ബെംഗളൂരു : മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ പുതുവർഷരാവിൽ നടക്കാനിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്കു സർക്കാർ അനുമതി നിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ സംഘാടകർ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയെ കാണാനൊരുങ്ങുന്നു. ഇന്ത്യൻ സംസ്കാരത്തിനു ചേർന്നതല്ല ഇത്തരം ആഘോഷമെന്ന് ആരോപിച്ചു കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം വ്യാപകമാക്കിയതിനെ തുടർന്നാണ് ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ ആഘോഷ പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടത്. ഒന്നരക്കോടി രൂപയോളം ചെലവിട്ടു ടൈംസ് ക്രിയേഷൻസാണു പുതുവർഷാഘോഷം ഒരുക്കിയത്. ഹാൾ ബുക്കിങ്ങും വിമാന…
Read MoreDay: 18 December 2017
കാട്ടനകള്ക്കും വേണം വന്ധ്യംകരണം വിചിത്രമായ ആവശ്യവുമായി വനം വികസന കോർപറേഷൻ ചെയർപഴ്സൻ
മൈസൂരു : കാട്ടാനകളുടെ എണ്ണം പെരുകുന്നതു തടയാൻ ആനകൾക്കു വന്ധ്യംകരണം ആരംഭിക്കണമെന്നു കർണാടക വനം വികസന കോർപറേഷൻ ചെയർപഴ്സൻ പത്മിനി പൊന്നപ്പ. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും വനംമന്ത്രി ബി.രമാനാഥ റായിക്കും നിവേദനം നൽകി. കുടക് മേഖലയിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. കർഷകർ രാപകൽ അധ്വാനിച്ചു വളർത്തുന്ന വിളകൾ നിമിഷനേരംകൊണ്ടാണു കാട്ടാനകൾ നശിപ്പിക്കുന്നത്. കാട്ടാനകളുടെ ആക്രമണത്തിൽ മൂന്നുവർഷത്തിനിടെ കുടക് മേഖലയിൽ മാത്രം 42 പേർ മരിച്ചു. ആനകളുടെ എണ്ണം വർധിക്കുന്നതു തടയുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും പത്മിനി പറയുന്നു.
Read Moreഗുജറാത്തും ഹിമാചലും ബി ജെ പിക്ക് ഒപ്പം;ഹിമാചല് ഫലം കാണാതെ മലയാള മീഡിയകള്..
ന്യൂഡൽഹി : കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ ഗുജറാത്തിൽ ബിജെപിക്കു വീണ്ടും വ്യക്തമായ ലീഡ്. ഒരു ഘട്ടത്തിൽ പിന്നിട്ടുനിന്ന ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബിജെപി ലീഡിലേക്ക് എത്തിയത്. നിലവിൽ 102 സീറ്റിൽ ബിജെപിയും 76 സീറ്റിൽ കോൺഗ്രസും നാലിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. അതേസമയം, ഹിമാചൽ പ്രദേശിൽ ബിജെപി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുൻതൂക്കം നേടിക്കഴിഞ്ഞു. തുടക്കത്തിൽ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.…
Read Moreമാർത്തോമ്മാ കൺവൻഷൻ ജനുവരി 18 മുതൽ 21വരെ വിവിധ ഇടവകകളിലായി നടക്കും.
ബെംഗളൂരു : ബാംഗ്ലൂർ സെന്റർ മാർത്തോമ്മാ കൺവൻഷൻ ജനുവരി 18 മുതൽ 21വരെ വിവിധ ഇടവകകളിലായി നടക്കും. റവ. വി.എസ്.വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. ചെന്നൈ–ബാംഗ്ലൂർ ഭദ്രാസനാധിപനും ബാംഗ്ലൂർ സെന്റർ പ്രസിഡന്റുമായ ഡോ. മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷത വഹിക്കും. 18ന് ഈസ്റ്റ് മാർത്തോമ്മാ പള്ളിയിലും 19നു ഹെബ്ബാൾ ജറുസലം മാർത്തോമ്മാ പള്ളിയിലും 20നു പ്രിംറോസ് റോഡ് മാർത്തോമ്മാ പള്ളിയിലും വൈകിട്ട് ആറു മുതൽ കൺവൻഷൻ നടക്കും. സമാപന പരിപാടികൾ 21നു സഭയുടെ ദേവനഹള്ളി ബീരസന്ദ്ര ക്യാംപസിൽ രാവിലെ എട്ടിനാരംഭിക്കും. കുർബാനയ്ക്കുശേഷം ബാംഗ്ലൂർ സെന്ററിന്റെ…
Read Moreസുബണ്ണപാളയ അയ്യപ്പക്ഷേത്രം മഹോൽസവം 23 ന്
ബെംഗളൂരു∙ സുബണ്ണപാളയ എംഎസ് നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോൽസവം 23ന് ആരംഭിക്കും. വൈകിട്ട് ആറിന് അഭിനയ സംഘം അവതരിപ്പിക്കുന്ന നൃത്തം, എട്ടിന് ടി.എസ്.രാധാകൃഷണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 24ന് ഉദയ അസ്തമയ പൂജകൾക്ക് തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വാദ്യമേളത്തിന് പെരുമനം സതീശൻ നേതൃത്വം നൽകും. 11നു മഹാ അന്നദാനം, 3.30നു പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നൽകും. വൈകിട്ട് ഏഴിനു പഞ്ചതായമ്പകയ്ക്ക് കല്ലൂർ രാമൻകുട്ടി മാരാർ നേതൃത്വം നൽകും.
Read Moreഇനി അഗ്നിശമനസേന പറന്നെത്തും;സേനയെത്താൻ ജീപ്പും ബൈക്കുമടക്കമുള്ള ചെറുവാഹനങ്ങൾ ഉപയോഗിക്കും.
ബെംഗളൂരു: കർണാടകയിലെ അഗ്നിശമന സേനയെത്താൻ ജീപ്പും ബൈക്കുമടക്കമുള്ള ചെറുവാഹനങ്ങൾ വരുന്നു. ബെംഗളൂരു നഗരത്തിലെ ഗതാഗത തടസ്സങ്ങളിൽ കുരുങ്ങി, അപകടസ്ഥലങ്ങളിൽ സമയത്ത് എത്താൻ കഴിയാത്ത സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിലാണിത്. ഫയർ എൻജിനുകളും ആംബുലൻസുകളുമാണു സേനയ്ക്കുള്ളത്. ഇടറോഡുകളിലും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലും ഇവ എത്തിക്കാൻ ഏറെ പ്രയാസമാണെന്ന് കർണാടക അഗ്നിശമന സേനാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാർക്കണ്ഡേയ പറഞ്ഞു. ഇതുസംബന്ധിച്ച് ബിബിഎംപി മേയർ സമ്പത്ത് രാജുമായി ചർച്ച നടത്തി. കൗൺസിൽ യോഗത്തിൽ അനുമതി ലഭിച്ചാൽ രണ്ട് മാസത്തിനുള്ളിൽ ചെറുവാഹനങ്ങൾ നിരത്തിലിറങ്ങും. പൊലീസ് പട്രോളിങിന് ഉപയോഗിക്കുന്ന തരത്തിലുള്ള എൻഫീൽഡ്…
Read Moreആശങ്ക വേണ്ട! പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തില്ല;ഡിസംബർ 31നും ജനുവരി ഒന്നിനും ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കും.
ബെംഗളൂരു : പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തില്ല. പകരം ഡിസംബർ 31നും ജനുവരി ഒന്നിനും ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കും. പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ടു മദ്യവിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യവിൽപന അനുവദിക്കുന്നതിൽ കുഴപ്പമുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം ഇന്നലെ ഡിവിഷൻ ബെഞ്ച് മുൻപാകെ സമർപ്പിച്ചത്. ക്രമസമാധാന പാലനത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. വാഹനാപകടങ്ങളും സ്ത്രീകൾക്കെതിരെയുള്ള അക്രമവും ഒഴിവാക്കുന്നതിനാണ് ഈ ദിവസങ്ങളിൽ മദ്യവിൽപന നിരോധിക്കണമെന്ന്…
Read Moreബാഗ്ലൂരിനെ തോൽപ്പിച്ച് ചെന്നൈ എഫ് സിയും , ആദ്യ വിജയം നേടി എടികെ കൊൽകത്തയും
ഐ.എസ്.എല്ലിൽ കുതിപ്പ് തുടർന്നുകൊണ്ടിരുന്ന ബെംഗളൂരു എഫ്.സിക്ക് ചെന്നൈയിൻ എഫ്.സി വക ഷോക്ക്. 2-1 നാണ് ചെന്നൈയിൻ ബെംഗളുരുവിനെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് മുൻപിൽ തോൽപ്പിച്ചത്. ഡെർബിയുടെ എല്ലാ ആവേശങ്ങളും നിറഞ്ഞ മത്സരത്തിൽ റഫറിക്ക് നിരവധി തവണ മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നു. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ബെംഗളൂരു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിൻ മുൻപിലെത്തി. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ബെംഗളൂരു പ്രതിരോധം പരാജയപ്പെട്ടപ്പോൾ മികച്ചൊരു ഷോട്ടിലൂടെ ജെജെ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിനെ മറികടക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി…
Read More