ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘങ്ങൾ നഗരത്തില്‍ വ്യാപകമാകുന്നു

ബെംഗളൂരു∙ നഗരത്തിൽ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം നഗരത്തിൽ മൂന്നിടങ്ങളിലാണ് ബൈക്കിലെത്തിയ സംഘം സ്ത്രീകളുടെ മാല കവർന്നത്. മല്ലേശ്വരം, വിജയനഗർ, ചന്ദ്ര ലേഔട്ട് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മല്ലേശ്വരം ടെംപിൾ സ്ട്രീറ്റിന് സമീപം വൈകിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്. വിജയനഗർ, ചന്ദ്രലേഔട്ട് എന്നിവിടങ്ങളിലും സമാനരീതിയിലാണ് കവർച്ച നടന്നത്. മൂന്നു കവർച്ചകൾക്കു പിന്നിലും ഒരേ സംഘം തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്.

Read More

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കി.

ബെംഗളൂരു: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളാണു ഗുണ്ടൽപേട്ട്, മൈസൂരു, രാമനഗര എന്നിവിടങ്ങളിൽ ഒരുക്കിയ താൽക്കാലിക ചെക്പോസ്റ്റുകളിൽ പരിശോധിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്കു പുറമെ കേരള ആർടിസി, കർണാടക ആർടിസി, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളും പരിശോധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി അയൽസംസ്ഥാനങ്ങളിൽനിന്നു പണമൊഴുക്കുന്നതായുള്ള സൂചനയെ തുടർന്നാണു പരിശോധന ശക്തമാക്കിയത്. മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ പരിശോധനയ്ക്കായി വാഹനങ്ങൾ തടയുന്നതു പകൽസമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. മൈസൂരു-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക ആർടിസി ബസുകൾ അരമണിക്കൂർവരെ വൈകിയാണു സർവീസ് അവസാനിപ്പിക്കുന്നത്.…

Read More

വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് കടന്നു ചെല്ലാന്‍ ‘നവ ബെംഗളൂരിനിന്ദ നവ ഭാരത അഭിയാന’ ചർച്ചയുമായി ബിജെപി.

ബെംഗളൂരു: പുതിയ ഇന്ത്യയ്ക്ക് പുതിയ ബെംഗളൂരു എന്നർഥം വരുന്ന ‘നവ ബെംഗളൂരിനിന്ദ നവ ഭാരത അഭിയാന’ ചർച്ചയുമായി ബിജെപി. നഗരത്തിനെ ബാധിക്കുന്ന വിവിധ വിഷയങ്ങൾക്ക് പരിഹാരം നിർദേശിച്ച് അയ്യായിരത്തിലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള ചർച്ചയ്ക്കാണു ബിജെപി കളമൊരുക്കുന്നത്. ഡോ.ടി.വി രാമചന്ദ്ര, അപ്രമേയ രാധാകൃഷ്ണ, പ്രഫ.ആശിഷ് വർമ, ശങ്കർ ബിദരി, മാളവിക അവിനാശ്, ശ്രീകാന്ത് വിശ്വനാഥൻ, ശുക്ല ബോസ്, അയ്യപ്പ ബസംഗി, ഗോപാൽ ഹൊസൂർ, എ.എൻ യെല്ലപ്പ റെഡ്ഡി തുടങ്ങിയവർ വിധികർത്താക്കളായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളുടെ ഭാഗമാണ് പുതിയ ഇന്ത്യക്കായുള്ള ‘നവ ബെംഗളൂരിനിന്ദ നവ…

Read More

മകൾക്കു ബിജെപി സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങുന്നു.

ബെംഗളൂരു : മകൾക്കു ബിജെപി സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങിയേക്കുമെന്നു സൂചന. ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ മകൾക്ക് ഇടം ലഭിക്കാത്തതാണ് എസ്.എം.കൃഷ്ണയെ പ്രകോപിപ്പിച്ചത്. അടുത്തപട്ടികയിലും മകളെ പരിഗണിച്ചില്ലെങ്കിൽ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. കോൺഗ്രസിലേക്കു മടങ്ങുന്നതു സംബന്ധിച്ചു മുതിർന്ന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ വർഷമാദ്യം കോൺഗ്രസിൽനിന്നു രാജിവച്ച കൃഷ്ണ രണ്ടുമാസത്തിനു ശേഷമാണു ബിജെപിയിൽ ചേർന്നത്. എന്നാൽ, ബിജെപിയിൽ പദവിയൊന്നും ലഭിച്ചിരുന്നുമില്ല. ബിജെപിയിൽ ചേർന്നതിനു പിന്നാലെ…

Read More

നമ്മ മെട്രോയിൽ യാത്രക്കാർ കൂടിയതോടെ പണി കിട്ടി ബി എം ടി സി.

ബെംഗളൂരു : നമ്മ മെട്രോയിൽ യാത്രക്കാർ കൂടിയതോടെ ബിഎംടിസിയുടെ നോർത്ത് ഡിവിഷന്റെ വരുമാനം താഴോട്ട്. രണ്ട് വർഷം മുൻപ് വരെ ബിഎംടിസിയിൽ ഏറ്റവും കൂടുതൽ ലാഭം നേടിയിരുന്ന നോർത്ത് ഡിവിഷനിൽ വരുമാനം കുറഞ്ഞതോടെ സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾക്ക് അധികൃതർ രൂപം നൽകി. പത്ത് ഡിപ്പോകൾ അടങ്ങുന്ന നോർത്ത് ഡിവിഷനിൽ പ്രതിദിനം 1350 ഷെഡ്യൂളുകളാണ് നടത്തുന്നത്. മെട്രോയിൽ മജസ്റ്റിക്കിൽനിന്ന് നാഗസന്ദ്ര വരെയുള്ള റീച്ചിൽ യാത്രക്കാർ കൂടിയതോടെയാണു ബിഎംടിസിക്ക് കഷ്ടകാലം ആരംഭിച്ചത്. മെട്രോ ആരംഭിക്കാത്ത റൂട്ടുകളിലേക്ക് ബസ് സർവീസ് തുടങ്ങുന്നതിനൊപ്പം നഷ്ടത്തിലായ ട്രിപ്പുകൾ വെട്ടിച്ചുരുക്കുമെന്നും ബിഎംടിസി മാനേജിങ്…

Read More

എൻഎസ്എസ് അൾസൂർ കുടുംബയോഗം നടത്തി.

ബെംഗളൂരു : നായർ സേവാ സംഘ് കർണാടകയുടെ അൾസൂർ കരയോഗം കുടുംബസംഗമം ചെയർമാൻ ആർ.വിജയൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു. എം.മോഹൻ റെഡ്ഡി മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി കെ.രാമകൃഷ്ണൻ, അനിൽകുമാർ, ജയദേവ്, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.

Read More

ദക്ഷിണ കേരളത്തിലേക്ക് രണ്ടു വിഷു സ്പെഷ്യല്‍ കൂടി പ്രഖ്യാപിച്ച് കേരള ആര്‍ ടി സി;രണ്ടും മൈസൂരു, മാനന്തവാടി, കുട്ട വഴി.

ബെംഗളൂരു : വിഷു അവധി തിരക്കിനെ തുടർന്ന് കേരള ആർടിസി ബെംഗളൂരുവിൽ നിന്ന് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. 12നും 13നും കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കാണ് ഓരോ സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ചത്. രണ്ട് ബസുകളും മൈസൂരു, മാനന്തവാടി, കുട്ട വഴിയാണ് സർവീസ് നടത്തുക. വൈകിട്ട് 6.15നു സാറ്റലൈറ്റ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ഡീലക്സ് ബസ് രാവിലെ 9.05നു കോട്ടയത്തെത്തും. വൈകിട്ട് 6.50നു പുറപ്പെടുന്ന ഡീലക്സ് ബസ് രാവിലെ 7.50ന് എറണാകുളത്തെത്തും. ഇതോടെ രണ്ട് ദിവസങ്ങളിലായി കേരള ആർടിസി നാൽപത് സ്പെഷൽ സർവീസുകളാണ് നടത്തുന്നത്. പതിവ്…

Read More

സിദ്ധരാമയ്യ സർക്കാർ ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ വിവിധ കരാറുകൾക്ക് അനുവദിച്ച 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്.

ബെംഗളൂരു : സിദ്ധരാമയ്യ സർക്കാർ ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ വിവിധ കരാറുകൾക്ക് അനുവദിച്ച 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ഫണ്ടുകൾ ദുരുപയോഗപ്പെടുത്തുന്നു എന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണിത്. ആദായനികുതി വകുപ്പ് ഡയറക്ടർ ജനറൽ ബി.ആർ. ബാലകൃഷ്ണയാണ് ചീഫ് സെക്രട്ടറി കെ. രത്നപ്രഭയ്ക്ക് കത്തെഴുതിയിരിക്കുന്നത്. പൊതുമരാമത്ത്, മൃഗസംരക്ഷണ, റവന്യു, ഊർജ, ജലവിഭവ വകുപ്പുകളുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്.

Read More

പിൻതുണ കുറഞ്ഞു;ബന്ദ് പിൻവലിച്ച് തടിതപ്പി വാട്ടാൾ നാഗരാജ്.

ബെംഗളൂരു: ഈ മാസം 12 ന് പ്രഖ്യാപിച്ച ബന്ദ് പിൻവലിച്ചതായി കന്നഡ ചാലുവാലി വാട്ടാൾ പക്ഷ അറിയിച്ചു. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം എന്ന സുപ്രീം കോടതിയുടെ വിധിയിൽ മെല്ലേപ്പോക്ക് തുടരുന്ന കേന്ദ്ര സർക്കാറിന്റെ സമീപനത്തിന് എതിരെ തമിഴ്നാട്ടിൽ വിവിധ സംഘടനകൾ കഴിഞ്ഞ ആഴ്ച ബന്ദ് പ്രഖ്യാപിച്ചിരുന്നു, അതേ ദിവസം തമിഴ്നാടിന്റെ വാദങ്ങൾക്ക് എതിരായി കന്നഡ ചാലുവാലി വാട്ടാൾ പക്ഷ നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ തമിഴ്നാട് അതിർത്തിയായ അത്തിബെലെയിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു, അതിനോടനുബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ നാഗരാജ് 12…

Read More

വീണ്ടും കസ്റ്റഡി മരണം;ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ചു.

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ചു. ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് എറണാകുള് റേഞ്ച് ഐജി അറിയിച്ചു. ശ്രീജിത്ത് ഉള്‍പ്പെട്ട സംഘം വീട് ആക്രമിച്ചതിനെ തുടര്‍ന്നാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തത്. അതേസമയം, പൊലീസ് മര്‍ദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ…

Read More
Click Here to Follow Us