ബെംഗളൂരു : കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേൽനടപ്പാത നിർമാണം അവസാനഘട്ടത്തിൽ. കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിലെ പത്താം നമ്പർ പ്ലാറ്റ്ഫോമിനെയും കെഎസ്ആർ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേൽനടപ്പാത ജൂണിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഡിവിഷനൽ മാനേജർ ആർ.എസ്.സക്സേന പറഞ്ഞു. റെയിൽവേയും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡും (ബിഎംആർസിഎൽ) ചേർന്ന് നിർമിക്കുന്ന മേൽപാലത്തിന്റെ പണി സാമ്പത്തിക തർക്കത്തെ തുടർന്ന് മാസങ്ങൾക്കു മുൻപ് നിലച്ചിരുന്നു.
നിർമാണം പൂർത്തിയാക്കാൻ ബിഎംആർസിഎൽ രണ്ടുകോടി രൂപ റെയിൽവേയ്ക്കു കൈമാറിയശേഷമാണ് അനിശ്ചിത്വം നീങ്ങിയത്. നമ്മ മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായതിനു പിന്നാലെ പാലം തുറന്നുകൊടുക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. മെട്രോ സ്റ്റേഷനിൽ നിന്ന് എസ്കലേറ്റർ വഴി പാലത്തിലേക്കു പ്രവേശിച്ച് പത്താം നമ്പർ പ്ലാറ്റ്ഫോമിലേക്കു നേരിട്ടെത്താം. പത്താം നമ്പർ പ്ലാറ്റ്ഫോമിൽ അൺറിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റെടുക്കാനുള്ള കൗണ്ടറും ആരംഭിച്ചിരുന്നു.
നിലവിൽ മെട്രോ സ്റ്റേഷനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാൻ താൽക്കാലിക ഇടവഴിയാണ് ഒരുക്കിയിരിക്കുന്നത്. ലഗേജുകളുമായി വീതികുറഞ്ഞ ചവിട്ടുപടികളിലൂടെ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്രവേശനകവാടത്തിലേക്കു പ്രവേശിക്കാൻ മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ നിന്ന് അടിപ്പാതയും നിർമിച്ചിട്ടുണ്ട്. സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള മേൽനടപ്പാത പൂർത്തിയാകുന്നതോടെ മജസ്റ്റിക് മെട്രോ സ്റ്റേഷനിലെ തിരക്കും കുറയും.
Related posts
-
കുട്ടികളെ കനാലിൽ എറിഞ്ഞ് യുവതിയുടെ ആത്മഹത്യ ശ്രമം; 2 പേരുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യുവതി നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ... -
ജയലളിതയുടെ സ്വത്തുക്കൾ അനന്തരാ വകാശികൾക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സർക്കാരിന് നൽകാൻ നിർദേശം
ബെംഗളൂരു: ജയലളിതയുടെ സ്വത്തുക്കൾ അനന്തരാവകാശികള്ക്ക് ലഭിക്കില്ല. 800 കിലോ വെള്ളിയും 28... -
മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും സഹോദരനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
ബെംഗളൂരു: വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്ക്കറും സഹോദരനും സഞ്ചരിച്ച കാര്...