തോല്‍വി ഭയമോ ?മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടിടത്ത് മത്സരിക്കും?

ബെംഗളൂരു: തോല്‍വി ഭയന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സാധ്യത,ഏറ്റവും പുതിയ വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്.തന്റെ സിറ്റിംഗ് മണ്ഡലമായ ചമുണ്ടേശ്വരിക്ക് ഒപ്പം കുറച്ചു കൂടി സുരക്ഷിത മണ്ഡലമായ  ബദാമിയില്‍ നിന്നും കൂടി മത്സരിക്കാന്‍ ഉള്ള സാധ്യത ആണ് ഇപ്പോള്‍ മുന്നോട്ട് വരുന്നത്.

ചാമുണ്ഡേശ്വരിയിൽ ശത്രുക്കളേക്കാൾ സിദ്ധരാമയ്യയെ വലയ്ക്കുക പഴയ മിത്രങ്ങളാണ്. പ്രധാന എതിരാളിയായ ദളിന്റെ സിറ്റിങ് എംഎൽഎ ജി.ടി ദേവെഗൗഡ പണ്ട് ഒരുമിച്ച് ഉണ്ടുറങ്ങി കഴിഞ്ഞിരുന്ന അടുത്ത സുഹൃത്ത്. 2008ലെ മണ്ഡലം പുനർനിർണയത്തോടെ ദളിന് സ്വാധീനം കൂടിയ മണ്ഡലത്തിലെ മൽസരം സിദ്ധുവിന് ഒട്ടും എളുപ്പമാവില്ല.

  ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ 'എസ്.ഡബ്ല്യു.എം' ചട്ടങ്ങൾ ഇങ്ങനെ

ഒരിക്കൽ സിദ്ധരാമയ്യയുടെ വലം കൈയായിരുന്ന മുൻ മന്ത്രി വി.ശ്രീനിവാസ പ്രസാദിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റവും, മറ്റൊരു സുഹൃത്ത് എ.എച്ച് വിശ്വനാഥിന്റെ ദൾ പ്രവേശവുമൊക്കെ പോരിന് വീറും വാശിയും നിറയ്ക്കും. ബിജെപി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. സിദ്ധരാമയ്യയെ തളയ്ക്കാൻ ദളും ബിജെപിയും കൈകോർക്കാനും സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ 'കൈ' കൊടുത്ത് സമീർ അഹമ്മദ് ഖാൻ; യുഡിഎഫിന്റെ വിജയഗാഥയിൽ ആവേശമായി കർണാടക മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
[masterslider id="10"]

Related posts

Click Here to Follow Us