ഉപകാരമില്ലാത്ത ദിവസങ്ങളിൽ “അവധിക്കാല സ്പെഷൽ” പ്രഖ്യാപിച്ച് റെയിൽവേ വീണ്ടും മലയാളികളെ കളിയാക്കുന്നു;ചൊവ്വാഴ്ച നാട്ടിലേക്കും ബുധനാഴ്ച തിരിച്ചും വരുന്ന ട്രെയിൻ “തത്കാൽ”നിരക്കിൽ.

ബെംഗളൂരു : മലയാളികളെ വിഡ്ഡികളാക്കാൻ വീണ്ടും സ്പെഷൽ ട്രെയിൻ പ്രഖ്യാപനവുമായി റെയിൽവേ.മധ്യവേനലവധി തിരക്കു പരിഗണിച്ചു ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ അനുവദിച്ചു. യശ്വന്ത്പുര–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ഏപ്രിൽ മൂന്നു മുതൽ ജൂൺ 26 വരെ സർവീസ് നടത്തും.

ഏറ്റവും തിരക്കുള്ള വെള്ളിയാഴ്ചയെ മാറ്റി നിർത്തിചൊവ്വാഴ്ചകളിൽ യശ്വന്ത്പുരയിൽനിന്ന് എറണാകുളത്തേക്കും ബുധനാഴ്ചകളിൽ തിരികെയുമാണു സർവീസ്. റിസർവേഷൻ ആരംഭിച്ചു. കഴിഞ്ഞ മാസം 23 വരെ യശ്വന്ത്പുര–എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ സ്പെഷൽ ട്രെയിനാണ് ഏപ്രിൽ മുതൽ വീണ്ടും സ്പെഷലായി എത്തുന്നത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ഏപ്രിൽ മൂന്നു മുതൽ ചൊവ്വാഴ്ച രാത്രി 10.45നു യശ്വന്ത്പുരയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06547) ബുധനാഴ്ച ഉച്ചയ്ക്കു 12ന് എറണാകുളം ജംക്‌ഷനിലെത്തും. കെആർ പുരം (രാത്രി 11.21), ബെംഗാർപേട്ട് (12.13), തിരുപ്പത്തൂർ (1.55), സേലം (3.27), ഈറോഡ് (4.40), തിരുപ്പൂർ (5.23), കോയമ്പത്തൂർ (6.45), പാലക്കാട് (8.25), ഒറ്റപ്പാലം (9.18), തൃശൂർ (10.02), ആലുവ (11.02), എറണാകുളം ടൗൺ (11.40) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

മടക്ക ട്രെയിൻ (06548) ഏപ്രിൽ നാലു മുതൽ ബുധനാഴ്ചകളിൽ ഉച്ചയ്ക്കു 2.45നു പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 4.30നു യശ്വന്ത്പുരയിലെത്തും. മടക്കയാത്രയിൽ എറണാകുളം ടൗൺ സ്റ്റേഷനിൽ ട്രെയിൻ നിർത്തില്ല. ആലുവ (3.11), തൃശൂർ (4.30), ഒറ്റപ്പാലം (6.43), പാലക്കാട് (7.18), കോയമ്പത്തൂർ (8.37), തിരുപ്പൂർ (9.23), ഈറോ‍ഡ് (10.10), സേലം (11.07), തിരുപ്പത്തൂർ (പുലർച്ചെ 1.00), ബെംഗാർപേട്ട് (2.18), കെആർ പുരം (3.15) എന്നിങ്ങനെയാണു മറ്റു സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts