ബെയ്ജിംഗ്: ലോകത്തു ഇത് ആദ്യമായി പാളങ്ങൾ ഇല്ലാത്ത ട്രെയിൻ ചൈനയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. റോഡിലെ സാങ്കൽപിക പാതയിലൂടെയാണ് സെൻസർ ഉപയോഗിച്ച് ട്രെയിനിന്റെ ഓട്ടം. ഇതിന്റെ വേഗം മണിക്കൂറിൽ 78 കിലോമീറ്ററാണ്. പ്ലാസ്റ്റിക്കിൽ റബർ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിൻ വൈദ്യുതി കൊണ്ടാണ് പ്രവർത്തിക്കുന്നത്. ചൈന റെയിൽ കോർപറേഷൻ 2013ൽ ഡിസൈൻ ചെയ്യാൻ ആരംഭിച്ച ട്രെയിൻ അടുത്ത വർഷം സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹുനൻ പ്രവിശ്യയിലെ ഷൂഷോ പ്രദേശത്താണു സർവീസ് ആരംഭിക്കുന്നത്. കോച്ചുകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തുന്നതോടെ 300 പേർക്കു യാത്ര ചെയ്യാൻ…
Read MoreYear: 2017
ഇരുചക്രവാഹനങ്ങൾക്കു സുരക്ഷിതമല്ലെന്ന വിലയിരുത്തല്‍;ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്ര വാഹന വിലക്കിന് നീക്കം
ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്ര വാഹനങ്ങൾക്കു പ്രവേശനം നിരോധിക്കാനുളള നിർദേശവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്. ഇരുവശത്തേക്കുമായി നാലുവരിപ്പാത മാത്രമുള്ള മേൽപാലം ഇരുചക്രവാഹനങ്ങൾക്കു സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. ഈ മാസം 14നു ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ സഹീർ ഹുസൈൻ, മുഹമ്മദ് ഫക്രുദീൻ എന്നിവരാണ് മേൽപാലത്തിൽനിന്നു താഴെ വീണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മേൽപാലത്തിനു മുകളിലൂടെ ബൈക്കും 50 അടി താഴെ റോഡിൽ പതിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാന രീതിയിൽ അപകടമുണ്ടായിരുന്നു.…
Read Moreവിവാഹിതരാകാന്‍ തയ്യാറുള്ള ദേവദാസികൾക്കു രണ്ടുലക്ഷം രൂപ ആനുകൂല്യം പ്രഖ്യാപിച്ച് കർണാടക സാമൂഹികക്ഷേമ വകുപ്പ്.
ബെംഗളൂരു ∙ വിവാഹിതരാകുന്ന ദേവദാസികൾക്കു രണ്ടുലക്ഷം രൂപ ആനുകൂല്യം പ്രഖ്യാപിച്ച് കർണാടക സാമൂഹികക്ഷേമ വകുപ്പ്. ദേവദാസികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും പണം കൈമാറുന്നത്. ഇവരെ വിവാഹം കഴിക്കുന്നവർക്ക് ആനുകൂല്യം കൈപ്പറ്റാനാവില്ല. 1982ലെ ദേവദാസി നിരോധന നിയമം നിലവിലുണ്ടെങ്കിലും കർണാടകയിലെ പല പിന്നാക്ക ജില്ലകളിലും ഈ സമ്പ്രദായം സജീവമായി നിലനിൽക്കുന്നുണ്ട്. അതിനാൽ ഇവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ആദ്യപടിയായാണ് ഈ ആനുകൂല്യമെന്നു സാമൂഹികക്ഷേമ മന്ത്രി എച്ച്. ആഞ്ജനേയ പറഞ്ഞു. 50 കോടി രൂപ ചെലവിട്ടു ഭൂമി വാങ്ങി, വിവാഹിതരാകുന്ന ദേവദാസികൾക്കു വിതരണം ചെയ്യാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇവരുടെ…
Read Moreപുനത്തിൽ കുഞ്ഞബ്ദുള്ള വിടവാങ്ങി.
കോഴിക്കോട്∙ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ. പുനത്തിൻ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു. മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ച പുനത്തിൽ കഥ, നോവൽ എന്നീ രംഗങ്ങളിൽ തന്റെ സുവർണമുദ്ര പതിപ്പിച്ചു. ‘സ്‌മാരകശിലകൾ’ എന്ന നോവലാണ് പുനത്തിൽ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. ‘സ്‌മാരകശിലകൾ’ക്ക് കേന്ദ്രസാഹിത്യ…
Read Moreകോടതിയിൽ സ്വയം വാദിച്ച് ഒരു വധശിക്ഷയിൽനിന്നു കൂടി മോചിതനായി കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹൻ;
ബെംഗളൂരു ∙ കോടതിയിൽ സ്വയം വാദിച്ച് ഒരു വധശിക്ഷയിൽനിന്നു കൂടി മോചിതനായി കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹൻ എന്ന മോഹൻ കുമാർ. 2005ൽ ദക്ഷിണ കന്നഡ ബന്ത്വാൾ താലൂക്കിലെ ലീല (32) എന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തുകയും സയനൈഡ് കലർന്ന ലായനി നൽകി കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് കർണാടക ഹൈക്കോടതി വധശിക്ഷ റദ്ദാക്കിയത്. അതേസമയം യുവതിയുടെ ആഭരണങ്ങൾ കവർച്ച ചെയ്തെന്ന കേസിൽ ഇയാൾക്ക് ജസ്റ്റിസ് രവി മലിമത്ത്, ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുയ്ന എന്നിവരുടെ ബെഞ്ച് അഞ്ചുവർഷത്തെ…
Read Moreക്രിസ്മസ് അവധിക്കു കേരള–കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന വൈകുന്നതു മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്ക് കൂട്ടുന്നു;സ്പെഷ്യല്‍ പ്രഖ്യാപിക്കാതെ സഹായിച്ച് റയില്‍വേയും.
ബെംഗളൂരു ∙ ക്രിസ്മസ് അവധിക്കു കേരള–കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന വൈകുന്നതു മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്ക് കൂട്ടുന്നു. 1250 മുതൽ 2900 രൂപ വരെയാണ് ക്രിസ്മസ് യാത്രയ്ക്കു ഇപ്പോൾ ബുക്ക് ചെയ്യുന്നവരിൽനിന്നു സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്. നോൺ എസി ബസുകളിൽ പോലും 2000 രൂപ വരെയാണ് ചാർജ്. ക്രിസ്മസിനു ബെംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നതും കെഎസ്ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന വൈകുന്നതും മുതലെടുത്താണ് ഒട്ടേറെ സ്വകാര്യ ബസുകൾ മാസങ്ങൾക്കു മുൻപേ ടിക്കറ്റ് വിൽപന തുടങ്ങിയത്. ചില ബസുകളിൽ പുതുവൽസര അവധിക്കുള്ള ടിക്കറ്റുകളും…
Read Moreസെൽഫി മരണങ്ങള്‍ തുടരുന്നു;വിദ്യാർഥി തടാകത്തിൽ മുങ്ങിമരിച്ചു
ബെംഗളൂരു ∙ വിദ്യാർഥിയുടെ ജീവനെടുത്തു വീണ്ടും സെൽഫി ദുരന്തം. ദേവനഹള്ളിയിൽ കൂട്ടുകാർക്കൊപ്പം തടാകത്തിലിറങ്ങി സെൽഫിയെടുത്ത വർഷൻ (16) ആണ് മുങ്ങി മരിച്ചത്. നന്ദി ഹിൽസിലേക്കുള്ള യാത്രക്കിടെ ദേവനഹള്ളിയിലെ തടാകത്തിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടികൾ തടാകത്തിൽ മുങ്ങുകയായിരുന്നു. മറ്റുള്ളവർ കരയ്ക്കു കയറിയെങ്കിലും വർഷനെ രക്ഷിക്കാനായില്ല. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വിദ്യാർഥിയുടെ അമ്മ ആരോപിച്ചു. പൊലീസ് കേസെടുത്തു. സെൽഫി ദുരന്തങ്ങളിൽ ഒരു മാസത്തിനിടെ ബെംഗളൂരുവിലും സമീപ ജില്ലകളിലുമായി മലയാളി ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. ഈ മാസം 17നു…
