ഇനി ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം;വരുന്നു റെയിൽവേ സ്റ്റേഷനുകളിൽ സാനിറ്ററി നാപ്കിൻ കിയോസ്കുകൾ;ആദ്യ ഘട്ടത്തിൽ മജെസ്റ്റിക്കിലും യശ്വന്ത്പൂരിലും.

ബെംഗളൂരു: വനിതായാത്രക്കാരുടെ സൗകര്യാർഥം നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കുന്ന കിയോസ്കുകളും ഉപയോഗിച്ച നാപ്കിൻ പ്രകൃതി സൗഹാർദ രീതിയിൽ നശിപ്പിക്കാനുള്ള ഇൻസിനറേറ്ററുകളും സ്ഥാപിക്കും. ബെംഗളൂരു ഡിവിഷനു കീഴിലെ മജസ്റ്റിക് (കെഎസ്ആർ), യശ്വന്ത്പുര സ്റ്റേഷനുകളിലാണു നാണയം ഉപയോഗിക്കാവുന്ന മെഷീനുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കുക.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

വിശ്രമമുറികളിലും സ്ത്രീകളുടെ ശൗചാലയങ്ങളിലും സ്ഥാപിക്കുന്ന മെഷീനുകളിൽ ആദ്യത്തേത് പരീക്ഷണാടിസ്ഥാനത്തിൽ ‍ഡിവിഷനൽ റെയിൽവേ മാനേജരുടെ ഓഫിസിൽ സ്ഥാപിച്ചു. ദക്ഷിണ പശ്ചിമ റെയിൽവേ വനിതാ ക്ഷേമ സംഘടനയാണ് പദ്ധതി നടപ്പാക്കുക. മെഷീനിൽ അഞ്ച് രൂപ നാണയം ഇട്ടാൽ ഒരു പാഡ് ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts