പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തില്‍ എത്തിച്ച കേരള ഫുട്ബോള്‍ ടീമിന് നിയമസഭയുടെ അഭിനന്ദനം.

തിരുവനന്തപുരം: പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തില്‍ എത്തിച്ച കേരള ഫുട്ബോള്‍ ടീമിന് നിയമസഭയുടെ അഭിനന്ദനം. ദേശീയ കിരീടം നേടിയ വോളിബോൾ ടീമിനേയും സഭയിൽ അഭിനന്ദിച്ചു. കേരളം ഒറ്റക്കെട്ടായി ഈ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കായികമേഖലയില്‍ കേരളത്തിന്‍റെ വസന്തകാലം തിരിച്ചെത്തി എന്നതിന്‍റെ വിളംബരമാണ് ഫുട്ബോളിലെയും വോളിബോളിലെയും വിജയങ്ങള്‍. കളിക്കളങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കും. അവ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തും. കളിക്കാരുടെ ഭൗതിക ജിവീതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് ഏപ്രില്‍ 6ന് സംസ്ഥാനത്ത്…

Read More

വിവാഹിതനും മക്കളുമുള്ള മധ്യവയസ്ക്കന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നല്‍കാത്തതിന് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

റാഞ്ചി: വിവാഹിതനും മക്കളുമുള്ള മധ്യവയസ്ക്കന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നല്‍കാത്തതിന് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ച് 15നാണ് സംഭവം. വീടിന് സമീപത്ത് നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രാംസിങ് സിര്‍ക, ഭാര്യ പാനു കുയി, മക്കളായ രംഭ, കാണ്ഡെ, സോണിയ എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനേഴ്‌ വയസുള്ള മകള്‍ രംഭയെ വിവാഹം ചെയ്ത് തരണമെന്ന് പ്രദേശത്തെ സമ്പന്ന കുടുംബത്തില്‍പ്പെട്ട ടോപായ് ബോയിപായി എന്നയാള്‍ സിര്‍കയോട്…

Read More

കേരളത്തിൽ കൂടുതല്‍ ബാറുകള്‍ തുറന്നു തുടങ്ങി.

ദേശീയപാതയോരത്തെ മദ്യവിൽപനയ്ക്കുള്ള നിയന്ത്രണം സുപ്രീം കോടതി നീക്കിയതിന് പിന്നാലെ സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നു. പുതിയ മദ്യനയം നിലവിൽ വന്നതോടെ ബാറുകൾ ഉൾപ്പെടെ മദ്യശാലകളുടെ ലൈസൻസ് പുതുക്കാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം തന്നെ  ആരംഭിച്ചതിന് പിന്നാലെയാണ് കൂടുതല്‍ ബാറുകള്‍ തുറന്നത്. കോട്ടയത്ത് പുതുതായി തുറന്നത് 24 ബാറുകളാണ്. പത്തനംതിട്ടയില്‍ 14, എറണാകുളം, ഇടുക്കി ജില്ലകളില്‍ 10 വീതം ബാറുകളും തുറന്നു. പതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ മദ്യശാലകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതും കൂടുതല്‍ ബാറുകള്‍ തുറക്കുന്നതിന് കാരണമായേക്കും.

Read More

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: പത്താം ക്ലാസില്‍ പുനഃപരീക്ഷ ഇല്ല.

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ റദ്ദാക്കിയ നടപടി പിന്‍വലിച്ചു. പത്താം ക്ലാസില്‍ പുനഃപരീക്ഷ നടത്തുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വ്യാപകമായ രീതിയില്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന നിഗമനത്തിലാണ് സിബിഎസ്ഇ. കേന്ദ്രവിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ താല്‍പര്യം പരിഗണിച്ചാണ് നടപടിയെന്ന് അനില്‍ സ്വരൂപ് വ്യക്തമാക്കി. പുനഃപരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയും ഡല്‍ഹി ഹൈക്കോടതിയും പരിഗണിക്കാനിരിക്കെയാണ് സിബിഎസ്ഇയുടെ തീരുമാനം. പുനഃപരീക്ഷ സംബന്ധിച്ച് നിലപാട് വ്യക്താമക്കുവാന്‍ കോടതി സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കിയിരുന്നു. പത്താം ക്ലാസിലെ കണക്ക് പേപ്പറും പന്ത്രണ്ടാം…

Read More

ഭാരത് ബന്ദ്: സംഘർഷത്തിൽ മരിച്ചത് 9 പേർ. കനത്ത സുരക്ഷയില്‍ ഉത്തരേന്ത്യ; ഹരിദ്വാറില്‍ നിരോധനാജ്ഞ.

ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലെ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മീററ്റിലും നിരോധനാജ്ഞ തുടരും. ഇവിടങ്ങളെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. നൂറോളം ട്രെയിന്‍ സര്‍വീസുകളെ ഭാരത് ബന്ദ് ബാധിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി/വർഗ പീഡന…

Read More

ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടി. കേരളത്തിലെ 5 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍.

പാലക്കാട്: ബിജപി പ്രവര്‍ത്തകന് വേട്ടേറ്റു. പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് സംഭവം. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ആക്രമികള്‍ ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. വെട്ടേറ്റ ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അഞ്ച് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

Read More

എച്ച്എസ്ആർ ലേഔട്ടിലെ സൈക്കിൾ ട്രാക്കിന്റെ നിർമാണം അവസാനഘട്ടത്തിൽ. മേയ് ആദ്യത്തോടെ 15 കിലോമീറ്റർ വരുന്ന ട്രാക്ക് തുറന്നുകൊടുക്കും.

ബെംഗളൂരു ∙ എച്ച്എസ്ആർ ലേഔട്ടിലെ സൈക്കിൾ ട്രാക്കിന്റെ നിർമാണം അവസാനഘട്ടത്തിൽ. മേയ് ആദ്യത്തോടെ 15 കിലോമീറ്റർ വരുന്ന ട്രാക്ക് തുറന്നുകൊടുക്കും. ബിബിഎംപിയും അർബൻ ലാൻഡ് ട്രാൻസ്പോർട്ട് വിഭാഗവും ചേർന്ന് 18 കോടിരൂപ ചെലവഴിച്ചു നിർമിച്ച ട്രാക്കിന്റെ നിർമാണം രണ്ടുവർഷം മുൻപാണ് ആരംഭിച്ചത്. സൈക്കിളുകൾക്ക് മാത്രമുള്ള പാതയിൽ മറ്റുവാഹനങ്ങൾ കയറാതിരിക്കാൻ ബാരിക്കേഡും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ ആദ്യമായാണ് ഒരുലേഔട്ട് കേന്ദ്രീകരിച്ച് സൈക്കിൾ യാത്രക്കാർക്കായി പ്രത്യേകപാത നിർമിക്കുന്നത്. വെബ്ടാക്സി മാതൃകയിൽ വിവിധ കമ്പനികൾ സൈക്കിൾ ഷെയറിങ് പദ്ധതിയുമായി നഗരത്തിൽ സജീവമായ സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ സൈക്കിൾ…

Read More

ഭരണത്തില്‍ എത്തിയാല്‍ ‘അടി മുടി ‘മാറ്റം: പുതിയ ‘കാര്‍ഷിക നയങ്ങള്‍’ വാഗ്ദാന പട്ടികയില്‍ ഉള്‍പ്പെടുത്തി കുമാര സ്വാമിയുടെ ജെ .ഡി .എസ്

ബെംഗലൂരു : ജനതാ ദള്‍ (സെക്കുലര്‍) സ്റ്റേറ്റ് പ്രസിഡന്‍റ് എച്ച് ഡി കുമാരസ്വാമിയുടെ ജില്ല തോറുമുള്ള തിരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുമ്പോള്‍ കര്‍ഷകരെ ഉന്നം വെച്ചുള്ള വാഗ്ദാനങ്ങളാണ് കൂടുതലും മുന്നോട്ട് വെയ്ക്കുന്നത് ..കേന്ദ്രവും സിദ്ധരാമയ്യ സര്‍ക്കാരും കര്‍ഷകരോട് സ്വീകരിക്കുന്ന അവഗണനകള്‍ക്കെതിരെ നീങ്ങി ,പുതിയ കാര്‍ഷിക നയം നടപ്പിലാക്കുമെന്ന് വെള്ളിയാഴ്ച മാണ്ട്യയില്‍ ചേര്‍ന്ന  പ്രചാരണ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി …   ‘കുമാര പര്‍വ ‘ എന്ന് പെരിട്ടിരിക്കുന്ന പ്രചരണം കഴിഞ്ഞ ദിവസം ജില്ലയില്‍ നാഗ മംഗല എന്ന സ്ഥലത്ത് വന്‍ ജനകൂട്ടാതെ അഭി സംബോധന ചെയ്തു…..കാര്‍ഷിക…

Read More

മലയാളികള്‍ക്ക് എതിരേയുള്ള അക്രമനസംഭവങ്ങള്‍ തുടരുന്നു;യെലഹങ്കയില്‍ ബേക്കറി അടിച്ചു തകര്‍ത്തു.

ബെംഗളൂരു∙ മലയാളി ഉടമസ്ഥതയിലുള്ള ബേക്കറി അടിച്ചുതകർത്തു. യെലഹങ്ക ഇഷ്ടിക ഫാക്ടറിക്ക് സമീപത്തെ കൂത്തുപറമ്പ് സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയാണ് തകർത്തത്. ഞായറാഴ്ച  രാവിലെ എട്ടിനാണ് സംഭവം. സാധനങ്ങൾ വാങ്ങിച്ച യുവാവിനോട് ഉടമ പണം ചോദിച്ചപ്പോൾ പണം നൽകാതെ പോയ യുവാവ് കൂടുതൽ പേരുമായി എത്തി ബേക്കറിയുടെ ഗ്ലാസ് ഷെൽഫ് തകർക്കുകയായിരുന്നു. ഏകദേശം 5000 രൂപയുടെ നഷ്ടം ഉണ്ടായതായി ഹുസൈൻ പറഞ്ഞു. ഇതിന് മുൻപും സമാനമായ രീതിയിൽ ബേക്കറിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ യെലഹങ്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Read More

വ്യത്യസ്ത ലുക്കില്‍ ബിജു മേനോന്‍ ..! വൈറലായി ‘ഫസ്റ്റ് ലുക്ക് ‘..

ബിജു മേനോന്‍ നായകനാവുന്ന ”പടയോട്ടം ” എന്ന ചിത്രത്തിന്റെ വ്യത്യസ്ത ലുക്ക് പുറത്തു വന്നു …’ചെങ്കര രഘു ‘ എന്ന കഥാപാത്രമായിട്ടാണ് ബിജു അഭിനയിക്കുന്നത് …നര്‍മ്മത്തിന്റെ മേമ്പോടിയിലാണ് ചിത്രം ഒരുങ്ങുന്നത് ..നവാഗതനായ റഫീക്ക് ഇബ്രാഹീം ചിത്രം സംവിധാനം ചെയ്യുന്നു ..ദിലീഷ് പോത്തന്‍ , ശ്രീനാഥ് ,അലന്‍സിയര്‍ ,സുധി കോപ്പ ,മിഥുന്‍ രമേശ്‌ എന്നിവര്‍ വേഷമിടുന്നു ..ചെറിയ ബഡ്ജറ്റുകളില്‍ നല്ല തിരകഥകള്‍ അടങ്ങുന്ന മികച്ച ചിത്രങ്ങള്‍ ഒരു കാലത്ത് തമിഴില്‍ ‘ട്രെന്‍ഡ്’ ആയിരുന്നു ..അത്തരമൊരു തരംഗത്തിന്റെ ചുവടു പിടിച്ചു സൂപ്പര്‍ താര സാന്നിധ്യങ്ങളെക്കാള്‍ കഥയ്ക്ക് പ്രാധാന്യം…

Read More
Click Here to Follow Us