അൾസൂർ പള്ളിപ്പെരുന്നാളിനുണ്ടായ വെടിക്കെട്ടപകടത്തിൽ വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു∙ അൾസൂരിൽ പള്ളിപ്പെരുന്നാളിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ വിദ്യാർഥി മരിച്ചു. ബനശങ്കരി 2–സ്റ്റേജ് നിവാസി സുരേഷ്കുമാറിന്റെ മകനും ആറാം ക്ലാസ് വിദ്യാർഥിയുമായ ധനുഷ് (12) ആണ് മരിച്ചത്. അൾസൂർ ലൂർദ് പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന വെടിക്കെട്ടിനിടെ പൊട്ടാത്ത വലിയ പടക്കത്തിലൊരെണ്ണം ധനുഷിന്റെ തലയിൽ പതിച്ചായിരുന്നു അപകടം. ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

അമ്മാവൻ സന്തോഷിനൊപ്പാണ് ധനുഷ് പെരുന്നാൾ ആഘോഷിക്കാനെത്തിയത്. രാത്രി പത്തരയോടെ പൊട്ടാത്ത പടക്കം വീണ് ധനുഷിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ സംസ്കരിച്ചു. നഗരത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി മുവായിരത്തിലേറെ പേർ പങ്കെടുത്ത ആഘോഷത്തിൽ വെടിക്കെട്ട് നടത്താൻ സംഘാടകർ വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ലെന്നും ധനുഷിന്റെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts