“കന്നഡ സംസ്കാര”ത്തിന് വിലയിട് ക.ര.വേ നേതാവ്; 30 ലക്ഷം കൈക്കൂലി കൊടുത്താൽ സണ്ണി ലിയോണിന്റെ പരിപാടി അനുവദിക്കും!

ബെംഗളൂരു ∙ ബോളിവുഡ് താരം സണ്ണി ലിയോൺ ബെംഗളൂരുവിൽ നൃത്തപരിപാടി നടത്തുന്നത് എതിർത്ത കന്നഡ അനുകൂല സംഘടനാ നേതാക്കൾ ഒളിക്യാമറക്കെണിയിൽ. പുനക്രമീകരിച്ച തീയതിയിൽ ‘സണ്ണി നൈറ്റ്സ്’ നടത്തുന്നതിനു പണം ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യമാണ് പുറത്തായത്. സംഘാടകനെന്ന വ്യാജേന സമീപിച്ച ചാനൽ റിപ്പോർട്ടറോട് കന്നഡ രക്ഷണവേദികെ നേതാക്കൾ 40 ലക്ഷം രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്.

സണ്ണിനൈറ്റ്സ് എന്ന പരിപാടി ബെംഗളൂരുവിൽ നടത്തണമെങ്കിൽ 30 ലക്ഷം രൂപ മുൻകൂർ നൽകണമെന്നും ബാക്കി തുക പരിപാടിക്കു ശേഷം നൽകിയാൽ മതിയെന്നും നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. വേദികെയുടെ രണ്ടുവിഭാഗങ്ങളിലെയും നേതാക്കൾ പരിപാടിക്കായി പണം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. പണം നൽകിയാൽ പരിപാടി യാതൊരു തടസ്സവും കൂടാതെ നടത്താനാകുമെന്ന് ഇവർ ഉറപ്പും നൽകുന്നുണ്ട്.എന്നാൽ കൈക്കൂലി ആരോപണം വേദികെ വൈസ് പ്രസിഡന്റ് അഞ്ജനപ്പ നിഷേധിച്ചു. താൻ ഒട്ടേറെ സെക്യൂരിറ്റി ഏജൻസികൾക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

സണ്ണി ലിയോണിന്റെ പരിപാടിക്ക് 1500–2000 സുരക്ഷാ ജീവനക്കാർ വേണ്ടിവരും. ഇതിനുള്ള ചെലവിനെക്കുറിച്ച് റിപ്പോർട്ടറോട് വിശദീകരിക്കുകയാണ് ചെയ്തതെന്ന് അഞ്ജനപ്പ അവകാശപ്പെട്ടു. പുതുവർഷത്തലേന്നു മാന്യത ടെക്പാർക്കിലാണ് സണ്ണിലിയോണിന്റെ നൃത്തപരിപാടി നടത്താനിരുന്നത്. സണ്ണിലിയോണിന്റെ പരിപാടി കന്നഡ സംസ്കാരത്തിന് എതിരാണെന്നും പരിപാടി നടത്തിയാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്നുമാണ് കന്നഡ രക്ഷണവേദികെ യുവജന വിഭാഗമായ യുവസേന ഭീഷണി മുഴക്കിയത്. ഇതേ തുടർന്നു സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചു. അന്നു മാറ്റിവച്ച ‘സണ്ണി നൈറ്റ്സ്’ അടുത്തമാസം നടത്താനുള്ള നീക്കത്തിലാണ് സംഘാടകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
[masterslider id="10"]

Related posts