10 വയസുകാരിയുടെ മൃതദേഹം തല തകർത്ത നിലയിൽ

ന്യൂഡൽഹി : നരേല മേഖലയിൽ 10 വയസുകാരിയുടെ മൃതദേഹം തല തകർത്ത നിലയിൽ കണ്ടെത്തി.

പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണ് എന്നാണ് പോലീസിന്‍റെ നിഗമനം.

സംഭവത്തില്‍ അയല്‍വാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.

ഇന്ന് പുലര്‍ച്ചെ 12:29-ന് ആണ് നരേല പോലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്‌തത്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചേതനയറ്റ ശരീരം സമീപത്തെ പ്ലോട്ടിൽ നിന്ന് കണ്ടെത്തിയത്.

അത്താഴം കഴിഞ്ഞ് രാത്രി 9:45 ഓടെ മകൾ കളിക്കാൻ പോയതായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

തിരികെ വരാതിരുന്നതോടെയാണ് കുടുംബം തെരച്ചിൽ തുടങ്ങിയത്.

അയൽവാസിയായ രാഹുൽ മകളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കണ്ടതായി ചില പ്രദേശവാസികൾ പറഞ്ഞതായി പിതാവ് മൊഴി നല്‍കി.

പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൂട്ടബലാത്സംഗം, പോക്സോ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts