ബെംഗളൂരു: ഇടി മിന്നൽ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന മൊബൈൽ ആപ് പുറത്തിറക്കി സംസ്ഥാന ഡിസാസ്റ്റർ മോണിറ്ററിങ് കമ്മിറ്റി (കെഎസ്എൻഡിഎംസി). മിന്നലേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിന്റ ഭാഗമായാണ് ‘സിഡിലു’ എന്ന പേരിൽ ആപ് പുറത്തിറക്കിയതെന്ന് കമ്മിറ്റി ഡയറക്ടർ ജി.എസ്.ശ്രീനിവാസ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് മിന്നൽ സാധ്യതയുള്ള 11 ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റനിങ് ഡിറ്റക്ടറുകളിൽ നിന്നാണ് വിവരം മുൻകൂട്ടി അറിയുക.
45 മിനിറ്റ് മുൻപായി മിന്നൽ മുന്നറിയിപ്പ് നൽകാൻ സാധിക്കും. മിന്നലിന്റെ തീവ്രത അറിയാൻ നാല് നിറങ്ങളിലുള്ള സന്ദേശമാണ് ഫോണിൽ വരുക. ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന മിന്നലിനു ചുവപ്പ് നിറവും അഞ്ച് കിലോമീറ്റർ പരിധിയിൽ ഓറഞ്ച് നിറവും 15 കിലോമീറ്റർ പരിധിയിൽ മഞ്ഞ നിറവും അപകടമില്ലാത്ത സാഹചര്യത്തിൽ പച്ചനിറവുമാണ് തെളിയുക. സംസ്ഥാനത്തെ 28 ലക്ഷം വരുന്ന കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ശ്രീനിവാസ റെഡ്ഡി പറഞ്ഞു.
കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇതിനനുസരിച്ച് വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സാധിക്കും. കർണാടകയിൽ മിന്നലേറ്റ് മരിക്കുന്നവരിൽ ഏറെയും കർഷകരാണ്. കഴിഞ്ഞ വർഷം 108 പേരാണ് സംസ്ഥാനത്ത് മിന്നലേറ്റ് മരിച്ചത്. ആപ് ഗൂഗിൾ പ്ലെ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആപ്പിനെ കുറിച്ച് കർഷകർക്കിടയിൽ അവബോധം നൽകുന്നതിന് കാർഷിക വകുപ്പ്, ഹോർട്ടികൾച്ചർ, റവന്യൂ, പഞ്ചായത്ത് രാജ് വകുപ്പുകളുടെ സഹായത്തോടെ പ്രചാരണം സംഘടിപ്പിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.