ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: മലയാളി യുവതിക്ക് 20,000 രൂപ നഷ്ടം

ബെംഗളൂരു ∙ ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന മലയാളി യുവതിയെ കബളിപ്പിച്ച് ക്രെഡിറ്റ് കാർഡിൽ നിന്ന് 20000 രൂപ തട്ടിയെടുത്തതായി പരാതി. പഴയ ക്രെഡിറ്റ് കാർഡിനു പകരം കൂടുതൽ ആനുകൂല്യങ്ങളുമായി പുതിയതു നൽകാമെന്നു വാഗ്ദാനം ചെയ്താണ് മൊബൈലിൽ വിളി വന്നത്. കാർഡിന്റെ 16അക്ക നമ്പർ പറഞ്ഞതോടെ വിശ്വാസമായി. ഇതിനിടെ മൊബൈലിലേക്കു വന്ന രഹസ്യകോഡ്(ഒടിപി) ഇയാളെ വിശ്വസിച്ച് പറഞ്ഞു കൊടുത്തു. 20000 രൂപയോളം നഷ്ടപ്പെട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടതാണെന്നു മനസ്സിലായത്. വിളിച്ചയാളുടെ നമ്പർ സഹിതം സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയതായി യുവതി പറഞ്ഞു.

Read More

കുമാരസ്വാമിയുടെ നമ്മ ടൈഗർ വെബ്ടാക്സി സർവീസ് നവംബർ രണ്ടാംവാരം മുതൽ

ബെംഗളൂരു ∙ ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള നമ്മ ടൈഗർ വെബ്ടാക്സി സർവീസ് നവംബർ രണ്ടാംവാരത്തോടെ സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ 6000 ടാക്സികളാണ് നമ്മ ടൈഗർ (ടിവൈജിആർ) എന്ന പേരിലുള്ള മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓല, ഊബർ വെബ് ടാക്സി കമ്പനികളിൽനിന്ന് പിരിഞ്ഞുവന്നവരാണ് നമ്മ ടൈഗർ വെബ് ടാക്സിയിലെ ജീവനക്കാരിൽ ഏറെയും. കൂടുതൽ ആനൂകൂല്യങ്ങൾ ആവശ്യപ്പെട്ട് ഓല, ഊബർ ടാക്സി ഡ്രൈവർമാർ കഴിഞ്ഞ ഫ്രെബുവരിയിൽ ഒരാഴ്ച നീളുന്ന പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇവരെ ഒന്നിപ്പിച്ച് പുതിയ വെബ് ടാക്സി കമ്പനി…

Read More

ബാംഗ്ലൂർ മലയാളി റൈഡർസ്‌ 100 മെംബേർസ് കുടുംബ സംഗമം ആഘോഷിച്ചു.

ബെംഗളൂരു : ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ് എന്ന ഇരുചക്ര വാഹന കൂട്ടായ്മയിൽ 100 അംഗങ്ങൾ തികഞ്ഞതിന്റെ ഭാഗമായി നടത്തിയ കുടുംബ സംഗമം കഴിഞ്ഞ ഈ മാസം 7 നു ബാംഗ്ലൂർ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ച് ആഘോഷിച്ചു. ബാംഗ്ലൂർ മലയാളീസ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയിൽ നിന്നും വാഹന പ്രിയരും യാത്ര പ്രിയരുമായ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ്. 2017 മാർച്ചിൽ ഹംപി യാത്രയുമായി രൂപം കൊണ്ട ഈ ഒരു കൂട്ടായ്മ യാത്രയെ സ്നേഹിക്കുന്നവർക്ക് വേറിട്ടൊരു അനുഭവം ആണ്. പരിപാടിയോടനുബന്ധിച്ചു ഈ…

Read More

മലയാളി നടി റേബ മോണിക്ക ജോണിനെ തുടർച്ചയായി ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.

ബെംഗളൂരു : മലയാളി നടി റേബ മോണിക്ക ജോണിനെ തുടർച്ചയായി ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബസവനഗുഡിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനും ഇലക്ട്രോണിക് സിറ്റി നിവാസിയുമായ ഫ്രാങ്ക്‌ലിൻ വിസിലി(28)നെയാണ് മഡിവാള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഒരു വർഷത്തിലേറെയായി പിന്തുടരുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്ത ഇയാൾ പിന്നീട് മൊബൈൽ ഫോണിലൂടെയും ശല്യം തുടർന്നതായി കോറമംഗലയിൽ താമസിക്കുന്ന റേബയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇയാൾ പിന്തുടരുന്നതു ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച മഡിവാളയിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആദ്യം ശല്യം. അവഗണിച്ചെങ്കിലും…

Read More

ജാലഹള്ളിൽ എടിഎമ്മിൽ പണം നിറക്കുന്നവരെ ആക്രമിച്ച് 18 ലക്ഷം രൂപ കവർന്നു.

ബെംഗളൂരു : എടിഎമ്മിൽ പണം നിറയ്ക്കുന്ന ജീവനക്കാരെ ആക്രമിച്ച്, ബൈക്കിലെത്തിയ രണ്ടംഗസംഘം18 ലക്ഷം രൂപ കവർന്നു. ജാലഹള്ളി ക്രോസിന് സമീപത്തെ ഐസിഐസിഐ ബാങ്കിന്റെ എടിഎം കൗണ്ടറിൽ ഇന്നലെ രാവിലെ ആറിനാണ് സംഭവം. എടിഎമ്മിൽ പണം നിറയ്ക്കാൻ കരാറെടുത്ത ഏജൻസിയുടെ മൂന്നു ജീവനക്കാരെ ആക്രമിച്ചാണ് പണമടങ്ങിയ പെട്ടി കവർന്നത്. ജീവനക്കാരായ മോഹൻ, സാഗർ, പ്രസന്ന എന്നിവർക്കു നേരെയാണ് ആക്രമണം നടന്നത്. വാഹനത്തിനുള്ളിൽ ഒരു കോടി 25 ലക്ഷം രൂപ ഉണ്ടായിരുന്നു. ബാഗൽഗുണ്ടെ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇരുവരും ഹെൽമറ്റ് ധരിച്ചതിനാൽ മുഖം വ്യക്തമായിട്ടില്ല.…

Read More

ഓട്ടോറിക്ഷയിലും വൈഫൈ ? ഇത് ബെംഗളൂരു സ്റ്റൈൽ.

ബെംഗളൂരു ∙ വെബ്ടാക്സി സർവീസായ ഓല ഓട്ടോറിക്ഷകളിലും സൗജന്യ വൈഫൈ സൗകര്യം ആരംഭിക്കുന്നു. ബെംഗളൂരു അടക്കം രാജ്യത്തെ 73 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഓട്ടോ കണക്ട് വൈഫൈ ഇന്റർനെറ്റ് സൗകര്യം ഓട്ടോറിക്ഷകളിൽ ആരംഭിക്കുന്നതെന്ന് ഓല ഓട്ടോ സീനിയർ ഡയറക്ടർ സിദ്ധാർഥ് അഗർവാൾ പറഞ്ഞു. 2014ൽ സർവീസ് ആരംഭിച്ച ഓല ഓട്ടോറിക്ഷ സർവീസിൽ 1,20000 ഓട്ടോറിക്ഷകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ട് പ്രാദേശിക ഭാഷകളിലും ഓല ബുക്കിങ് ആപ്പ് സൗകര്യം ലഭ്യമാണ്. ജിപിഎസ് സംവിധാനമുള്ള ഓട്ടോറിക്ഷകളിൽ ആദ്യത്തെ നാല് കിലോമീറ്ററിന് 29 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ഓലയുടെ…

Read More

ഗാനഗന്ധർവന് കന്നഡ നാടിന്റെ ആദരം;ഡോ: കെ ജെ യേശുദാസിന് കന്നഡ രാജ്യോത്സവ പുരസ്കാരം.

ബെംഗളൂരു ∙ ഗായകൻ കെ.ജെ.യേശുദാസ്, ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ എന്നിവരടക്കം 62 പേർക്കു കർണാടക രാജ്യോൽസവ പുരസ്കാരം (ഒരു ലക്ഷം രൂപയും 20 ഗ്രാം സ്വർണ മെഡലും). ജസ്റ്റിസ് നാഗമോഹൻദാസ്, എഴുത്തുകാരി വൈദേഹി, മനുഷ്യാവകാശ പ്രവർത്തകൻ രവീന്ദ്രനാഥ് ഷാൻബാഗ്, സാമൂഹിക പ്രവർത്തക മീരാ നായക് തുടങ്ങിയവരും പുരസ്കാരം നേടി.

Read More

വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല:സിദ്ദിക്ക്.

വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നാണ് നടന്‍ സിദ്ദിക്ക് സ്വന്തം ഫേസ്ബുക്ക്‌ പേജില്‍ ഷെയര്‍ ചെയ്തത്,കാരണം എന്താണ് എന്ന് നോക്കാം..അദ്ധേഹത്തിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ താഴെ.. ഞാൻ ഇന്നലെയാണ് “വില്ലൻ” സിനിമ കണ്ടത്. ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അഭിനയിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമയേക്കുറിച്ചു എനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നു. ഇതിപ്പം എന്‍റെ സിനിമയല്ലേ? ഞാൻ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളു. എന്നാലും എനിക്ക് പറയാനുള്ളത് പറയാതിരിക്കാൻ പറ്റുന്നില്ല. ഞാൻ ഈ അടുത്തകാലത്തു കണ്ടതിൽ എനിക്ക്…

Read More

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ബിബിഎംപിയുടെ എൻറോൾമെന്റ് ക്യാംപെയ്ൻ നാളെ ആരംഭിക്കും.

ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ബിബിഎംപിയുടെ എൻറോൾമെന്റ് ക്യാംപെയ്ൻ നാളെ ആരംഭിക്കും. ബിബിഎംപിയുടെ 198 വാർഡ് ഓഫിസുകളിലും 115 ബാംഗ്ലൂർ വൺ സെന്ററുകളിലും നേരിട്ടെത്തി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനൊപ്പം തിരുത്തലുകൾ വരുത്തുന്നതിനും സാധിക്കും. കരട് വോട്ടർപട്ടികയുടെ ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. നവംബർ 30 വരെ പേരു ചേർക്കുന്നതിനും തിരുത്തുന്നതിനും അവസരമുണ്ടായിരിക്കുമെന്നു ബിബിഎംപി കമ്മിഷണർ എൻ.എം.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. നഗരപരിധിയിൽ മാത്രം 70,000 കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റ് വഴിയും എൻറോൾ ചെയ്യാനുള്ള സൗകര്യമുണ്ട്. നിലവിൽ ബിബിഎംപി പരിധിയിൽ…

Read More

ബീദർ-കലബുറഗി റെയിൽപാത പ്രധാനമന്ത്രി തുറന്നുകൊടുത്തു.

ബീദർ ∙  പതിനാറു കൊല്ലത്തെ കാത്തിരിപ്പിനു വിരാമമായി ബീദർ-കലബുറഗി റെയിൽവേ പാത യാഥാർഥ്യമായി. ഹൈദരാബാദ് കർണാടക മേഖലയിലെ പ്രധാന നഗരങ്ങളായ ബീദറിനെയും കലബുറഗിയെയും ബന്ധിപ്പിച്ചുള്ള റെയിൽവേ പാതയുടെയും ഡെമു സർവീസിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനൊപ്പം മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും പുതിയ പാത ഏറെ സഹായകരമാകും. സൗത്ത് സെൻട്രൽ റെയിൽവേയുടെ നിയന്ത്രണത്തിൽ രണ്ടായിരത്തിൽ നിർമാണമാരംഭിച്ച  പാത 16 വർഷത്തിനു ശേഷമാണു പൂർത്തിയായത്. ബീദർ മുതൽ ഹുംനബാദ് വരെയുള്ള 53 കിലോമീറ്റർ ദൂരം മൂന്നു…

Read More
Click Here to Follow Us