സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: പത്താം ക്ലാസില്‍ പുനഃപരീക്ഷ ഇല്ല.

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ റദ്ദാക്കിയ നടപടി പിന്‍വലിച്ചു. പത്താം ക്ലാസില്‍ പുനഃപരീക്ഷ നടത്തുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വ്യാപകമായ രീതിയില്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന നിഗമനത്തിലാണ് സിബിഎസ്ഇ. കേന്ദ്രവിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ താല്‍പര്യം പരിഗണിച്ചാണ് നടപടിയെന്ന് അനില്‍ സ്വരൂപ് വ്യക്തമാക്കി.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

പുനഃപരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയും ഡല്‍ഹി ഹൈക്കോടതിയും പരിഗണിക്കാനിരിക്കെയാണ് സിബിഎസ്ഇയുടെ തീരുമാനം. പുനഃപരീക്ഷ സംബന്ധിച്ച് നിലപാട് വ്യക്താമക്കുവാന്‍ കോടതി സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കിയിരുന്നു. പത്താം ക്ലാസിലെ കണക്ക് പേപ്പറും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പേപ്പറുമാണ് ചോര്‍ന്നത്. ഇതില്‍ ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts