെ കളരിപ്പയറ്റ് പ്രദർശനം അരങ്ങേറും. വൈകുന്നേരം നടക്കുന്ന നൃത്തസന്ധ്യയിൽ റോഹിനിയാട്ടം കലാകാരി മേതിൽ ദേവികയും സംഘവും നൃത്തമവതരിപ്പിക്കും. കാര്യപരിപാടിയിൽ ശ്രീ രാജീവ് ചന്ദ്രശേഖർ എം പി ,അരവിന്ദ് ലിംബവാല എംഎൽഎ, സംവിധായകൻ മേജർ രവി എന്നിവർ പങ്കെടുക്കും. ഉച്ചക്ക് വിവിധ രുചികരമായ വള്ള സദ്യയും ഉണ്ടായിരിക്കും.
Read Moreമൊഹാലിയില്‍ താണ്ഡവമാടി ക്രിസ് ഗെയ്ല്
മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ കിങ്സ് ഇലവന് പഞ്ചാബിന് 15 റണ്‍സ് ജയം. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ലിന്റെ താണ്ഡവമായിരുന്നു ഇന്നലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ക്രിസ് ഗെയ്ലാണ് ആതിഥേയര്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശുകയായിരുന്നു വെസ്റ്റിന്‍ഡീസ് താരം. 63 പന്തുകളില്‍ നിന്ന് 11 സിക്സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 104 റണ്‍സാണ് ഗെയ്ല് അടിച്ചുകൂട്ടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ…
Read Moreസിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സമിതി
ന്യൂഡല്‍ഹി: സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്ബന്ധമാക്കരുതെന്ന്കേന്ദ്ര സര്‍ക്കാര്‍ സമിതി. വിവിധ മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ദേശീയഗാനം പാടുകയോ അവതരിപ്പിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും, പരിപാടികളും ഉള്‍പ്പെടുത്തി തീരുമാനം എടുക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. പ്രതിരോധം, വിദേശകാര്യം, ശിശു- വനിതാ വികസനം, മാനവ വിഭവശേഷി, പാര്‍ലമെന്ററികാര്യം, നിയമം, വാര്‍ത്താ വിനിമയം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് സമിതിയില്‍ ഉള്‍പ്പെട്ടിരുന്നത്. തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സിനിമയുടെ ആസ്വാദനം നഷ്ടപ്പെടുത്തും. അത് തീയേറ്ററിനുള്ളില്‍ ആശയക്കുഴപ്പത്തിന് കാരണമാക്കും. ദേശീയഗാനത്തെ അവഹേളിക്കുന്നതിന് തുല്യമാണിതെന്നും സമിതി വിലയിരുത്തി.
Read Moreതോല്‍വി ഭയമോ ?മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടിടത്ത് മത്സരിക്കും?
ബെംഗളൂരു: തോല്‍വി ഭയന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സാധ്യത,ഏറ്റവും പുതിയ വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്.തന്റെ സിറ്റിംഗ് മണ്ഡലമായ ചമുണ്ടേശ്വരിക്ക് ഒപ്പം കുറച്ചു കൂടി സുരക്ഷിത മണ്ഡലമായ ബദാമിയില്‍ നിന്നും കൂടി മത്സരിക്കാന്‍ ഉള്ള സാധ്യത ആണ് ഇപ്പോള്‍ മുന്നോട്ട് വരുന്നത്. ചാമുണ്ഡേശ്വരിയിൽ ശത്രുക്കളേക്കാൾ സിദ്ധരാമയ്യയെ വലയ്ക്കുക പഴയ മിത്രങ്ങളാണ്. പ്രധാന എതിരാളിയായ ദളിന്റെ സിറ്റിങ് എംഎൽഎ ജി.ടി ദേവെഗൗഡ പണ്ട് ഒരുമിച്ച് ഉണ്ടുറങ്ങി കഴിഞ്ഞിരുന്ന അടുത്ത സുഹൃത്ത്. 2008ലെ മണ്ഡലം പുനർനിർണയത്തോടെ ദളിന് സ്വാധീനം കൂടിയ മണ്ഡലത്തിലെ മൽസരം സിദ്ധുവിന്…
Read Moreസൊറാബയിൽ മക്കള്‍ പോര്!മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മക്കൾ നേർക്കുനേർ.
ബെംഗളൂരു: ശിവമൊഗ്ഗയിലെ സൊറാബയിൽ മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മക്കൾ നേർക്കുനേർ. മധു ബംഗാരപ്പ ജനതാദൾ എസിനായും സഹോദരൻ കുമാർ ബംഗാരപ്പ ബിജെപിക്കായുമാണ് അങ്കത്തട്ടിലിറങ്ങുന്നത്. നാലാം തവണയാണ് ഇവർ തമ്മിലുള്ള പോരാട്ടത്തിനു കളമൊരുങ്ങുന്നത്. കോൺഗ്രസ് അവഗണിക്കുന്നതായി ആരോപിച്ച് 2017ൽ കുമാർ ബംഗാരപ്പ ബിജെപിയിൽ ചേരുകയായിരുന്നു. മധു ബംഗാരപ്പയാണ് നിലവിൽ സൊറാബയിലെ സിറ്റിങ് എംഎൽഎ. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മൽസരിച്ച കുമാറിനെ പരാജയപ്പെടുത്തി മധു ആദ്യ ജയം നേടി. കുമാർ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുകയായിരുന്നു. അതിനു മുൻപു രണ്ടുതവണയും കുമാറിനായിരുന്നു ജയം.
Read Moreതേനീച്ചകുത്തേറ്റു കര്ഷകന് മരിച്ചു;ചികിത്സ വൈകിച്ച ഡോക്ടര്‍ക്കെതിരെ കേസ് എടുത്ത് പോലീസ്.
ബെംഗളൂരു:തേനീച്ച കുത്തേറ്റ കര്‍ഷകനെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നു ,ആരും തന്നെ പ്രാഥമിക ചികിത്സ നല്കാന് തയ്യാറായില്ല,രണ്ടു മണിക്കൂറോളം കാത്തിരുന്നതിന് ശേഷം ബന്ധുക്കാന്‍ നാല്പത്തഞ്ചു കാരന് ആയ ആ രോഗിയുമായി ഇരുപത്തഞ്ചു കിലോ മീറ്റെര്‍ അകെലെയുള്ള മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു,അതിനു മുന്‍പേ രോഗി മരിച്ചിരുന്നു. സംഭവം നടന്നത് ദോഡഡബലപൂരില്‍ ആണ്,കനസവാടി ഗ്രാമത്തില്‍ തേനീച്ചയുടെ കുത്തേറ്റു സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്ന രാമയ്യ എന്നാ വ്യക്തിക്കാണ് ഈ ദുര്യോഗം ഉണ്ടായത്,ഏകദേശം രണ്ടുമണിക്കൂറോളം കാത്ത് നിര്‍ത്തിയതിനു ശേഷം ഡോക്ടര്‍ വരാതെ ആയപ്പോള്‍ രാമയ്യയെ 25 കിലോമീറ്റര്‍ ദൂരെയുള്ള…
Read Moreവോട്ടിംഗ് ദിനത്തില്‍ ഷോപ്പിങ് മാളുകളും മൾട്ടിപ്ലക്സുകളും അടച്ചിടാന്‍ സാധ്യത.
ബെംഗളൂരു: നഗരത്തിലെ വോട്ടിങ് ശതമാനം കുറയുമെന്ന ഭീതി രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മിഷനെയും ആശങ്കയിലാഴ്ത്തുന്നു. വോട്ടെടുപ്പ് നടക്കുന്ന മേയ് 12ന് ബിബിഎംപി പരിധിയിലെ ഷോപ്പിങ് മാളുകളും മൾട്ടിപ്ലക്സുകളും അടച്ചിടുന്നത് സംബന്ധിച്ച് കമ്മിഷൻ ആലോചന നടത്തുന്നുണ്ട്. വോട്ടിങ് നടക്കുന്ന ശനിയാഴ്ച അവധിയായതു പ്രതികൂലമായേക്കുമെന്നാണ് ആശങ്ക. പ്രശ്നബാധിത പോളിങ് ബൂത്തുകൾ കണ്ടെത്താൻ പൊലീസിന്റെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സർവേയും ആരംഭിച്ചുകഴിഞ്ഞു. ഓരോ മേഖലയിലും നടത്തുന്ന രഹസ്യാന്വേഷണത്തിനു പുറമെ മുൻ തിരഞ്ഞെടുപ്പുകളിലെ സംഭവങ്ങളും വിലയിരുത്തിയാണ് പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തുക.ഇതാദ്യമായി പ്രശ്നബാധിത ബൂത്തുകളിൽ ശ്വാനസേനയെ ഇറക്കാനും പദ്ധതിയുണ്ട്.
Read Moreഅച്ഛനും മകനും പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി മൂന്നുമാസം പീഡിപ്പിച്ചു;
മാണ്ഡ്യ :50വയസ്സായ അച്ഛനും 25 വയസ്സുള്ള മകനും ചേര്‍ന്ന് പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി.സംഭവം നടന്നത് മാണ്ഡ്യ ജില്ലയിലെ കെ ആര് പെട്ടെ താലൂക്കില്‍ ആണ് ,പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡനതിന് ഇരയാക്കുകയായിരുന്നു. പതിനേഴു വയസ്സുള്ള എസ് എസ് എല്‍ സിക്ക് പഠിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛന് മുന്‍പ് തന്നെ മരിച്ചു പോയിരുന്നു ,അമ്മയും പെണ്‍കുട്ടിയെ ഉപേക്ഷിച്ചതാണ്.അച്ഛന് വഴിയുള്ള അമ്മാവനായ രമേഷിന്റെയും മകന് ജയെഷിന്റെയും വീട്ടില്‍ ആയിരുന്നു താമസം. പെണ്‍കുട്ടിയുടെ മുത്തശ്ശനായ ഗവി ഗൌഡ യുടെ കണ്ണില്‍ ഈ സംഭവം കണ്ടതോടെ ആണ് അദ്ദേഹം…
Read Moreസുഖസൗകര്യങ്ങളും ഉറക്കവും വെടിഞ്ഞ് കർണാടകയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ പ്രയത്നിക്കണമെന്നു ബുത്തുതല സമിതി അധ്യക്ഷന്മാരോടു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.
ബെംഗളൂരു : സുഖസൗകര്യങ്ങളും ഉറക്കവും വെടിഞ്ഞ് കർണാടകയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ പ്രയത്നിക്കണമെന്നു ബുത്തുതല സമിതി അധ്യക്ഷന്മാരോടു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാജ്യത്തിന് ഏറ്റവുമധികം വരുമാനം നൽകിയിരുന്ന നഗരമായ ബെംഗളൂരുവിനെ സിദ്ധരാമയ്യ സർക്കാർ നശിപ്പിച്ചു. കർണാടകയിൽ ഭരണമാറ്റം അനിവാര്യമാണ്. 2014നു ശേഷം ബിജെപി 14 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു വിജയിച്ചു. 15ാമത്തെ സംസ്ഥാനം കർണാടകയായിരിക്കണം.യുപിഎ സർക്കാർ 88000 കോടിരൂപ വികസന ഫണ്ട് അനുവദിച്ചപ്പോൾ മോദി സർക്കാർ മൂന്നുലക്ഷം കോടി രൂപയാണ് കർണാടകയ്ക്ക് അനുവദിച്ചത്. ഇതിൽ 2.12 ലക്ഷം കോടി രൂപ സിദ്ധരാമയ്യ സർക്കാരിന്റെ…
Read More