ടെക് ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്ന മേഖലയാണ് ഡേറ്റാ കൈമാറ്റം. അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കാന്‍ ദിവസവും പുതിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനു വേണ്ട അത്യാധുനിക ഉപകരണങ്ങളും ഇറങ്ങുന്നു. നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ഇത്തരമൊരു പരീക്ഷണം ഇന്ത്യയിലും തുടങ്ങി കഴിഞ്ഞു. കേന്ദ്രസർക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ–ഫൈ പരീക്ഷണം നടത്തിയത്. രാജ്യത്ത് അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈ–ഫൈ പരീക്ഷിക്കുന്നത്. വരും വർഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാൻ…
Read MoreMonth: January 2018
കാവേരി നദീജല തര്‍ക്കം പുതിയ തലത്തിലേക്ക്;ചർച്ചയ്ക്കു സമയം ചോദിച്ച് തമിഴ്നാട് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി.
ബെംഗളൂരു : കാവേരി നദിയിൽനിന്നു ജലം പങ്കിടുന്നതു സംബന്ധിച്ചു ചർച്ചചെയ്യാൻ സമയം തേടി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തെഴുതി. കാർഷികാവശ്യത്തിനായി കാവേരി നദിയിൽനിന്ന് ഉടൻ വെള്ളം വിട്ടുകിട്ടണമെന്നാണു തമിഴ്നാടിന്റെ ആവശ്യം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നു പളനിസ്വാമി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാവേരിയിലെ അണക്കെട്ടുകളിൽ വെള്ളമില്ലെന്നു പറഞ്ഞു കർണാടക ഈ ആവശ്യം തള്ളി. ഇതെ തുടർന്നാണു സിദ്ധരാമയ്യയും കർണാടക പ്രിൻസിപ്പൽ സെക്രട്ടറിയുമായി നേരിട്ടു ചർച്ചയ്ക്കു തമിഴ്നാട് ശ്രമിക്കുന്നത്. ഇതിനിടെ കാവേരി നദീജല പ്രശ്നത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധി…
Read Moreവിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി;ബീദറിൽ നടന്ന ബന്ദ് അക്രമാസക്തമായി.
ബെംഗളൂരു ∙ വിദ്യാർഥിനി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നു ബീദറിൽ നടന്ന ബന്ദ് അക്രമാസക്തം. ബന്ദനുകൂലികളെ നിയന്ത്രിക്കാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി എംപി ഭഗവത് ഖൂബ ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നു പൂജ(20) എന്ന ബിരുദ വിദ്യാർഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭൽകി സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ വിജനമായ കാടിനുള്ളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും തുടർന്നു കഴുത്തറത്തു കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ ബന്ദാണ് അക്രമാസക്തമായത്.
Read Moreവായുമലിനീകരണ മാനദണ്ഡം ലംഘിക്കുന്നതിൽ ബെംഗളൂരു അടക്കം സംസ്ഥാനത്തെ 18 നഗരങ്ങളും ഉള്‍പ്പെട്ടു.
ബെംഗളൂരു ∙ വായുമലിനീകരണം നിയന്ത്രിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം ലംഘിക്കുന്നതിൽ സംസ്ഥാനത്ത് ബെംഗളൂരു ഉൾപ്പെടെ 18 നഗരങ്ങൾ. ബെംഗളൂരു, തുമക്കൂരു, ബീദർ, ദാവനഗരൈ, റായ്ച്ചൂർ നഗരങ്ങളാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്. ഇവിടങ്ങളിൽ ശ്വാസകോശരോഗങ്ങൾ ബാധിച്ചവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. കുട്ടികൾക്കിടയിലും പ്രായമായവർക്കിടയിലുമാണു രോഗികളുടെ എണ്ണം കൂടുതൽ. ബെംഗളൂരുവിൽ തണൽമരങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതും മലിനീകരണ തോത് ഉയർത്തുന്നുണ്ട്.
Read Moreട്രാഫിക് നിയമലംഘകരെ കൂടുതല്‍ ജാഗ്രതൈ! എല്ലാ തെളിവുമാവശേഷിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണുമായി അവര്‍ വരുന്നു;ബെംഗളൂരു ട്രാഫിക് പോലീസ്.
ബെംഗളൂരു : ഇനി ചലാനുകള്‍ എഴുതി നല്‍കേണ്ടതില്ല,അതില്‍ കടന്നു കൂടുന്ന തെറ്റുകള്‍ക്ക് മറുപടി പറയേണ്ടതില്ല,തെളിവില്ല എന്ന് പറയാന്‍ വരട്ടെ,നഗരത്തിലെ ട്രാഫിക് പോലീസ് പൂർണ്ണമായും ഡിജിറ്റൽ ആയി മാറാൻ തീരുമാനിച്ചു. എല്ലാ ട്രാഫിക് കോൺസ്റ്റബിളിനും മുൻകൂട്ടി ഡൌൺലോഡ് ചെയ്ത ബി ടി പി സോഫ്റ്റ്വെയറുമായി ‘ചൈനയിൽ നിർമ്മിച്ച’ സ്മാർട്ട്ഫോണുകൾ നൽകും, അങ്ങനെ ഫോട്ടോകളിൽ ക്ലിക്കുചെയ്യാനും ട്രാഫിക് നിയമലംഘനങ്ങളുടെ വീഡിയോകൾ ഷൂട്ട് ചെയ്യാനും ഗതാഗത വകുപ്പിന്റെ മുഖ്യ സെർവറിലെ വിശദാംശങ്ങൾ നേരിട്ട് അപ്ലോഡ് ചെയ്യാനും കഴിയും. “ഞങ്ങള്‍ ഏറ്റവും പ്രധാനമായി നേരിടുന്ന പ്രശ്നം, ആരെങ്കിലും ഏതെങ്കിലും ചോദ്യം…
Read Moreകൊടുക്കാം ബെംഗളൂരു പോലീസിന് ഒരു വലിയ കയ്യടി;തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘത്തിന്റെ തലവനെ വെടിവച്ചു വീഴ്ത്തി കുട്ടിയെ ഒരു പോറലുമില്ലാതെ രക്ഷപ്പെടുത്തി.
ബെംഗളൂരു : മുപ്പതു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ തലവനെ വെടിവച്ചുവീഴ്ത്തിയ പൊലീസ് കുട്ടിയെ മോചിപ്പിച്ചു. കെപി അഗ്രഹാര മഞ്ജുനാഥ് നഗറിലെ രാജേഷ്–മാല ദമ്പതികളുടെ മകനെയാണ് പൊലീസ് 48 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത ദിവ്യതേജ ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. ഞായറാഴ്ച വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ ഇവർ തട്ടിയെടുത്തത്. പിന്നീട് രാജേഷിനെ വിളിച്ചശേഷം 30 ലക്ഷം രൂപ നൽകിയാൽ കുട്ടിയെ മോചിപ്പിക്കാമെന്നു പറഞ്ഞു. എന്നാൽ രാജേഷ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ ഒരാൾ…
Read More13-ാമതു മെൽത്തോ കൺവൻഷൻ ഫെബ്രുവരി രണ്ടു മുതൽ നാലുവരെ
ബെംഗളൂരു : ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 13-ാമതു മെൽത്തോ കൺവൻഷൻ ഫെബ്രുവരി രണ്ടു മുതൽ നാലുവരെ ലിംഗരാജപുരം സെന്റ് തോമസ് ടൗണിലെ ഇന്ത്യ ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടിനു വൈകിട്ട് ആറിനു സന്ധ്യാനമസ്കാരത്തോടെ കൺവൻഷൻ ആരംഭിക്കും. ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം നിർവഹിക്കും. ഫാ. ഫിലിപ് തരകൻ തേവലക്കര മുഖ്യപ്രഭാഷണം നടത്തും. മൂന്നിനു വൈകിട്ടു നാലിനു യുവജനങ്ങൾക്കായുള്ള സെമിനാർ. ആറിനു സന്ധ്യാപ്രാർഥന, വചസന്ദേശം. സമാപനദിനമായ നാലിനു രാവിലെ 7.30നു പ്രഭാതപ്രാർഥന, 8.30നു കുർബാനയ്ക്കു ഡോ.…
Read Moreതടാകങ്ങള്‍ മലിനമാകുന്നത് തടയാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെങ്കിലും ഹരിത ട്രൈബുണല്‍ വിടാന്‍ ഭാവമില്ല;സമീപ പ്രദേശങ്ങളിലെ അപ്പാര്‍ട്ട്മെന്റ് കളില്‍ മലിനജല സംസ്കരണ പ്ലാന്റ് നിര്‍ബന്ധമാക്കി.
ബെംഗളൂരു : ബെലന്തൂർ, വർത്തൂർ തടാകങ്ങളിലേക്കും കൈവഴികളിലേക്കും (രാജാകാലുവെ) മാലിന്യം ഒഴുക്കുന്ന 99 അപാർട്മെന്റുകൾ ഉടൻ മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). സമയബന്ധിതമായി ഇവ സ്ഥാപിക്കുന്നുവെന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ഉറപ്പുവരുത്തണം. തടാകത്തിന്റെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച കർമപദ്ധതി അടിസ്ഥാനമാക്കി, തടാക പരിധിയിലേക്ക് യാതൊരു വ്യവസായ മാലിന്യവും എത്താതിരിക്കാൻ ജാഗ്രത പാലിക്കണമെന്നു ട്രൈബ്യൂണൽ ആക്ടിങ് ചെയർപഴ്സൻ യു.ഡി.സാൽവി ആവശ്യപ്പെട്ടു. തടാകത്തിന്റെ സംരക്ഷണത്തിനു സ്വീകരിച്ച നടപടികളെക്കുറിച്ച് സർക്കാർ എല്ലാമാസവും റിപ്പോർട്ട് നൽകണം. അടുത്ത 28നു…
Read Moreജാലഹള്ളി അയ്യപ്പ ക്ഷേത്രം തൈപ്പൂയ മഹോൽസവം ഇന്ന്
ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ തൈപ്പൂയ മഹോൽസവം ഇന്ന്. രാവിലെ പൂജകൾക്കുശേഷം 12നു നട അടയ്ക്കും. ചന്ദ്രഗ്രഹണമായതിനാൽ രാത്രി ഒൻപതിനു തുറന്നു 10നു നട അടയ്ക്കുമെന്നു ക്ഷേത്രസമിതി പ്രസിഡന്റ് പി.ജി.മുരളീധരൻ അറിയിച്ചു.
Read More40 ലക്ഷം രൂപ ആദായ നികുതി അടച്ച നിര്‍മാണ തൊഴിലാളി കുടുങ്ങി.
ബെംഗളൂരു : നിർമാണത്തൊഴിലാളി ആയിരുന്ന യുവാവ് 40 ലക്ഷം രൂപയുടെ ആദായനികുതി റിട്ടേൺ സമർപ്പിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പിടിയിലായത് വൻലഹരികടത്തു സംഘം. ചാമരാജ്നഗർ സ്വദേശിയും കനക്പുര റോഡ് നിവാസിയുമായ രാച്ചപ്പ രംഗ(34)യാണ് കഴിഞ്ഞ തവണ 40 ലക്ഷം രൂപയുടെ നികുതി റിട്ടേൺ സമർപ്പിച്ചത്. ബെംഗളൂരുവിൽ നിർമാണ തൊഴിലാളി ആയിരുന്ന ഇയാളുടെ വരുമാനത്തിൽ സംശയം തോന്നിയ ആദായനികുതി ഉദ്യോഗസ്ഥർ വരുമാന സ്രോതസ്സ് വെളിപ്പെടുത്താൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. വിവരം പൊലീസിന്റെ ശ്രദ്ധയിലും പെടുത്തി. ആദായ നികുതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ അഭിഭാഷകന്റെ നിർദേശം അനുസരിച്ച് രാച്ച, കോൺട്രാക്ടർ…
Read More