സെര്‍വര്‍ വീണ്ടും പണിതന്നു;കേരള ആർടിസി ക്രിസ്മസ് ടിക്കറ്റ് ബുക്കിങ് തുടങ്ങാനായില്ല;ഇന്ന് ബുക്കിംഗ് പുനരാരംഭിക്കും;പ്രധാന ദിവസങ്ങളിലെ സെര്‍വര്‍ പണിമുടക്കില്‍ ദുരൂഹത.

ബെംഗളൂരു∙ കേരള ആർടിസിയുടെ വെബ്സൈറ്റ് തകരാറിലായതിനെ തുടർന്ന് ക്രിസ്മസ് സ്പെഷൽ ബസുകളുടെ ബുക്കിങ് തുടങ്ങാനായില്ല. ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ മുതലാണു സർവർ പണിമുടക്കിയത്. ബെംഗളൂരുവിലെ കൗണ്ടറുകളിലും സൈറ്റ് കിട്ടാതായതോടെ ടിക്കറ്റെടുക്കാനെത്തിയവർ നിരാശരായി മടങ്ങി.

കഴിഞ്ഞ ആഴ്ചയും വെബ്സൈറ്റ് പണിമുടക്കിയിരുന്നു. വെബ്സൈറ്റ് പരിഷ്കരണം നടക്കുന്നതിന്റെ ഭാഗമായാണു തകരാറെന്നാണ് അധികൃതരുടെ വിശദീകരണം. തിരക്കുള്ള സമയങ്ങളിൽ മുൻപും വെബ്സൈറ്റ് തകരാറിനെ തുടർന്നു വരുമാനയിനത്തിൽ കനത്ത നഷ്ടം നേരിടേണ്ടിവന്നിട്ടുണ്ട്. ഡിസംബർ 21 മുതൽ 24വരെ ബെംഗളൂരുവിൽ നിന്നു 32 സ്പെഷൽ ബസുകളാണു പ്രഖ്യാപിച്ചിരിക്കുന്നത്.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ഇതിലെ ബുക്കിങ് പൂർത്തിയാകുന്നതോടെ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും. കർണാടക ആർടിസിയുടെ ക്രിസ്മസ് അവധിക്കാല റിസർവേഷൻ അടുത്തയാഴ്ചയേ ആരംഭിക്കൂ. മുന്‍കൂട്ടി കേരള ആർടിസി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചതു സ്വകാര്യ ബസുകളുടെ കൊള്ളയ്ക്കു തിരിച്ചടിയായിട്ടുണ്ട്.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts