മലയാളി ഉടമസ്ഥതയിലുള്ള ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ തൊഴിലാളികളെ കെട്ടിയിട്ട് പണവും നിർമാണ വസ്തുക്കളും കവർന്നു.

ബെംഗളൂരു: മലയാളി ഉടമസ്ഥതയിലുള്ള ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ തൊഴിലാളികളെ കെട്ടിയിട്ട് പണവും നിർമാണ വസ്തുക്കളും കവർന്നു. നെലമംഗലയ്ക്കും തുമക്കൂരുവിനും ഇടയിൽ വ്യവസായ മേഖലയായ ദൊബസ്പേട്ട് ഫേസ് രണ്ടിലെ ഫാക്ടറി നിർമാണത്തിനിടെയാണ് സംഭവം.

തിരുവല്ല സ്വദേശി, ജാലഹള്ളിയിൽ താമസിക്കുന്ന അജികുമാറിന്റെ ഉടമസ്ഥതയിലുള്ള അഭിഷേക് എൻജിനീയറിങ് വർക്സിലെ തൊഴിലാളികളാണ് ഞായറാഴ്ച രാത്രി ആക്രമണത്തിനിരയായത്. യുപി സ്വദേശികളായ രാജേഷ്കുമാർ യാദവ് (23), പങ്കജ്കുമാർ യാദവ് (25), ബ്രിജേഷ്കുമാർ യാദവ് (35), രാജീവ് (25) എന്നിവർക്കാണ് പരുക്കേറ്റത്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

സ്ഥാപനത്തിലെത്തിയ ഇരുപത് പേരടങ്ങുന്ന മോഷണ സംഘം സുരക്ഷാ ജീവനക്കാരനെയും നാലു തൊഴിലാളികളേയും ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും തുടർന്ന് കെട്ടിയിടുകയും ചെയ്തു. പണി സ്ഥലത്തു സൂക്ഷിച്ചിരുന്ന 80,000 രൂപയും യന്ത്ര സാമഗ്രികളും, മൂന്നരടൺ വരുന്ന കോൺക്രീറ്റ് കമ്പിയും കവർന്നു. രണ്ടരലക്ഷം രൂപയുടെ ഉപകരണങ്ങളാണു കവർന്നതെന്ന് ഉടമ അജികുമാർ ദൊബസ്പേട്ട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts