ഈസ്റ്ററിനും വിഷുവിനും അവസാന നിമിഷം സ്വകാര്യബസുകളുടെ കൊള്ളനിരക്കിൽനിന്നു രക്ഷപ്പെടാമെന്നതാണ് ട്രെയിനിൽ ഇപ്പോഴെ സീറ്റ് ഉറപ്പാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പെസഹ വ്യാഴാഴ്ച(മാർച്ച്29)യാണ് നാട്ടിലേക്കു വലിയ തിരക്ക്. ഈ ദിവസം ബെംഗളൂരുവിൽനിന്ന് എട്ട് ട്രെയിൻ കേരളത്തിലേക്കുണ്ട്. എന്നാൽ വിഷുവിനോട് അനുബന്ധിച്ച് ഏപ്രിൽ 13നു നാലു ട്രെയിനുകളേ ബെംഗളൂരുവിൽനിന്നുള്ളു.
ഈസ്റ്റർ, വിഷു അവധിക്കു കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കു ബജറ്റ് നിരക്കിൽ വിമാനടിക്കറ്റുകളും നേരത്തേ ഉറപ്പാക്കാം. ഈസ്റ്ററിനു മുൻപുള്ള ദിവസങ്ങളിൽ കൊച്ചിയിലേക്ക് 1400രൂപയാണ് കുറഞ്ഞ വിമാന നിരക്ക്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും 1900 രൂപയും.
വിഷുവിനു മുൻപുള്ള ദിവസങ്ങളിൽ കൊച്ചിയിലേക്ക് 1700 രൂപയും കോഴിക്കോട്ടേക്ക് 1900രൂപയും തിരുവനന്തപുരത്തേക്ക് 1850 രൂപയുമാണ് കുറഞ്ഞ വിമാന നിരക്ക്. ഇക്കഴിഞ്ഞ ക്രിസ്മസ് അവധിക്കു ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു സ്വകാര്യ ബസുകളിൽ നാലായിരം രൂപ വരെയായിരുന്നു ടിക്കറ്റ് ചാർജ്. ഇതുമായി താരതമ്യം ചെയ്താൽ കുറഞ്ഞനിരക്കിൽ ഇപ്പോഴേ വിമാനടിക്കറ്റ് ഉറപ്പാക്കുകയാണ് ഭേദമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.