ബോർഡ് കന്നഡയിലല്ലെങ്കിൽ നടപടി: ബിബിഎംപി

ബെംഗളൂരു∙ വ്യാപാര സ്ഥാപനങ്ങളുടെ പേരുകൾ കന്ന‍ഡയിൽ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ബിബിഎംപി. കഴിഞ്ഞ ദിവസം കൊമേഴ്സ്യൽ സ്ട്രീറ്റിലെ കടകളിൽ നിന്ന് കന്നഡയിലല്ലാത്ത ബോർഡുകൾ അഴിച്ചുമാറ്റിയതിനു പിന്നാലെ മന്ത്രി മാളിലെ സ്റ്റോറുകൾക്ക് ബിബിഎംപി മുന്നറിയിപ്പു നൽകി. കന്നഡ ഡവലപ്മെന്റ് അതോറിറ്റിയുടെ കർശന നിർദേശം പാലിച്ച് ബോർഡ് വയ്ക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് കമ്മിഷണർ എൻ.മഞ്‍ജുനാഥ് പറഞ്ഞു. പ്രധാന ബോർഡിന്റെ 60 ശതമാനം സ്ഥലം കന്നഡയിലായിരിക്കണം. ഇംഗ്ലിഷിലും ഹിന്ദിയിലും ബോർഡ് വയ്ക്കുന്നവർ കന്നഡയെ അവഗണിക്കുന്നത് അംഗീകരിക്കില്ലെന്നും മഞ്ജുനാഥ് പറഞ്ഞു.

Read More

നിങ്ങളുടെ ഐഎസ്എൽ,ബെംഗളൂരു വാർത്തക്കൊപ്പം.

ഇന്ത്യൻ ഫുട്ബോളിന്റെ തലയാണ് കൊൽക്കത്തയെങ്കിൽ ഹൃദയമാണ് ഗോവയെങ്കിൽ ശരീരത്തിലെവിടെയും ഒഴുകി നടക്കുന്ന ഓജസ്സും തേജസ്സും ശക്തിയു ബുദ്ധിയും പ്രദാനം ചെയ്യുന രക്തമാണ് കേരള ഫുട്ബാൾ… ഒളിമ്പ്യൻ റഹ്മാൻ മുതൽ കറുത്ത മാൻ ഐ എം വിജയൻ ,വി പി സത്യൻ ,ജോ പോൾ അഞ്ചേരി, ജിജു ജേക്കബ്, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, വി പി ഷാജി, ഫിറോസ് വി റഷീദ്, വിനീത്, റാഫി അങ്ങനെ അങ്ങനെ എണ്ണിത്തീരാൻ കഴിയാതെ കഴിഞ്ഞ കൗമാര ലോകകപ്പിൽ ആടിത്തിമിർത്ത രാഹുൽ കെ പി വരെ…

Read More

വീണ്ടും “കടക്കൂ പുറത്ത്”; മാധ്യമങ്ങളോട് വീണ്ടും രോഷാകുലനായി മുഖ്യമന്ത്രി പിണറായി.

കൊച്ചി∙ സർക്കാരിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങൾ രൂക്ഷമായതിന്റെ കെറുവ് മാധ്യമങ്ങളോട് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം–സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചപ്പോഴാണ്, ‘മാറി നിൽക്ക്’ എന്നു പറഞ്ഞ് രോഷം പ്രകടിപ്പിച്ചത്. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം, സിപിഐ തർക്കം, കഴിഞ്ഞദിവസം നേതൃത്വങ്ങളുടെ പരസ്യ പ്രതികരണങ്ങളിലൂടെ മുറുകിയിരുന്നു. ഇതിനൊപ്പം ഇരുപാർട്ടികളും മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയും ആരോപണ പ്രത്യാരോപണങ്ങളും ന്യായീകരണവുമായി നിലയിറുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന…

Read More

സെര്‍വര്‍ വീണ്ടും പണിതന്നു;കേരള ആർടിസി ക്രിസ്മസ് ടിക്കറ്റ് ബുക്കിങ് തുടങ്ങാനായില്ല;ഇന്ന് ബുക്കിംഗ് പുനരാരംഭിക്കും;പ്രധാന ദിവസങ്ങളിലെ സെര്‍വര്‍ പണിമുടക്കില്‍ ദുരൂഹത.

ബെംഗളൂരു∙ കേരള ആർടിസിയുടെ വെബ്സൈറ്റ് തകരാറിലായതിനെ തുടർന്ന് ക്രിസ്മസ് സ്പെഷൽ ബസുകളുടെ ബുക്കിങ് തുടങ്ങാനായില്ല. ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ മുതലാണു സർവർ പണിമുടക്കിയത്. ബെംഗളൂരുവിലെ കൗണ്ടറുകളിലും സൈറ്റ് കിട്ടാതായതോടെ ടിക്കറ്റെടുക്കാനെത്തിയവർ നിരാശരായി മടങ്ങി. കഴിഞ്ഞ ആഴ്ചയും വെബ്സൈറ്റ് പണിമുടക്കിയിരുന്നു. വെബ്സൈറ്റ് പരിഷ്കരണം നടക്കുന്നതിന്റെ ഭാഗമായാണു തകരാറെന്നാണ് അധികൃതരുടെ വിശദീകരണം. തിരക്കുള്ള സമയങ്ങളിൽ മുൻപും വെബ്സൈറ്റ് തകരാറിനെ തുടർന്നു വരുമാനയിനത്തിൽ കനത്ത നഷ്ടം നേരിടേണ്ടിവന്നിട്ടുണ്ട്. ഡിസംബർ 21 മുതൽ 24വരെ ബെംഗളൂരുവിൽ നിന്നു 32 സ്പെഷൽ ബസുകളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലെ…

Read More

പത്മാവതിക്കെതിരെ പ്രതിഷേധവുമായി രജപുത്ര സംഘടനകൾ നിരത്തില്‍.

ബെംഗളൂരു ∙ സഞ്ജയ് ലീല ബൻസാലിയുടെ വിവാദ സിനിമ ‘പത്മാവതി’യുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടു രജപുത്ര സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. കർണി രജ്പുത് സേനയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടന്ന ‘സ്വാഭിമാൻ അഭിയാൻ’റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്ര വംശത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുമെന്നും ആരോപിച്ചാണു സിനിമയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നത്. ദീപിക പദുക്കോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മാവതി സംവിധാനം ചെയ്തതു സഞ്ജയ് ലീലാ ബൻസാലിയാണ്. തങ്ങൾ ദൈവമായി ആരാധിക്കുന്ന, 13ാം നൂറ്റാണ്ടിലെ ചിത്തോർ രാജ്ഞി റാണി പത്മാവതിയെക്കുറിച്ചു തെറ്റായ വിവരങ്ങളാണു സിനിമയിലുള്ളതെന്നു…

Read More

ബെംഗളൂരു ഓപ്പൺ ഗോൾഫ് ചാംപ്യന്‍ഷിപ്പിന് തുടക്കമായി.

ബെംഗളൂരു∙ ബെംഗളൂരു ഓപ്പൺ ഗോൾഫ് ചാംപ്യൻഷിപ് ആരംഭിച്ചു. കർണാടക ടൂറിസം വികസന കോർപറേഷന്റെയും കർണാടക ഗോൾഫ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് 18 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു കോടി രൂപയുടെ സമ്മാനങ്ങളുള്ള ടൂർണമെന്റിൽ രാജ്യാന്തര താരങ്ങളായ ജ്യോതി രൺഥവ, രാഹിൽ ഗൻജെ, ചിക്കരംഗപ്പ, ചിരാഗ്കുമാർ, ഖാലിൻ ജോഷി, ഉദയൻ മനെ എന്നിവർ പങ്കെടുക്കുന്നുണ്ട്.

Read More

കെഎൻഎസ്എസ് വിമാനപുര കരയോഗം കുടുംബസംഗമം നടത്തി.

ബെംഗളൂരു∙ കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമം, കന്നഡ രാജ്യോൽസവം, കേരളപ്പിറവി, ശിശുദിനാഘോഷം എന്നിവയുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. മന്നത്തു പത്മനാഭന്റെ പ്രതിമ അനാവരണം ചെയ്തു. വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ലെഫ്റ്റന്റ് കേണൽ ഇ.കെ.നിരഞ്ൻ എന്നിവരുടെ മാതാപിതാക്കളെയും മുൻകാല ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. ഡോ.രാജ വിജയകുമാർ, മനോഹരകുറുപ്പ്, വിജയൻ, എസ്.പ്രമോദ്, രമ്യ അഭിലാഷ്, സിന്ധു പത്മകുമാർ, അഭിലാഷ് വിജയ് എന്നിവർ നേതൃത്വംനൽകി.

Read More

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു ഇന്ന് കൊച്ചിയിൽ കൊടിയേറ്റം.

ഉയർന്നു പറക്കാൻ വെമ്പുന്ന ഇന്ത്യൻ ഫുട്ബോളിൻ്റെ ചിറകുകൾക്ക് കരുത്ത് പകർന്നു ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ അതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ശുഭസൂചക വാർത്തകൾ നൽകി ഇന്ത്യൻ ഫുട്ബോളിനു ഉണർവ്വും , ഉന്മേഷവും നൽകി ലോക റാങ്കിംഗിൽ വരെ മുന്നേറ്റം സൃഷ്ടിച്ചു ഇന്ത്യൻ ഫുട്ബോൾ , …. നാളെ വൈകിട്ട് എട്ട് മണിക്ക് നമ്മുടെ സ്വന്തം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ നാലാം പതിപ്പിൻ്റെ കൊടിയേറ്റം തുടങ്ങുകയാണ്…… അത്ലറ്റികോ ഡീ കൊൽക്കത്ത , കേരള ബ്ലാസ്‌റ്റേഴ്‌സ് , ചെന്നൈയെൻ എഫ്.സി ,…

Read More

പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഇടാൻ കാർ നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഊബർ ഡ്രൈവർമാർ ചേർന്ന് ബെംഗളൂരു വിമാനത്താവളത്തിന് സമീപം യാത്രക്കാരനെ മര്‍ദിച്ചു.

ബെംഗളൂരു: പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഇടാൻ കാർ നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഊബർ ഡ്രൈവർമാർ ചേർന്ന് ബെംഗളൂരു വിമാനത്താവളത്തിന് സമീപം യാത്രക്കാരനെ മർദിച്ചതായി പരാതി. ബെംഗളൂരുവിലെ വ്യവസായിയായ ദാവെ ബാനർജി (48) ക്കാണ് ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ മർദനമേറ്റത്. മുംബൈയിൽ നിന്നു ബെംഗളൂരുവിൽ വിമാനമിറങ്ങിയ ദേവെ മറ്റു മൂന്നു സഹപ്രവർത്തകരോടൊപ്പം കാറിൽ നഗരത്തിലേക്ക് വരികയായിരുന്നു. സീറ്റിനിടയിലേക്ക് ആഴ്ന്നു പോയ ബക്കിൾ പുറത്തെടുക്കാൻ വിഷമം നേരിട്ടതോടെ, ഡ്രൈവറോടു കാർ നിർത്തി സഹായിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ കേൾക്കാത്ത രീതിയിൽ ഓടിച്ചുപോയി. ബഹളമുണ്ടാക്കിയപ്പോൾ കാർ നിർത്തി ദാവെയോടും…

Read More

മലയാളി ബാങ്ക് ജീവനക്കാരൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി;നഷ്ട്ടമായത് 44,000 രൂപ

ബെംഗളൂരു∙ മലയാളി ബാങ്ക് ജീവനക്കാരന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 44,000 രൂപ കവർന്നതായി പരാതി. പയ്യന്നൂർ സ്വദേശിയും ഇലക്ട്രോണിക് സിറ്റിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ ശരത് ചന്ദ്രന്റെ അക്കൗണ്ടിലെ പണമാണ് കവർന്നത്. നവംബർ ഏഴിന് ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം. ലണ്ടനിലെ ഒരു പെർഫ്യൂം കമ്പനിയുടെ സ്റ്റോറിൽനിന്നും 495 ബ്രിട്ടീഷ് പൗണ്ടിന്റെ ഇടപാട് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയതായി മൊബൈലിൽ സന്ദേശം വന്നു. ഉടൻ തന്നെ ബാങ്ക് ശാഖയിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തു. വിദേശത്തു നടന്ന ഇടപാടായതിനാൽ ഒടിപി നമ്പർ…

Read More
Click Here to Follow Us