സഹജീവികളുടെ ദാഹമകറ്റാൻ വ്യത്യസ്തമായ സെൽഫി മൽസരം സംഘടിപ്പിച്ച് ബി.എം.എഫ് കൂട്ടായ്മ.

ബെംഗളൂരു : എന്നും ബെംഗളൂരുവിലെ  സാമൂഹിക മണ്ഡലങ്ങളിൽ ഒരു തണലായി നിൽക്കുന്ന ഫേസ്ബുക്ക്  കൂട്ടായ്മയാണ്  ബെംഗളൂരു മലയാളി ഫ്രൻസ് ,ചുരുക്കത്തിൽ ബി.എം.എഫ്.

തണുപ്പുകാലത്ത് ബിഎംഎഫിന്റെ പുതിപ്പിനടിയിൽ  ചൂടു തേടാത്ത അശരണർ നഗരത്തിൽ ചുരുക്കമാണ്. ഭക്ഷണപ്പൊതി വിതരണവും സാനിറ്ററി നാപ്കിൻ വിതരണവുമായി നഗരത്തിലെ സാമൂഹിക സഹായ മേഖലയിൽ ബി എം എഫ് നിറയാറുണ്ട് എന്നത് ചരിത്രം.

ഇപ്പോൾ പുതിയ ഒരു പദ്ധതിയുമാണ് ബിഎം എഫ് നമ്മുടെ മുന്നിലേക്ക് വരുന്നത്, കടുത്ത വേനലിൽ പറവകൾക്ക് ഒരിറ്റു ദാഹജലമെത്തിക്കുക എന്ന ജോലി ഒരു മൽസരമായി അവതരിപ്പിക്കുമ്പോൾ പദ്ധതിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തിന് സംശയമില്ല.

വ്യത്യസ്ഥമായ ഈ സെൽഫി മൽസരത്തിന് വില പിടിച്ച സമ്മാനങ്ങളാണ് ബിഎംഎഫ് ഒരുക്കിയിരിക്കുന്നത്.

ഒന്നാം സമ്മാനം ട്രിനിറ്റി എജുകേഷൻ നൽകുന്ന 3 രാത്രിയും 4 പകലും അടങ്ങുന്ന കൊടൈക്കനാൽ, മൈസൂർ, ഊട്ടി, കൂനൂർ അടങ്ങുന്ന ഹോളിഡേ പാക്കേജ്.

മൽസരത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us