തേനീച്ചകുത്തേറ്റു കര്‍ഷകന്‍ മരിച്ചു;ചികിത്സ വൈകിച്ച ഡോക്ടര്‍ക്കെതിരെ കേസ് എടുത്ത് പോലീസ്.

ബെംഗളൂരു:തേനീച്ച കുത്തേറ്റ കര്‍ഷകനെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നു ,ആരും തന്നെ പ്രാഥമിക ചികിത്സ നല്‍കാന്‍ തയ്യാറായില്ല,രണ്ടു മണിക്കൂറോളം കാത്തിരുന്നതിന് ശേഷം ബന്ധുക്കാന്‍ നാല്പത്തഞ്ചു കാരന്‍ ആയ ആ രോഗിയുമായി ഇരുപത്തഞ്ചു കിലോ മീറ്റെര്‍ അകെലെയുള്ള മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു,അതിനു മുന്‍പേ രോഗി മരിച്ചിരുന്നു.

സംഭവം നടന്നത് ദോഡഡബലപൂരില്‍ ആണ്,കനസവാടി ഗ്രാമത്തില്‍ തേനീച്ചയുടെ കുത്തേറ്റു സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്ന രാമയ്യ എന്നാ വ്യക്തിക്കാണ് ഈ ദുര്യോഗം ഉണ്ടായത്,ഏകദേശം രണ്ടുമണിക്കൂറോളം കാത്ത് നിര്‍ത്തിയതിനു ശേഷം ഡോക്ടര്‍ വരാതെ ആയപ്പോള്‍ രാമയ്യയെ 25 കിലോമീറ്റര്‍ ദൂരെയുള്ള നെലമംഗള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു,അവിടെ എത്തുന്നതിനു മുന്‍പേ രാമയ്യ മരിച്ചു.മൂന്നു മണിക്കൂറിനു ശേഷം അതെ തേനീച്ച കുത്ത് ഏറ്റ ഹനുമന്ത കൂടി അതെ ആശുപത്രിയില്‍ മരിച്ചു.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

തേനീച്ചയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കുകയും ആറു പേര്‍ക്ക് സാരമായ പരിക്ക് എല്ക്കുകയും ചെയ്തു.രാമയ്യ യുടെ ഭാര്യ വിജയലക്ഷ്മി യുടെ പരാതിയില്‍ ഡോക്ടര്‍ മാര്‍ക്ക് എതിരെ 304A വകുപ്പ് ചുമത്തി പോലിസ് കേസ് എടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts