3 വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു

തിരുവനന്തപുരം: മൂന്ന് വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച്‌ മുത്തച്ഛന്റെ ക്രൂരത.

തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം.

ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ എസ്‌എടി ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.

വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്.

അമ്മയുടെ രണ്ടാനച്ഛനാണ് ഈ ക്രൂരത ചെയ്തത്.

മാതാപിതാക്കൾ കുഞ്ഞിനെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കയ്യിൽ നോക്കാൻ ഏല്പിച്ച്‌ പോയതായിരുന്നുവെന്നാണ് വിവരം.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

പൊള്ളലേറ്റ് പിടയുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ഇവർ തയ്യാറായില്ല.

കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ മണ്ണന്തല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts