അടുത്ത 5 വർഷം എല്ലാവർക്കും സൗജന്യമായി വേണ്ടത്ര മദ്യം,ദിവസവും മൂന്നു നേരം സൗജന്യ ഭക്ഷണം,രണ്ടു നേരം ചായ/കാപ്പി,ആഴ്ചയിൽ രണ്ടു ദിവസം ചിക്കനും മട്ടനും സൗജന്യം,വീട്ടു സാധനങ്ങൾ,സൗജന്യ ഡാറ്റ,കാൾ,കേബിൾ,താലി… ഈ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ ഇനി സുഖിച്ച് ജീവിക്കാം.

ബെംഗളൂരു : തെരഞ്ഞെടുപ്പ് വിജയിക്കാൻ ഏതറ്റം വരെയും പോകുന്ന രാഷ്ട്രീയ പാർട്ടിക്കാരെ നമുക്ക് ചുറ്റും കാണാം ,ജയിക്കില്ല എന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ അവർ എന്ത് വാഗ്ദാനങ്ങളും നൽകാൻ തയ്യാറാകും.

തന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളിലൂടെ പ്രശസ്തനായിരിക്കുകയാണ് ഈ സ്വതന്ത്ര സ്ഥാനാർത്ഥി, പേര് വൈ എൻ സുരേഷ്, ബിരുദധാരിയാണ്, സ്വന്തമായി ബിസിനസ് നടത്തുന്നു.

ചിക്കബലാപുര ജില്ലയിലെ ചിന്താമണി മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുന്ന  സുരേഷിന്റെ പ്രകടനപത്രികയാണ് ഇപ്പോൾ വൈറൽ.

മദ്യ ഉപഭോഗം കൊണ്ട് ശിഥിലമാക്കപ്പെട്ട എത്രയോ കുടുംബങ്ങൾ ചിന്താമണിയിൽ ഉണ്ട് ,താൻ ജയിച്ചാൽ സ്വകാര്യ മദ്യലോബിയുടെ പ്രവർത്തനങ്ങൾ തടയിടാൻ എല്ലാ സ്വകാര്യ വൈൻ ഷോപ്പുകളും ബാറുകളും പൂട്ടും.18 വയസിന് മുകളിലുള്ള ആവശ്യക്കാർക്ക് സൗജന്യ മദ്യം റേഷനായി നൽകും ,അതും സർക്കാർ നിയന്ത്രണത്തിൽ. അതും അടുത്ത അഞ്ചു വർഷത്തേക്ക്.

തീർന്നില്ല എല്ലാവർക്കും മൂന്നു നേരം ഭക്ഷണവും രണ്ട് നേരം ചായ / കാപ്പി സൗജന്യം.ഉത്സവ സമയങ്ങളില്‍ എല്ലാവര്‍ക്കും സൌജന്യ വസ്ത്രം,ആഴ്ചയില്‍ രണ്ടു ദിവസം ചിക്കന്‍ അല്ലെങ്കില്‍ മട്ടന്‍ ,300 ഗ്രാം വീതം,ഒരുവിധപ്പെട്ട എല്ലാ വീട്ടു സാധനങ്ങളും സൌജന്യം,തീര്‍ന്നില്ല കല്യാണത്തിന് വധുവിനും വരനും വിശേഷപ്പെട്ട വസ്ത്രവും താലിയും സൌജന്യം.

എല്ലാവര്ക്കും സൌജന്യം മൊബൈല്‍ കാള്‍,സൌജന്യ ഇന്റര്‍നെറ്റ്‌ ,കേബിള്‍ ടി വി കണക്ഷന്‍ .ഇങ്ങനെ പോകുന്നു സുരേഷിന്റെ വാഗ്ദാനങ്ങള്‍.

ഇനി ഇദ്ദേഹത്തെ വിജയിപ്പിക്കുക എന്നാ ജോലി മാത്രമേ ഇവിടത്തുകാര്‍ക്ക് ഉള്ളൂ ,പിന്നെ സുഖമായി വീട്ടില്‍ ഉണ്ട് ഉറങ്ങി ജീവിക്കാം !

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us