ബെംഗളൂരു : നമ്മ മെട്രോയിൽ യാത്രക്കാർ കൂടിയതോടെ ബിഎംടിസിയുടെ നോർത്ത് ഡിവിഷന്റെ വരുമാനം താഴോട്ട്. രണ്ട് വർഷം മുൻപ് വരെ ബിഎംടിസിയിൽ ഏറ്റവും കൂടുതൽ ലാഭം നേടിയിരുന്ന നോർത്ത് ഡിവിഷനിൽ വരുമാനം കുറഞ്ഞതോടെ സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾക്ക് അധികൃതർ രൂപം നൽകി.
പത്ത് ഡിപ്പോകൾ അടങ്ങുന്ന നോർത്ത് ഡിവിഷനിൽ പ്രതിദിനം 1350 ഷെഡ്യൂളുകളാണ് നടത്തുന്നത്. മെട്രോയിൽ മജസ്റ്റിക്കിൽനിന്ന് നാഗസന്ദ്ര വരെയുള്ള റീച്ചിൽ യാത്രക്കാർ കൂടിയതോടെയാണു ബിഎംടിസിക്ക് കഷ്ടകാലം ആരംഭിച്ചത്. മെട്രോ ആരംഭിക്കാത്ത റൂട്ടുകളിലേക്ക് ബസ് സർവീസ് തുടങ്ങുന്നതിനൊപ്പം നഷ്ടത്തിലായ ട്രിപ്പുകൾ വെട്ടിച്ചുരുക്കുമെന്നും ബിഎംടിസി മാനേജിങ് ഡയറക്ടർ വി.പൊന്നുരാജ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.