ന്യുനപക്ഷങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചിറ്റമ്മ നയം തുടരുന്നു;ഹജ്ജ് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കി;1.70 ലക്ഷം തീര്‍ത്ഥാടകരുടെ ഹജ്ജ് മോഹം പൊലിഞ്ഞു.

ദില്ലി: ഹജ്ജ് സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി. ഹജ്ജ് സബ്സിഡിയായി 700 കോടി രൂപ നൽകുന്നതാണ് നിർത്തലാക്കിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍  അബ്ബാസ് നഖ്‌വി അറിയിച്ചു. പകരം ഈ പണം ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കും. 2018 ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ് സബ്സിഡി, ഹജ്ജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി വിനിയോഗിക്കാനാണു നീക്കം. കഴിഞ്ഞ വർഷം ഹജ്ജ് സബ്സിഡി 250 കോടിയായി കുറച്ചിരുന്നു. സബ്സിഡി ഘട്ടം ഘട്ടമായി നിർത്തലാക്കാൻ…

Read More

പ്രശസ്ത പിന്നണി ഗായിക ലതികയുടെ “ഹമ്മിങ്ങുകള്‍” സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

എണ്‍പതുകളും തൊണ്ണൂറുകളും മലയാള സിനിമയും സുവര്‍ണ കാലഘട്ടമാണ്,വാണിജ്യ വിജയം നേടിയ സിനിമകളോടൊപ്പം തന്നെ കലാ മൂല്യമുള്ള നിരവധി സിനിമകളും പിറവി എടുത്ത കാലഘട്ടമായിരുന്നു അത്,അടൂരും അരവിന്ദനും കലാമൂല്യമുള്ള സിനിമകള്‍ എടുത്തപ്പോള്‍ ഫാസിലും ജോഷിയും ഷാജി കൈലാസും പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും കമലും സിബി മലയിലും ശ്രീനിവാസനും എല്ലാം ചേര്‍ന്ന് ബോക്സ് ഓഫീസുകളില്‍ ഇടി മുഴക്കം സൃഷ്ട്ടിക്കുകയായിരുന്നു…മറ്റൊരു വഴിയില്‍ ഭരതനും പദ് മരാജനും. അന്നത്തെ സിനിമകള്‍ പോലെ പാട്ടുകളും ജനപ്രിയമായി,കൂടെ ചില സിനിമകളിലെ പശ്ചാത്തല സംഗീതവും.അതില്‍ പ്രശസ്തമായ പാശ്ചാത സംഗീത മുണ്ടായിരുന്ന സിനിമകള്‍ ആയിരുന്നു മോഹന്‍…

Read More

പ്രതിഷേധങ്ങൾക്ക് പുല്ലു വില;കന്റോൺമെന്റ് “നമ്മ മെട്രോ”സ്റ്റേഷൻ ബാംബൂ ബസാറിൽ തന്നെ.

ബെംഗളൂരു ∙ പ്രദേശവാസികളുടെ എതിർപ്പ് വിഫലമാക്കി നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ കന്റോൺമെന്റ് മെട്രോ സ്റ്റേഷൻ ബാംബൂ ബസാറിൽ തന്നെ നിർമിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ) തീരുമാനിച്ചു. പാതമാറ്റം സംബന്ധിച്ച് സമീപകാലത്ത് വീണ്ടും നടത്തിയ സർവേയ്ക്കു ശേഷമാണ് ബിഎംആർസിഎൽ നിർണായക തീരുമാനമെടുത്തത്. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ മാറിയുള്ള മെട്രോ സ്റ്റേഷനെതിരെ പ്രദേശവാസികളുടെയും പൗരസമിതികളുടെയും എതിർപ്പിനെ തുടർന്നാണ് ഇവിടെ വീണ്ടും സർവേ നടത്തിയത്. നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ആദ്യ രൂപരേഖ അനുസരിച്ച് ഇവിടെ റെയിൽവേ സ്റ്റേഷനോടു ചേർന്നാണ് ഭൂഗർഭമെട്രോയും പാതയും നിർമിക്കാൻ തീരുമാനിച്ചിരുന്നത്.…

Read More

“കന്നഡ സംസ്കാര”ത്തിന് വിലയിട് ക.ര.വേ നേതാവ്; 30 ലക്ഷം കൈക്കൂലി കൊടുത്താൽ സണ്ണി ലിയോണിന്റെ പരിപാടി അനുവദിക്കും!

ബെംഗളൂരു ∙ ബോളിവുഡ് താരം സണ്ണി ലിയോൺ ബെംഗളൂരുവിൽ നൃത്തപരിപാടി നടത്തുന്നത് എതിർത്ത കന്നഡ അനുകൂല സംഘടനാ നേതാക്കൾ ഒളിക്യാമറക്കെണിയിൽ. പുനക്രമീകരിച്ച തീയതിയിൽ ‘സണ്ണി നൈറ്റ്സ്’ നടത്തുന്നതിനു പണം ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യമാണ് പുറത്തായത്. സംഘാടകനെന്ന വ്യാജേന സമീപിച്ച ചാനൽ റിപ്പോർട്ടറോട് കന്നഡ രക്ഷണവേദികെ നേതാക്കൾ 40 ലക്ഷം രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. സണ്ണിനൈറ്റ്സ് എന്ന പരിപാടി ബെംഗളൂരുവിൽ നടത്തണമെങ്കിൽ 30 ലക്ഷം രൂപ മുൻകൂർ നൽകണമെന്നും ബാക്കി തുക പരിപാടിക്കു ശേഷം നൽകിയാൽ മതിയെന്നും നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. വേദികെയുടെ രണ്ടുവിഭാഗങ്ങളിലെയും…

Read More

വിഷുവിനും ഈസ്റ്ററിനുമുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു;പലതും വെയിറ്റിംഗ് ലിസ്റ്റിൽ;കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യം.

ബെംഗളൂരു ∙ രണ്ടരമാസം അകലെയെങ്കിലും ഈസ്റ്ററിനും വിഷുവിനും നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ അതിവേഗം തീരുന്നു. വൻതിരക്കു പ്രതീക്ഷിക്കുന്ന മാർച്ച് 29നും ഏപ്രിൽ13നും ബെംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിലാണ് ടിക്കറ്റുകൾ ഇപ്പോഴേ വെയ്റ്റ്ങ് ലിസ്റ്റിലായി തുടങ്ങിയത്. ഈ ദിവസങ്ങളിൽ പകൽ ട്രെയിനുകളിൽ ഉൾപ്പെടെ ശേഷിക്കുന്ന ടിക്കറ്റുകൾ ദിവസങ്ങൾക്കകം തീർന്നേക്കും. ഈസ്റ്ററിനും വിഷുവിനും അവസാന നിമിഷം സ്വകാര്യബസുകളുടെ കൊള്ളനിരക്കിൽനിന്നു രക്ഷപ്പെടാമെന്നതാണ് ട്രെയിനിൽ ഇപ്പോഴെ സീറ്റ് ഉറപ്പാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പെസഹ വ്യാഴാഴ്ച(മാർച്ച്29)യാണ് നാട്ടിലേക്കു വലിയ തിരക്ക്. ഈ ദിവസം ബെംഗളൂരുവിൽനിന്ന് എട്ട് ട്രെയിൻ കേരളത്തിലേക്കുണ്ട്. എന്നാൽ വിഷുവിനോട് അനുബന്ധിച്ച് ഏപ്രിൽ…

Read More

കൽക്കരി വിഷയത്തിൽ കേന്ദ്രവുമായി തർക്കം തുടരുന്നു;താപവൈദ്യുത നിലയങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിൽ;വിദേശത്തു നിന്ന് കൽക്കരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച് കർണാടക.

ബെംഗളൂരു ∙ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ കർണാടക വിദേശത്തുനിന്നു കൽക്കരി ഇറക്കുമതി ചെയ്തു തുടങ്ങി. കൽക്കരി വിഹിതം അനുവദിക്കുന്നതിന്റെ പേരിൽ കേന്ദ്രസർക്കാരുമായി ഭിന്നത നിലനിൽക്കുന്നതിനാലാണ് വിദേശ കൽക്കരി വാങ്ങാൻ കർണാടക തീരുമാനിച്ചത്. 10 ലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള ടെൻ‌‍ഡർ നടപടിക്രമങ്ങൾ കർണാടക പവർ കോർപറേഷൻ ലിമിറ്റഡ‍് (കെപിസിഎൽ) പൂർത്തിയാക്കി. ഈ മാസം അവസാനത്തോടെ കൽക്കരി എത്തുമെന്നാണു സൂചന. വിദേശത്തുനിന്ന് ആന്ധ്രയിലെ കൃഷ്ണപട്ടണത്തെത്തുന്ന കൽക്കരി ട്രെയിൻ മാർഗം കർണാടകയിലെത്തിക്കും. സംസ്ഥാനത്തിനു കൽക്കരി നൽകുന്നതിൽ കേന്ദ്രം ചിറ്റമ്മനയം സ്വീകരിക്കുകയാണെന്നും…

Read More

അൾസൂർ പള്ളിപ്പെരുന്നാളിനുണ്ടായ വെടിക്കെട്ടപകടത്തിൽ വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു∙ അൾസൂരിൽ പള്ളിപ്പെരുന്നാളിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ വിദ്യാർഥി മരിച്ചു. ബനശങ്കരി 2–സ്റ്റേജ് നിവാസി സുരേഷ്കുമാറിന്റെ മകനും ആറാം ക്ലാസ് വിദ്യാർഥിയുമായ ധനുഷ് (12) ആണ് മരിച്ചത്. അൾസൂർ ലൂർദ് പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന വെടിക്കെട്ടിനിടെ പൊട്ടാത്ത വലിയ പടക്കത്തിലൊരെണ്ണം ധനുഷിന്റെ തലയിൽ പതിച്ചായിരുന്നു അപകടം. ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. അമ്മാവൻ സന്തോഷിനൊപ്പാണ് ധനുഷ് പെരുന്നാൾ ആഘോഷിക്കാനെത്തിയത്. രാത്രി പത്തരയോടെ പൊട്ടാത്ത പടക്കം വീണ് ധനുഷിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു…

Read More

സർഗധാരയുടെ “കാവ്യചന്ദ്രിക” ഫെബ്രുവരി 18 ന് ജാലഹള്ളിയിൽ

സര്‍ഗധാര സാംസ്കാരികസമിതി സംഘടിപ്പിക്കുന്ന ”കാവ്യചന്ദ്രിക” പരിപാടിയില്‍ ബെംഗളൂരുവിലെ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും. ഫെബ്രുവരി 18 ഞായര്‍ രാവിലെ 10 ന് ജലഹള്ളിയിലെ നോര്‍ത്ത് വെസ്റ്റ് കേരളസമാജം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കവിതകളുടെ അവലോകനം , ചര്‍ച്ച എന്നിവയും ഉണ്ടാകും. കവികള്‍ [email protected] എന്ന ഐഡിയില്‍ രചനകള്‍ അയക്കുക.ഫോണ്‍ .9964352148

Read More

ജനത്തിനും പോലീസിനും ഉപദേശങ്ങളുമായി സിറ്റി പോലീസ് കമ്മീഷണർ.

ബെംഗളൂരു∙ മഹാനഗരത്തിൽ വർധിക്കുന്ന മാല പൊട്ടിക്കൽ സംഭവങ്ങൾക്ക് തടയിടാൻ ശക്തമായ നടപടികളുമായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാർ. ഇതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള അഡീ. കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ്ങും മറ്റും ശക്തമാക്കാൻ അദ്ദേഹം നിർദേശിച്ചു. ഇന്നലെ പീനിയയിലും ബാഗൽക്കുണ്ഡെയിലും മാല പൊട്ടിക്കൽ കവർച്ചകൾ നടന്നിരുന്നു. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ഇതിനു പിന്നിലെന്നു പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം എച്ച്എംടി ലേഒൗട്ടിൽ വീട്ടിനു മുന്നിൽ ചെടി നനയ്ക്കുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കുന്നത് പ്രതിരോധിക്കുന്നതിനിടെ ഇവർക്കു പരുക്കേറ്റിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടും…

Read More

മൈസൂരിൽ വിജയമായ ട്രിൻ-ട്രിൻ സൈക്കിൾ ഷെയറിംഗ് പദ്ധതി ബെംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു; ടെണ്ടർ നടപടികൾ ആരംഭിച്ചു.

ബെംഗളൂരു ∙ മൈസൂരുവിലെ ട്രിൻ ട്രിൻ പദ്ധതിയുടെ മാതൃകയിൽ ബെംഗളൂരുവിൽ ആരംഭിക്കുന്ന സൈക്കിൾ ഷെയറിങ് പദ്ധതിയിൽ മുതൽമുടക്കാൻ താൽപര്യമുള്ളവരിൽ നിന്ന് ടെൻഡർ വിളിച്ചു. ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടും ബിബിഎംപിയും സഹകരിച്ച് ആരംഭിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഡോക്കിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. സ്മാർട് കാർഡ് ഉപയോഗിച്ച് സൈക്കിൾ ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് ആരംഭിക്കുന്നത്. മൈസൂരുവിൽ കഴിഞ്ഞ വർഷം ആരംഭിച്ച ട്രിൻ ട്രിൻ സൈക്കിൾ ഷെയറിങ് പദ്ധതി വിജയകരമായ പശ്ചാത്തലത്തിലാണ് തലസ്ഥാന നഗരിയിലേക്കും വ്യാപിപ്പിക്കുന്നത്. ടെൻഡറിൽ പങ്കെടുക്കാനുള്ള അവസാന തീയതി ഫെബ്രുവരി…

Read More
Click Here to Follow Us