മണിക്കൂറുകൾക്കുള്ളിൽ തരംഗമായി മാറിയ ഒരു അഡാറ് ലൗ എന്ന സിനിമയിലെ വിവാദ ഗാനം പിൻവലിക്കുമെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചു.മണിക്കൂറുകൾക്കുള്ളിൽ മില്യൺ ആളുകൾ കണ്ട് ചരിത്രം സൃഷ്ടിച്ച പാട്ടിനെതിരെ വകവികാരം വൃണപ്പെടുത്തി എന്ന പേരിൽ സംവിധായകനെതിരെ ഹൈദരാബാദ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തിലായിരിക്കും പാട്ട് പിൻവലിച്ചത് എന്ന് വേണം അനുമാനിക്കാൻ. യൂടൂബിൽ നിന്ന് മാത്രമല്ല റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിലും പാട്ടുണ്ടാവില്ല.
Read MoreDay: 14 February 2018
വിനോദയാത്രാ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ തുമുകുരുവിൽ മുങ്ങി മരിച്ചു.
ബെംഗളൂരു: വിനോദയാത്രാ സംഘത്തിലെ രണ്ടു വിദ്യാർഥികൾ തുമകൂരുവിൽ മുങ്ങിമരിച്ചു. ബെംഗളൂരു വിജയനഗറിലെ കോളജിൽ പഠിക്കുന്ന ഹരീഷ് (21), നിഖിൽ (22) എന്നിവരാണ് തുമകൂരു കൊരട്ടഗെരെ യെലരാമപുരയിലെ തടാകത്തിൽ മുങ്ങി മരിച്ചത്. 12 പേരാണ് ബെംഗളൂരുവിൽ നിന്നു വിനോദയാത്ര പോയത്. നീന്തൽ അറിയാത്ത ഹരീഷും നിഖിലും പാറക്കെട്ടിൽ നിന്നു കാൽവഴുതി തടാകത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.
Read Moreഇനി ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം;വരുന്നു റെയിൽവേ സ്റ്റേഷനുകളിൽ സാനിറ്ററി നാപ്കിൻ കിയോസ്കുകൾ;ആദ്യ ഘട്ടത്തിൽ മജെസ്റ്റിക്കിലും യശ്വന്ത്പൂരിലും.
ബെംഗളൂരു: വനിതായാത്രക്കാരുടെ സൗകര്യാർഥം നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കുന്ന കിയോസ്കുകളും ഉപയോഗിച്ച നാപ്കിൻ പ്രകൃതി സൗഹാർദ രീതിയിൽ നശിപ്പിക്കാനുള്ള ഇൻസിനറേറ്ററുകളും സ്ഥാപിക്കും. ബെംഗളൂരു ഡിവിഷനു കീഴിലെ മജസ്റ്റിക് (കെഎസ്ആർ), യശ്വന്ത്പുര സ്റ്റേഷനുകളിലാണു നാണയം ഉപയോഗിക്കാവുന്ന മെഷീനുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. വിശ്രമമുറികളിലും സ്ത്രീകളുടെ ശൗചാലയങ്ങളിലും സ്ഥാപിക്കുന്ന മെഷീനുകളിൽ ആദ്യത്തേത് പരീക്ഷണാടിസ്ഥാനത്തിൽ ഡിവിഷനൽ റെയിൽവേ മാനേജരുടെ ഓഫിസിൽ സ്ഥാപിച്ചു. ദക്ഷിണ പശ്ചിമ റെയിൽവേ വനിതാ ക്ഷേമ സംഘടനയാണ് പദ്ധതി നടപ്പാക്കുക. മെഷീനിൽ അഞ്ച് രൂപ നാണയം ഇട്ടാൽ ഒരു പാഡ് ലഭിക്കും.
Read Moreകേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തിൽ സ്നേഹസാന്ത്വനം പരിപാടിയുടെ ഉദ്ഘാടനം 18നു
ബെംഗളൂരു :കേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തിൽ സ്നേഹസാന്ത്വനം പരിപാടിയുടെ ഉദ്ഘാടനം 18നു വൈകിട്ട് അഞ്ചിനു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിനു സമീപത്തെ ദോസ്തി ഗ്രൗണ്ടിൽ നടക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയ് ഉദ്ഘാടനം ചെയ്യും. കേരളസമാജത്തിന്റെ രണ്ടാമത്തെ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനവും നടക്കും. കലാഭവൻഷാജി ചന്ദ്രന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഗാനമേള, മിമിക്സ് പരേഡ് എന്നിവ ഉണ്ടായിരിക്കുമെന്നു കൺവീനർ ഫിലിപ്പ് കെ.ജോർജ് അറിയിച്ചു. ഫോൺ: 9945804369.
Read Moreകേരളം കാണാനെത്തുന്ന ആഭ്യന്തരവിനോദസഞ്ചാരികളിൽ രണ്ടാം സ്ഥാനത്ത് കർണാടകക്കാർ.
ബെംഗളൂരു : കേരളം കാണാനെത്തുന്ന ആഭ്യന്തരവിനോദസഞ്ചാരികളിൽ രണ്ടാം സ്ഥാനത്തു കർണാടകയിൽ നിന്നുള്ളവർ. കഴിഞ്ഞവർഷം കന്നഡ ടൂറിസ്റ്റുകളുടെ എണ്ണം 20% ആണു വർധിച്ചത്. 2017ൽ എത്തിയ കന്നഡ സഞ്ചാരികൾ 9.33 ലക്ഷം പേരാണ്. ഇതിൽ കൂടുതൽ പേരുമെത്തിയത് വയനാട്, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലേക്ക്. ഒന്നാംസ്ഥാനത്തുള്ള തമിഴ്നാട്ടിൽ നിന്ന് 12.5 ലക്ഷം പേരും മൂന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ നിന്ന് 5.4 ലക്ഷം പേരും എത്തിയതായി കേരള ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിങ്) വി.എസ്.അനിൽ പറഞ്ഞു. 2015 -16 വർഷത്തിൽ കർണാടകയിൽ നിന്ന് ഏഴ് ലക്ഷം പേരാണു കേരളത്തിലെത്തിയത്.…
Read Moreപ്രശസ്തിയുടെ പുതിയ ലോക റെക്കോർഡും സ്വന്തമാക്കി ‘പ്രിയ’; അതെ… ഒറ്റ ദിവസത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ 6 ലക്ഷം ഫോളോവേഴ്സ് !!
ഒറ്റ കണ്ണിറുക്കിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയ പ്രകാശ് വാര്യര്‍ പ്രശസ്തിയുടെ പുതിയ ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഒറ്റ ദിവസത്തില്‍ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ ഇന്‍സ്റ്റഗ്രാമില്‍ നേടിയ ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിക്കഴിഞ്ഞിരിക്കുകയാണ് ഈ തൃശൂര്‍ക്കാരി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാര്‍ ലൗവിലെ ഗാനത്തോടെ യുവാക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ പാട്ട് യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഒറ്റ രാത്രിയോടെ പ്രിയ കേരളക്കരയാകെ കീഴടക്കിയിരിക്കുകയാണ്. കെയ്ലി ജെന്നറിന്‍റെ പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ ലോക റെക്കോര്‍ഡ്. ഒറ്റയടിക്ക് 8,06,000 പേരാണ്…
Read Moreബസ് ചാര്‍ജും “ശരിയായി”:മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയാക്കി വര്‍ധിപ്പിച്ചു;മന്ത്രിസഭയുടെ അംഗീകാരം;മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യം.
തിരുവനന്തപുരം: ബസ് ചാർജ് കൂട്ടി. ചാര്‍ജ് വർധനയ്ക്ക് മന്ത്രിസഭ അംഗീകരിച്ചു. മിനിമം ചാര്‍ജ്ജ് ഇപ്പോഴുള്ള ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി ഉയര്‍ത്തും.ബസ് ചാർജ് വർധന മാര്‍ച്ച് ഒന്നു മുതൽ നിലവിൽ വരും. ഫാസ്റ്റ് പാസഞ്ചറുകളിലും മിനിമം നിരക്ക് ഒരു രൂപ കൂട്ടി 11 രൂപയാക്കും. സിറ്റി ഫാസ്റ്റുകളിലെ നിരക്കും എട്ട് രൂപയാക്കും. വിദ്യാർത്ഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല. എന്നാല്‍ സ്ളാബ് അടിസ്ഥാനത്തിൽ വരുമ്പോൾ നേരിയ വർധന ഉണ്ടാകും. ടിക്കറ്റിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍. സൂപ്പർ എക്സ്പ്രസ് / എക്സിക്യൂട്ടീവ് ബസുകളില്‍ മിനിമം ചാര്‍ജ്…
Read Moreയൂടൂബില്‍ തരംഗമാകാന്‍ ബെംഗളൂരു മലയാളികള്‍ ഒരുക്കിയ കവര്‍ സോംഗ്;”ഫ്ലയിം ഓഫ് ലവ്”ന്റെ ക്യാമറക്ക് മുന്നിലും പിന്നിലും ബെംഗളൂരു മലയാളികള്‍.
ബെംഗളൂരു : ഇപ്പോള്‍ നഗരത്തില്‍ മലയാളികളുടെ ഇടയില്‍ ചര്‍ച്ച വിഷയമായിക്കൊണ്ടിരിക്കുന്നത് “റാന്തല്‍” എന്ന മ്യുസിക്കല്‍ ബാന്‍ഡ് രൂപപ്പെടുത്തിയ ഒരു കവര്‍ സോംഗ് ആണ്. “ഫ്ലയിം ഓഫ് ലവ്” എന്ന പേരില്‍ ഇറക്കിയ വീഡിയോ ഇപ്പോള്‍ തന്നെ കൂടുതല്‍ പ്രക്ഷക പ്രീതി നേടിക്കഴിഞ്ഞു,സാധാരണ കവര്‍ സോംഗുകളില്‍ നിന്ന് വ്യത്യസ്തമായി വെറുതെ കുറെ ദൃശ്യങ്ങള്‍ കാണിക്കാതെ,ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കഥ പറഞ്ഞു പോകുന്നു എന്നതാണ് “ഫ്ലയിം ഓഫ് ലവ്”ന്റെ പ്രത്യേകത. ബെംഗളൂരുവിന്റെ സൌന്ദര്യം കൃത്യമായി ഒപ്പിയെടുത്ത ഫ്രൈമുകള്‍ ആണ് ഈ ഗാനചിത്രത്തിന്റെ മറ്റൊരു പ്രത്യേകത,ഇതില്‍ അഭിനയിച്ചിരിക്കുനതും ബെംഗളൂരു മലയാളികള്‍ തന്നെയാണ്.ആദര്‍ശ്…
Read Moreഉപകാരമില്ലാത്ത ദിവസങ്ങളിൽ “അവധിക്കാല സ്പെഷൽ” പ്രഖ്യാപിച്ച് റെയിൽവേ വീണ്ടും മലയാളികളെ കളിയാക്കുന്നു;ചൊവ്വാഴ്ച നാട്ടിലേക്കും ബുധനാഴ്ച തിരിച്ചും വരുന്ന ട്രെയിൻ “തത്കാൽ”നിരക്കിൽ.
ബെംഗളൂരു : മലയാളികളെ വിഡ്ഡികളാക്കാൻ വീണ്ടും സ്പെഷൽ ട്രെയിൻ പ്രഖ്യാപനവുമായി റെയിൽവേ.മധ്യവേനലവധി തിരക്കു പരിഗണിച്ചു ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ അനുവദിച്ചു. യശ്വന്ത്പുര–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ഏപ്രിൽ മൂന്നു മുതൽ ജൂൺ 26 വരെ സർവീസ് നടത്തും. ഏറ്റവും തിരക്കുള്ള വെള്ളിയാഴ്ചയെ മാറ്റി നിർത്തിചൊവ്വാഴ്ചകളിൽ യശ്വന്ത്പുരയിൽനിന്ന് എറണാകുളത്തേക്കും ബുധനാഴ്ചകളിൽ തിരികെയുമാണു സർവീസ്. റിസർവേഷൻ ആരംഭിച്ചു. കഴിഞ്ഞ മാസം 23 വരെ യശ്വന്ത്പുര–എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ സ്പെഷൽ ട്രെയിനാണ് ഏപ്രിൽ മുതൽ വീണ്ടും സ്പെഷലായി എത്തുന്നത്. ഏപ്രിൽ…
Read Moreഈസ്റ്റർ അവധിക്കു ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന ആരംഭിച്ചു.
ബെംഗളൂരു : ഈസ്റ്റർ അവധിക്കു ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന തുടങ്ങി. മാർച്ച് 29 (പെസഹ വ്യാഴം) വരെയുള്ള സർവീസുകളിലെ ടിക്കറ്റ് വിൽപനയാണ് ഇതുവരെ തുടങ്ങിയത്. മാർച്ച് 30ലെ സർവീസുകളുടെ റിസർവേഷൻ ഇന്നാരംഭിക്കും. ദുഃഖവെള്ളി പൊതു അവധി ആയതിനാൽ ഇതിന്റെ തലേ ദിവസമാണ് നാട്ടിലേക്കു വൻ തിരക്കുണ്ടാവുക. മധ്യവേനൽ അവധിക്കു കുടുംബത്തോടെ ബെംഗളൂരു മലയാളികൾ നാട്ടിലേക്കു പോകുന്ന സമയം കൂടിയാണിത്. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ്…
Read More