പ്രശസ്തിയുടെ പുതിയ ലോക റെക്കോർഡും സ്വന്തമാക്കി ‘പ്രിയ’; അതെ… ഒറ്റ ദിവസത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ 6 ലക്ഷം ഫോളോവേഴ്സ് !!

ഒറ്റ കണ്ണിറുക്കിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയ പ്രകാശ് വാര്യര്‍ പ്രശസ്തിയുടെ പുതിയ ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഒറ്റ ദിവസത്തില്‍ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ ഇന്‍സ്റ്റഗ്രാമില്‍ നേടിയ ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിക്കഴിഞ്ഞിരിക്കുകയാണ് ഈ തൃശൂര്‍ക്കാരി.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാര്‍ ലൗവിലെ ഗാനത്തോടെ യുവാക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ പാട്ട് യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഒറ്റ രാത്രിയോടെ പ്രിയ കേരളക്കരയാകെ കീഴടക്കിയിരിക്കുകയാണ്. കെയ്ലി ജെന്നറിന്‍റെ പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ ലോക റെക്കോര്‍ഡ്. ഒറ്റയടിക്ക് 8,06,000 പേരാണ് കെയ്ലിയെ ഇന്‍സ്റ്രഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് രണ്ടാം സ്ഥാനം. ഒറ്റ ദിവസത്തില്‍ 6,50,000 ഫോളോവേഴ്സിന്‍റെ റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഒരു അഡാറ് ലവിന്‍റെ ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കലും കണ്‍ വര്‍ത്തമാനങ്ങളുമാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്. പ്രിയയുടെ കണ്ണിറുക്കല്‍ അതിര്‍ത്തിയും ഭാഷകളും കടന്ന് വൈറലായി. അതിന്‍റെ പ്രതിഫലനമാണ് ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യമായത്.
എന്നാല്‍ പ്രിയയുടെ പ്രശസ്തി നമ്മുടെ രാജ്യത്തു മാത്രമല്ല രാജ്യത്തിനപ്പുറത്തേക്കും കടക്കുകയാണ്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

പ്രിയയുടെ കണ്ണിറുക്കല്‍ പാകിസ്ഥാനിലും വൈറല്‍ ആയിരിക്കുകയാണ്. പ്രിയയുടെ ചിത്രങ്ങളുള്‍പ്പെടെ പാക് മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണെന്നാണ് സൂചന. ചിത്രത്തില്‍ ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് പ്രിയ ആദ്യം എത്തിയത് എങ്കിലും സംവിധായകന്‍ ഒമര്‍, പ്രിയയെ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
[masterslider id="10"]

Related posts