നിയന്ത്രണ രേഖലയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ജമ്മു: അതിര്‍ത്തിയിലെ നിയന്ത്രണ രേഖലയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പൂഞ്ച്, രജൗറി ജില്ലകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയതോടെ നിയന്ത്രണ രേഖ വീണ്ടും അശാന്തമായി. രാവിലെ 8.45-നാണ് പ്രകോപനമൊന്നും കൂടാതെ പാകിസ്ഥാൻ ആക്രമണം തുടങ്ങിയത്. പൂഞ്ചിലെയും രജൗറിയിലെയും ജനവാസ പ്രദേശങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യം വച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് കരസേന വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയിൽ ആക്രമണം നടത്തി ഭീകരർക്ക് ഇന്ത്യയിലേക്ക്…

Read More

ഇനി ബസില്‍ നിന്ന് നേരിട്ട് സെക്യൂരിറ്റി ചെക്കിങ്ങിലേക്ക്;ഇനി ബിഎംടിസി ബസുകളില്‍ ബോര്‍ഡിംഗ് പാസുകള്‍ എടുക്കാം.

ബെംഗളൂരു: ബിഎംടിസിയുടെ വായുവജ്ര ബസുകളിൽ വിമാനത്താവള യാത്രക്കാർക്കായുള്ള കിയോസ്ക് പ്രവർത്തനമാരംഭിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള കെഐഎ എട്ടാം നമ്പർ സീരിസ് ബസിലാണു കിയോസ്ക് പ്രവർത്തനമാരംഭിച്ചത്. വിവിധ എയർലൈനുകളുടെ ബെംഗളൂരുവിൽ നിന്നുള്ള സമയവിവരം അറിയുന്നതിന് പുറമേ ബോർഡിങ് പാസും കിയോസ്കിൽ നിന്ന് ലഭിക്കും. ടിക്കറ്റ് നമ്പർ കിയോസ്കിൽ ടൈപ്പ് ചെയ്താൽ ബോർഡിങ് പാസിന്റെ പ്രിന്റൗട്ട് ലഭിക്കും. പദ്ധതി വിജയകരമായാൽ എല്ലാ വായുവജ്രബസുകളിലും കിയോസ്ക് സ്ഥാപിക്കുമെന്ന് ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. നിലവിൽ വിമാനത്താവളത്തിലെ പ്രവേശന കവാടത്തിൽ നിന്ന് മാത്രമേ പാസെടുക്കാൻ സാധിച്ചിരുന്നുള്ളൂ.…

Read More

ലുധിയാനയിൽ തകര്‍പ്പന്‍ വിജയവുമായി കോണ്‍ഗ്രസ്!

പഞ്ചാബ്‌: ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന 95 വാർഡുകളിൽ 62 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. അതേസമയം, ശിരോമണി അകാലിദള്‍(എസ്എഡി) – ബിജെപി സഖ്യത്തിന് 21 സീറ്റുകൾ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ശിരോമണി അകാലിദള്‍ 11 സീറ്റുകൾ നേടിയപ്പോൾ ബിജെപി 10 സീറ്റിൽ ഒതുങ്ങി. ലോക് ഇൻസാഫ് പാർട്ടി – ആംആദ്മി സഖ്യം 8 സീറ്റ് നേടി. ഇതിൽ ഏഴ് സീറ്റും വിജയിച്ചത് ലോക് ഇൻസാഫ് പാർട്ടിയാണ്. ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതുകൂടാതെ…

Read More

അപകടഘട്ടങ്ങളിൽ പൊതുജനങ്ങൾക്കു സഹായം തേടാൻ സഹായിക്കുന്ന മൊബൈൽ ആപ്പുമായി കർണാടക പൊലീസ്

ബെംഗളൂരു : അപകടഘട്ടങ്ങളിൽ പൊതുജനങ്ങൾക്കു സഹായം തേടാൻ സഹായിക്കുന്ന മൊബൈൽ ആപ്പുമായി കർണാടക പൊലീസ്. ബെളഗാവി, മൈസൂരു റൂറൽ, ദക്ഷിണ കന്നഡ, കലബുറഗി, ഗദക് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുക.വനിതകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു പ്രാധാന്യം നൽകി ബെംഗളൂരു സിറ്റി പൊലീസ് കഴിഞ്ഞ വർഷം ‘സുരക്ഷ’ ആപ് വികസിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു സംസ്ഥാന വ്യാപകമായി അടിയന്തര സേവനം ലഭ്യമാക്കാൻ മൊബൈൽ ആപ്പിനു പദ്ധതി തയാറാക്കിയത്. ആപ്പിന്റെ അവസാനവട്ട പരിശോധനകൾ നടന്നുവരികയാണെന്നു പൊലീസ് അറിയിച്ചു. ആപ്പിന് അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കാൻ പൊലീസ് പൊതുജനങ്ങൾക്കായി മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്.…

Read More

ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.

കൊച്ചി: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഷുഹൈബിനെ വധിക്കാനുപയോഗിച്ച ആയുധം ഇതുവരെ പോലിസ് കണ്ടെത്താത്തത് എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം. അതുകൂടാതെ അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന എസ്.പി.യുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് കോടതി പറഞ്ഞു. സര്‍ക്കാറിന്‍റെയും സി.ബി.ഐയുടേയും വിശദീകരണത്തിനായി ഇനി കേസ് ചൊവ്വാഴ്ച പരിഗണിക്കും. അതേ സമയം, കേസില്‍ സി.ബി.ഐ നിലപാട് ഒരാഴ്ചക്കകം അറിയിക്കും. കഴിഞ്ഞ 12 നാണ് യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് അതിദാരുണമായി…

Read More

കുട്ടികള്‍ക്ക് നവ്യാനുഭവമായി കണിക്കൊന്ന പരീക്ഷ.

ബെംഗളൂരു : മറുനാട്ടിൽ വളരുന്ന കുട്ടികൾക്ക് ആഘോഷമായി കേരള സർക്കാർ മലയാളം മിഷന്റെ കണിക്കൊന്ന പരീക്ഷ. ബെംഗളൂരുവിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലൂടെ മാതൃഭാഷയുടെ മധുരമറിഞ്ഞ അഞ്ഞൂറോളം കുരുന്നുകളാണ് ഇന്ദിരാനഗർ കെഎൻഇ സ്കൂളിൽ നടന്ന പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷപ്പേടി തീരെയില്ലാതെ നാടൻ പാട്ടുകളുടെയും മറ്റും അകമ്പടിയോടെ ഉൽസവാന്തരീക്ഷത്തിൽ നടന്ന കണിക്കൊന്നയിൽ രക്ഷിതാക്കളും അധ്യാപകരും മലയാളം മിഷൻ പ്രവർത്തകരും ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. പാട്ടും കളികളുമായി നടന്ന പരീക്ഷോൽസവം കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. 20 പേർ വീതമുള്ള ഇരുപത്തഞ്ചോളം ചെറു ഗ്രൂപ്പുകളായി തിരിച്ച്, രണ്ടുവീതം അധ്യാപകരുടെ…

Read More

അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് പൊക്കികൊണ്ടുപോകുമ്പോൾ വാഹനം എവിടെയുണ്ടെന്ന് കണ്ടെത്താൻ വിഷമിക്കേണ്ട!

ബെംഗളൂരു: അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് പൊക്കികൊണ്ടുപോകുമ്പോൾ വാഹനം എവിടെയുണ്ടെന്ന് കണ്ടെത്താൻ വിഷമിക്കേണ്ട. ഓരോസ്ഥലത്ത് നിന്നും ക്രെയിൻ ഉപയോഗിച്ച് ടോ ചെയ്യുന്ന വാഹനങ്ങൾ ഏത് പൊലീസിന്റെ പരിധിയിലാണെന്നും ബന്ധപ്പെടേണ്ട നമ്പറും വഴിയരികിൽ പ്രദർശിപ്പിക്കും. പാർക്കിങ് നിരോധിത മേഖലകളിലും വഴിയരികിൽ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുമാണ് ട്രാഫിക് പൊലീസ് ടോ ചെയ്ത് കൊണ്ടുപോകുന്നത്. ഉടമസ്ഥർ തിരിച്ചെത്തുമ്പോൾ വാഹനം കാണാതെ വലഞ്ഞ് ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായാണ് സിറ്റി ട്രാഫിക് പൊലീസിന്റെ പുതിയ നടപടി. വിവി പുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു.…

Read More

കാര്‍ വാങ്ങാന്‍ പോയ ഐടി ജീവനക്കാരന്റെ തിരോധാനം: കേസ് സിഐഡിക്കു കൈമാറാമെന്ന് ഹൈക്കോടതി

ബെംഗളൂരു : ഐടി ജീവനക്കാരനെ ദുരൂഹസാഹചര്യത്തിൽ കാണാതായ കേസ് സിഐഡിക്കു കൈമാറാമെന്നു ഹൈക്കോടതി. കേസ് സിഐഡിക്കു വിടാൻ അനുമതി തേടി സിറ്റി പൊലീസ് കമ്മിഷണറുടെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. വാഹന വിൽപനയുമായി ബന്ധപ്പെട്ടു വീട്ടിൽനിന്നിറങ്ങിയ പട്ന സ്വദേശിയും ബെംഗളൂരു ബ്രിട്ടിഷ് ടെലികോം ജീവനക്കാരനുമായ അജിതാബ് കുമാറിനെയാണ് ഡിസംബർ 18നു കാണാതായത്. ഹൈക്കോടതി നിർദേശം അനുസരിച്ച് വിവിധ സംഘങ്ങളായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. അജിതാബിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കു ബന്ധുക്കൾ 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കേസ് സിഐഡ‍ിക്കു കൈമാറാൻ…

Read More

പാര്‍ക്കിനുള്ളില്‍ മാനഭംഗശ്രമം നടത്തിയ കർണാടക ആർടിസി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: പട്ടാപ്പകൽ നഗരത്തിലെ പാർക്കിനുള്ളിൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കർണാടക ആർടിസി ഡ്രൈവർ അറസ്റ്റിൽ. മത്തിക്കെരെയിലെ ജെപി പാർക്കിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഹാസൻ സ്വദേശി ശ്യാം (28) ആണ് അറസ്റ്റിലായത്. രാവിലെ 11നു നടക്കാനെത്തിയ വീട്ടമ്മയെ വായ്പൊത്തിയ ശേഷം വിജനമായ കാടിനു സമീപത്തേക്കു വലിച്ചുകൊണ്ടുപോയി.ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ച ഇയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. ശബ്ദമുണ്ടാക്കിയാൽ കൊലപ്പെടുത്തുമെന്നു യുവാവ് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു

Read More

ഈസ്റ്റർ ആഘോഷിക്കാൻ നാട്ടിൽ പോകാൻ ടിക്കറ്റ് കിട്ടിയില്ലേ ?കർണാടക.ആർ.ടി.സി ടിക്കറ്റ് ബുക്കിംഗ് ഇന്നാരംഭിക്കും.

ബെംഗളൂരു :സ്വന്തം കുടുംബത്തോടൊപ്പം നാട്ടിൽ സ്വന്തം ഇടവകയിൽ പുണ്യനാഥന്റെ ഉയിർത്തെഴുന്നേൽപ്  ആചരിക്കാൻ ആർക്കാണ് താൽപര്യമില്ലാത്തത് ? ഈസ്റ്റർ നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിച്ചിട്ടും നാട്ടിൽ പോകാൻ ഇതു വരെ ടിക്കറ്റ് ലഭിക്കാത്തവർക്ക് സന്തോഷം പകരുന്നതാണീ വാർത്ത, ഈസ്റ്റർ അവധിക്കു നാട്ടിലേക്കുള്ള കർണാടക ആർടിസി ബസുകളിലെ റിസർവേഷൻ ഇന്നാരംഭിക്കും. മാർച്ച് 29നു (പെസഹ വ്യാഴം) ബെംഗളൂരുവിൽ നിന്നുള്ള അറുപതോളം സർവീസുകളിലെ ടിക്കറ്റ് വിൽപനയാണ് ഇന്നാരംഭിക്കുക. യാത്രയുടെ 30 ദിവസം മുൻപ് ടിക്കറ്റ് വിൽപന തുടങ്ങുന്ന ദീർഘദൂര സ്വകാര്യ ബസുകളിലും ഈസ്റ്റർ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഇന്നു മുതൽ ബുക്ക്…

Read More
Click Here to Follow Us