“നമ്മ ടൈഗര്‍” നെ രക്ഷിക്കാന്‍ ടാക്സി നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍;മിനി, മൈക്രോ യാത്രയ്ക്കു ചെലവ് കൂടും

ബെംഗളൂരു : വെബ്ടാക്സികൾ ഉൾപ്പെടെ ബെംഗളൂരുവിൽ സർവീസ് നടത്തുന്ന എല്ലാ ടാക്സികളുടെയും യാത്രാക്കൂലി സർക്കാർ ഏകീകരിച്ചു. വാഹനത്തിന്റെ വിലയനുസരിച്ച് നാലു വിഭാഗങ്ങളിലായാണ് മിനിമം, മാക്സിമം നിരക്ക് നിശ്ചയിച്ച് ഗതാഗതവകുപ്പ് വിജ്ഞാപനം ഇറക്കിയത്. ‌ഇതുവരെ ഓല, ഊബർ പോലുള്ള വെബ്ടാക്സികളുടെ യാത്രാക്കൂലിയിൽ കൃത്യമായ മാനദണ്ഡം ഉണ്ടായിരുന്നില്ല. തിരക്കു കുറഞ്ഞ സമയങ്ങളിൽ വളരെ കുറഞ്ഞ നിരക്കിലും തിരക്കു കൂടുമ്പോൾ വൻ നിരക്കിലുമാണ് ഇവ സർവീസ് നടത്തിയിരുന്നത്.

ചെറുകാറുകൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമ്പോൾ ആഡംബര വെബ്ടാക്സികളിൽ(എ–ക്ലാസ്) കുറഞ്ഞ നിരക്ക് 100 രൂപയിൽ കൂടുതലായിരുന്നു. തിരക്കനുസരിച്ച് ചാർജ് മാറിമറിയുന്ന ‘സർജ് പ്രൈസിങ്’ മറ്റു ടാക്സികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നു പരാതി ഉയർന്നിരുന്നു. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തേണ്ടിവരുന്നതിനാൽ വരുമാനം വളരെ കുറവാണെന്നു വെബ്ടാക്സി ഡ്രൈവർമാരും ആരോപിച്ചിരുന്നു. നിരക്ക് ഏകീകരിച്ചതോടെ ഇനി വിവിധ ടാക്സികൾ തമ്മിൽ നിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. ചാർജിലെ വ്യതിയാനം കുറഞ്ഞ ദൂരത്തേക്കു യാത്ര ചെയ്യുന്നവർക്കു ബാധ്യതയാകും. പുതിയ നിരക്കനുസരിച്ച് ചെറുകാറുകളിലെ (മിനി, മൈക്രോ) യാത്രയ്ക്കു ചെലവ് കൂടും.

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

എന്നാൽ ആഡംബര വെബ് ടാക്സികളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. നിരക്ക് ഏകീകരണം നഗരത്തിലെ മറ്റു ടാക്സികൾക്കും ഗുണകരമാകും. വെബ്ടാക്സി ഡ്രൈവർമാർക്കു കമ്മിഷൻ തുകയിൽ ലഭിക്കുന്ന വരുമാനവും കൂടിയേക്കും.

∙ പുതിയ നിരക്ക് ഇപ്രകാരം (വാഹനത്തിന്റെ വില ബ്രാക്കറ്റിൽ)

1. ഡി ക്ലാസ്: വാഹനവില 5 ലക്ഷം രൂപയിൽ താഴെ ആദ്യ നാലു കിലോമീറ്റർ 44 രൂപ. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 11 മുതൽ 22 രൂപ വരെ.

  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്

2. സി ക്ലാസ്: വാഹനവില 5–10 ലക്ഷം രൂപ ആദ്യ നാലു കിലോമീറ്റർ 52 രൂപ. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 12 മുതൽ 24 രൂപ വരെ.

3. ബി ക്ലാസ്: വാഹനവില 10–16 ലക്ഷം രൂപ ആദ്യ നാലു കിലോമീറ്റർ 68 രൂപ. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 16 മുതൽ 34 രൂപ വരെ.

4. എ ക്ലാസ്: വാഹനവില 16 ലക്ഷത്തിനു മുകളിൽ ആദ്യ നാലു കിലോമീറ്റർ 80 രൂപ. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 മുതൽ 45 രൂപ വരെ.

∙ വെയ്റ്റിങ് ചാർജ്:

ആദ്യ 20 മിനിറ്റിനു ചാർജില്ല. തുടർന്നുള്ള ഓരോ 15 മിനിറ്റിനും 10 രൂപ വീതം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts