കൽക്കരി വിഷയത്തിൽ കേന്ദ്രവുമായി തർക്കം തുടരുന്നു;താപവൈദ്യുത നിലയങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിൽ;വിദേശത്തു നിന്ന് കൽക്കരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച് കർണാടക.

ബെംഗളൂരു ∙ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ കർണാടക വിദേശത്തുനിന്നു കൽക്കരി ഇറക്കുമതി ചെയ്തു തുടങ്ങി. കൽക്കരി വിഹിതം അനുവദിക്കുന്നതിന്റെ പേരിൽ കേന്ദ്രസർക്കാരുമായി ഭിന്നത നിലനിൽക്കുന്നതിനാലാണ് വിദേശ കൽക്കരി വാങ്ങാൻ കർണാടക തീരുമാനിച്ചത്. 10 ലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള ടെൻ‌‍ഡർ നടപടിക്രമങ്ങൾ കർണാടക പവർ കോർപറേഷൻ ലിമിറ്റഡ‍് (കെപിസിഎൽ) പൂർത്തിയാക്കി.

  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ

ഈ മാസം അവസാനത്തോടെ കൽക്കരി എത്തുമെന്നാണു സൂചന. വിദേശത്തുനിന്ന് ആന്ധ്രയിലെ കൃഷ്ണപട്ടണത്തെത്തുന്ന കൽക്കരി ട്രെയിൻ മാർഗം കർണാടകയിലെത്തിക്കും. സംസ്ഥാനത്തിനു കൽക്കരി നൽകുന്നതിൽ കേന്ദ്രം ചിറ്റമ്മനയം സ്വീകരിക്കുകയാണെന്നും അതിനാൽ ഇവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്നും ഊർജമന്ത്രി ഡി.കെ. ശിവകുമാർ നേരത്തേ പറഞ്ഞിരുന്നു. സംസ്ഥാനം വൻ കൽക്കരിക്ഷാമമാണ് നേരിടുന്നത്. കഴിഞ്ഞ ഏപ്രിൽ–ഡിസംബർ കാലയളവിലേക്ക് അനുവദിച്ച 119.57 ലക്ഷം മെട്രിക് ടണ്ണിൽ 63.09 ലക്ഷം ടൺ മാത്രമേ കേന്ദ്രം നൽകിയിട്ടുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
[masterslider id="10"]

Related posts