മലയാളികള്‍ക്ക് എതിരേയുള്ള അക്രമനസംഭവങ്ങള്‍ തുടരുന്നു;യെലഹങ്കയില്‍ ബേക്കറി അടിച്ചു തകര്‍ത്തു.

ബെംഗളൂരു∙ മലയാളി ഉടമസ്ഥതയിലുള്ള ബേക്കറി അടിച്ചുതകർത്തു. യെലഹങ്ക ഇഷ്ടിക ഫാക്ടറിക്ക് സമീപത്തെ കൂത്തുപറമ്പ് സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയാണ് തകർത്തത്. ഞായറാഴ്ച  രാവിലെ എട്ടിനാണ് സംഭവം. സാധനങ്ങൾ വാങ്ങിച്ച യുവാവിനോട് ഉടമ പണം ചോദിച്ചപ്പോൾ പണം നൽകാതെ പോയ യുവാവ് കൂടുതൽ പേരുമായി എത്തി ബേക്കറിയുടെ ഗ്ലാസ് ഷെൽഫ് തകർക്കുകയായിരുന്നു.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ഏകദേശം 5000 രൂപയുടെ നഷ്ടം ഉണ്ടായതായി ഹുസൈൻ പറഞ്ഞു. ഇതിന് മുൻപും സമാനമായ രീതിയിൽ ബേക്കറിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ യെലഹങ്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts