ഈസ്റ്റർ അവധിക്കു ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന ആരംഭിച്ചു.

ബെംഗളൂരു : ഈസ്റ്റർ അവധിക്കു ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന തുടങ്ങി. മാർച്ച് 29 (പെസഹ വ്യാഴം) വരെയുള്ള സർവീസുകളിലെ ടിക്കറ്റ് വിൽപനയാണ് ഇതുവരെ തുടങ്ങിയത്. മാർച്ച് 30ലെ സർവീസുകളുടെ റിസർവേഷൻ ഇന്നാരംഭിക്കും. ദുഃഖവെള്ളി പൊതു അവധി ആയതിനാൽ ഇതിന്റെ തലേ ദിവസമാണ് നാട്ടിലേക്കു വൻ തിരക്കുണ്ടാവുക. മധ്യവേനൽ അവധിക്കു കുടുംബത്തോടെ ബെംഗളൂരു മലയാളികൾ നാട്ടിലേക്കു പോകുന്ന സമയം കൂടിയാണിത്. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ) തിരക്കു കൂടുതലെങ്കിലും മാർച്ച് 29നു താരതമ്യേന കുറഞ്ഞ നിരക്കിലാണ് കേരള ആർടിസി സർവീസ് നടത്തുന്നത്. തിരുവനന്തപുരം (1151-1281 രൂപ), കൊട്ടാരക്കര (1181 രൂപ), പത്തനംതിട്ട (1151 രൂപ), കോട്ടയം (1081 രൂപ), എറണാകുളം (1011 രൂപ), കോഴിക്കോട് (631 1181 രൂപ) എന്നിവിടങ്ങളിലേക്കുള്ള കേരള ആർടിസി വോൾവോ–സ്കാനിയ ബസുകളിൽ സ്വകാര്യ എസി ബസുകളിലേതിനെക്കാൾ ടിക്കറ്റ് ചാർജ് കുറവാണ്. ഇതിനകം റിസർവേഷൻ തുടങ്ങിയ ദീർഘദൂര സ്വകാര്യ എസി ബസുകളിൽ എറണാകുളം (1200–2900 രൂപ), തിരുവനന്തപുരം (2000–2400 രൂപ), കോട്ടയം (1500–2000 രൂപ), കോഴിക്കോട് (1900 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് ചാർജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം
[masterslider id="10"]

Related posts