Read Moreഎം.പി.പത്‌മനാഭന് നാഷനൽ ഹ്യുമാനിറ്റി അവാർഡ്
ബെംഗളൂരു ∙ ന്യൂഡൽഹി ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോറത്തിന്റെ നാഷനൽ ഹ്യുമാനിറ്റി അവാർഡ് ഡോ. എം.പി.പത്‌മനാഭനു സമ്മാനിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ പത്മനാഭൻ ഐഎൻടിയുസി ദേശീയ സെക്രട്ടറിയും ഇന്ത്യൻ നാഷനൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രഫഷനൽ വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) ദേശീയ പ്രസിഡന്റുമാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 21 പേർക്കു പുരസ്കാരം സമ്മാനിച്ചു.
Read Moreഇന്ത്യന്‍ സേനയില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന പാകിസ്ഥാന്‍ പത്രത്തിന്റെ വാദം ഉയര്‍ത്തിയ ശശിതരൂരിനു കിട്ടിയ മറുപടി നോക്കൂ.
ഐക്യരാഷ്ട്ര സഭയുടെ പഴയ അണ്ടര്‍ സെക്രട്ടെരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ ഒരു എഴുത്തുകാരന്‍ ആണ് എന്നു കാര്യം നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്,സോഷ്യല്‍ മീഡിയ ബുദ്ധിപരമായി ഉപയോഗിക്കുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ ഒരാളാണ് മലയാളിയ ശശി തരൂര്‍,പലപ്പോഴും അദ്ധേഹത്തിന്റെ കമന്റ് കള്‍ക്ക് ഫേസ് ബുക്കില്‍ ആയാലും ട്വിറ്റെരില്‍ ആയാലും ചിലര്‍ കൃത്യമായ മറുപടി നല്‍കാറുണ്ട്. എന്നാല്‍ പഴയ ബുദ്ധിജീവി പരിവേഷത്തില്‍ നിന്നും രാഷ്ട്രീയക്കാരന്‍ എന്ന ലേബലില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് പാകമാകാത്ത കുപ്പായമാണ് ഇട്ടിരിക്കുന്നത് എന്നു പലര്‍ക്കും തോന്നി തുടങ്ങി,സംഭവം ഇന്ന് രാവിലെ പാകിസ്താനി…
Read Moreഎറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -എംപ്ലോയബിലിറ്റി സെന്റർ ന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള നടത്തുന്നു.
എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -എംപ്ലോയബിലിറ്റി സെന്റർ ന്റെ ആഭിമുഖ്യത്തിൽ ‘ലക്ഷ്യ 2017’ തൊഴിൽ മേള നടത്തുന്നു. 04/11/2017, ശനിയാഴ്ച ആലുവ ‘സെന്റ് സേവിയേഴ്‌സ് കോളേജിൽ’ വച്ച് നടക്കുന്ന ഈ മഹാ മേളയിൽ വിവിധ മേഖലയിലെ 40 ഓളം കമ്പനികളും 1500+ തൊഴിൽ അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ എല്ലാ ജില്ല കാർക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽ മേളയെ കുറിച്ച് കൂടുതൽ അറിയാൻ … Contact ————– Employability centre Dist. Employment exchange 5th Floor Civil station Kakkanad-Kochi ph:0484-2422452 / 2427494
Read More