ബെംഗളൂരു ∙ മൈസൂരുവിലെ ട്രിൻ ട്രിൻ പദ്ധതിയുടെ മാതൃകയിൽ ബെംഗളൂരുവിൽ ആരംഭിക്കുന്ന സൈക്കിൾ ഷെയറിങ് പദ്ധതിയിൽ മുതൽമുടക്കാൻ താൽപര്യമുള്ളവരിൽ നിന്ന് ടെൻഡർ വിളിച്ചു. ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടും ബിബിഎംപിയും സഹകരിച്ച് ആരംഭിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഡോക്കിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. സ്മാർട് കാർഡ് ഉപയോഗിച്ച് സൈക്കിൾ ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് ആരംഭിക്കുന്നത്. മൈസൂരുവിൽ കഴിഞ്ഞ വർഷം ആരംഭിച്ച ട്രിൻ ട്രിൻ സൈക്കിൾ ഷെയറിങ് പദ്ധതി വിജയകരമായ പശ്ചാത്തലത്തിലാണ് തലസ്ഥാന നഗരിയിലേക്കും വ്യാപിപ്പിക്കുന്നത്. ടെൻഡറിൽ പങ്കെടുക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഏഴുവരെയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ ‘ജല വിപ്ലവം’
ബെംഗളൂരു: ഭൂഗർഭ ജലസ്രോതസ്സുകൾക്ക് മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കുന്നതിനും ജലത്തിന്റെ പുനരുപയോഗം... -
ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ ‘വർക്കേഷൻ’ വൈറലാകുന്നു
ബെംഗളൂരു: ഐടി നഗരത്തിലെ ആവർത്തനവിരസമായ ഓഫീസ് അന്തരീക്ഷത്തിൽ നിന്നും ട്രാഫിക്കിൽ നിന്നും... -
6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
ബെംഗളൂരു: ഐടി നഗരത്തിലെ മെട്രോ യാത്രക്കാർക്ക് ഏറെ ആശ്വാസമേകുന്ന വാർത്തയുമായി ബാംഗ്ലൂർ...
